കോട്ടയം : മൂലവട്ടം: കോട്ടയം മൂലവട്ടത്ത് വിഷാംശം ഉള്ളില്‍ചെന്ന് ഗൃഹനാഥൻ മരിച്ചു. മുപ്പായിപാടത്ത് വിദ്യാധരൻ(63) ആണ് മരിച്ചത്. വിദ്യാധരൻ അരളി ഇലയുടെ ജ്യൂസ് കുടിച്ചെന്ന് ബന്ധുക്കള്‍ പറയുന്നു. ഇദ്ദേഹം ഔഷധമാണെന്ന് കരുതി അരളി ഇല ജ്യൂസാക്കി കുടിച്ചെന്നാണ് ബന്ധുക്കളുടെ വിശദീകരണം. വീട്ടില്‍വെച്ച് ശാരീരിക അസ്വസ്ഥതകളുണ്ടായതിനെ തുടർന്ന് ആദ്യഘട്ടത്തില്‍ ജനറല്‍ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് വിദ്യാധരനെ എത്തിച്ചിരുന്നു. എന്നാല്‍ ശാരീരിക അസ്വസ്ഥതകള്‍ വർധിച്ചതിനെ തുടർന്ന് ചികിത്സകള്‍ ഫലപ്രദമായില്ല. വൈകുന്നേരത്തോടെ മരണം സ്ഥിരീകരിച്ചു. ആന്തരിക Read More…
Author: Kalanikethan Editor
കുട്ടിയുടെ മൊഴി
റിയാദ് : സൗദി അറേബ്യയിലെ ദമാം അൽകോബാർ തുഖ്ബയിൽ കൊല്ലം സ്വദേശികളായ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തല്‍. അമ്മ രണ്ടു മൂന്ന് ദിവസമായി കട്ടിലിൽ ഒന്നും മിണ്ടാതെ കിടക്കുകയായിരുന്നുവെന്ന് ദമ്പതികളുടെ അഞ്ചു വയസ്സുള്ള മകൾ ആരാധ്യയുടെ വെളിപ്പെടുത്തൽ. കുട്ടി പൊലീസിനോട് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. കട്ടിലിൽ കിടന്നിരുന്ന തന്റെ മുഖത്ത് തലയണ അമർത്തി അച്ഛൻ കൊല്ലാൻ ശ്രമിച്ചുവെന്നും കരഞ്ഞപ്പോൾ ശ്രമം ഉപേക്ഷിച്ച് മാറിപോവുകയായിരുന്നുവെന്നും പറഞ്ഞു. കുട്ടിയുടെ മൊഴി പ്രകാരം രമ്യ നേരത്തെ മരിച്ചിട്ടുണ്ടാവുമെന്നാണ് പൊലീസ് Read More…
അറസ്റ്റിലേക്ക്
ലൈംഗികാതിക്രമ കേസില്‍ നടൻ സിദ്ദിഖിനെതിരെ നിർണായക തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം. സിദ്ദിഖും യുവനടിയും ഒരേ ഹോട്ടലില്‍ ഉണ്ടായിരുന്നതിന് തെളിവ് ലഭിച്ചു. ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ് പ്രത്യേക അന്വേഷണസംഘം. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ രജിസ്റ്ററില്‍ ഇരുവരുടെയും പേരുകള്‍ ഉണ്ട്. സിദ്ദിഖിനെ കാണാൻ നടി ഹോട്ടലില്‍ വന്നു, റിസപ്ഷനിലെ രജിസ്റ്ററില്‍ പേരെഴുതി ഒപ്പുവെച്ചാണ് നടി മുറിയിലെത്തിയത്. ഒന്നാം നിലയിലെ മുറിയിലാണ് സിദ്ദിഖുണ്ടായിരുന്നത്. ഈ മുറിയില്‍ വച്ചാണ് പീഡിപ്പിക്കപ്പെട്ടതെന്ന് നടി മൊഴി നല്‍കി. സിദ്ദിഖ് ആവശ്യപ്പെട്ട പ്രകാരമാണ് മുറിയിലെത്തിയത് എന്നും നടിയുടെ Read More…
ഇനി വാട്സപ്പ് വഴിയും
തപാലിൽ നോട്ടീസ് കൈപ്പറ്റാത്ത എതിർകക്ഷിക്ക് വാട്സാപ്പ് വഴി അയക്കാം. കൊച്ചി: നിയമനടപടികളിൽ നിന്നൊഴിവാകാൻ ബോധപൂർവ്വം നോട്ടീസുകൾ കൈപ്പറ്റാത്ത സ്ഥാപനങ്ങൾ ഉണ്ട്. ഇത്തരം സാഹചര്യങ്ങളിൽ കേസ് മുന്നോട്ടു കൊണ്ടുപോകുവാൻ ബുദ്ധിമുട്ടായിരിക്കും. ഇങ്ങനെയുള്ള എതിർകക്ഷികൾക്ക് നോട്ടീസ് എത്തിക്കുകയെന്ന കടമ്പ പരിഹരിക്കാൻ വാട്സാപ്പ് അടക്കം സാധ്യമായ എല്ലാ ഇലക്ട്രോണിക് മാർഗ്ഗങ്ങളും ഉപയോഗിക്കാമെന്ന് എറണാകുളം ഉപഭോക്തൃ കോടതി ഉത്തരവിട്ടു.ഓൺലൈൻ വ്യാപാര സ്ഥാപനവുമായി നടത്തിയ ഇടപാടിൽ കബളിപ്പിക്കപ്പെട്ടുവെന്ന പരാതിയുമായി കോടതിയെ സമീപിച്ച തൃശ്ശൂർ സ്വദേശി അലീന നെൽസൻ്റെ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ ഉണ്ടായത്. സൗത്ത് Read More…
തല കുടുങ്ങി
മധ്യവയസ്കന്‍റെ തല വീട്ടിലെ സ്റ്റെയർകേസ് കൈവരിയില്‍ കുടുങ്ങി. ഒടുവില്‍ അഗ്നിശമന സേന എത്തി കമ്പി മുറിച്ചു മാറ്റി രക്ഷപ്പെടുത്തുകയായിരുന്നു. ചാക്ക തുരുവിക്കല്‍ ആയത്തടി ലൈനിലെ വീട്ടിലെ മധ്യവയസ്കന്‍റെ തലയാണ് കൈവരിയിലെ കമ്ബികള്‍ക്കിടയില്‍ കുടുങ്ങിയത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രാജേഷ് ജി.വി, ഓഫീസർമാരായ സുബിൻ, ശരത്, അൻസീം, സാം, ഷിജോ സെബാസ്റ്റ്യൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കി.
മഞ്ജുവിന്റെ പോസ്റ്റർ
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ താരസംഘടനയായ അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടിരിക്കുകയാണ്. അമ്മ പ്രസിഡന്റ് മോഹൻലാല്‍ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചു. ഇതിനിടെ ശ്രദ്ധേയമായ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് നടി മഞ്ജു വാര്യർ. മലയാള സിനിമയുടെ മാറുന്ന മുഖമെന്ന കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. മഞ്ജുവിന്റെ പുതിയ ചിത്രമായ ഫുട്ടേജിന്റെ പോസ്റ്ററാണ് താരം പങ്കുവച്ചത്. വില്ലനെ അടിച്ച് താഴെയിടുന്ന നായികയുടെ ആക്ഷൻ രംഗമാണ് പോസ്റ്ററിലുള്ളത്. നിങ്ങളുടെ അടുത്ത തിയേറ്ററുകളില്‍ സിനിമ കാണാമെന്ന് നടി കുറിച്ചിട്ടുമുണ്ട്. പോസ്റ്റർ സമൂഹമാദ്ധ്യങ്ങളില്‍ വൈറലാവുകയാണ്. Read More…
അമ്മയിൽ കൂട്ടരാജി
അമ്മ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹൻലാല്‍ രാജിവെച്ചു. സംഘടനയില്‍ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടർന്നാണ് രാജി. നേരത്തേ ഒരു വിഭാഗം അംഗങ്ങള്‍ രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തി. നിലവിലെ വിവാദങ്ങള്‍ കടുക്കുന്നതിനിടെയാണ് അംഗങ്ങളുടെ ഈ നീക്കം. എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടു. ‘ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു. രണ്ട് Read More…
പുസ്തകചർച്ച
പുസ്തകചർച്ച നടന്നു. പുല്ലൂർമുക്ക് ദേശീയ ഗ്രന്ഥശാലയിൽ പുസ്തകചർച്ച സംഘടിപ്പിച്ചു. അപർണ രാജിന്റെ അല്ലിമുല്ല എ കവിതാസമാഹാരത്തെ കുറിച്ച് ഓരനെലൂർ ബാബു സംസാരിച്ചു.ചർച്ചയിൽഡോ.അശോക്, ഷീനാരാജീവ്, ശ്രീകണ്ഠൻ കല്ലമ്പലം, വിജയൻ ചന്ദനമാല, തുടങ്ങിയവപങ്കെടുത്തു സംസാരിച്ചു. അപർണ രാജ് മറുപടി പ്രസംഗം നടത്തി. തുടർന്ന് കവിത അവതരണം നടന്നു.
വിദ്യാഭ്യാസത്തിന്റെ ശക്തി
അസമത്ത്വങ്ങൾ അവസാനിപ്പിക്കാൻ വിദ്യാഭ്യാസത്തിന് ശക്തിയുണ്ട്: രാധാകൃഷ്ണൻ കുന്നുംപുറം വിദ്യാഭ്യാസംപുരോഗതി നേടുന്നതോടെ സമൂഹത്തിലെ അസമത്ത്വങ്ങൾ അവസാനിപ്പിക്കാൻ കഴിയുമെന്ന് വിദ്യാർത്ഥികൾ തിരിച്ചറിയണമെന്ന് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം അഭിപ്രായപ്പെട്ടു. കേരള പാണൻ സമാജം ( കെ പി എസ് )സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം, പബ്ലിക് ലൈബ്രറി ഹാളിൽ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം ഇന്നു കാണുന്ന എല്ലാ നേട്ടങ്ങളോടും നാം കടപ്പെട്ടിരിക്കുന്നത് വിദ്യാഭ്യാസത്തോടും അറിവിനോടുമാണ് അതിനാൽ അറിവാണ് വഴിവെളിച്ചമെന്നറിയാൻ വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തേണ്ടത് മുതിർന്നവരുടെ കടമയാണെന്നദ്ദേഹം Read More…
ദൃശ്യങ്ങൾ നശിപ്പിച്ചു
കോഴിക്കോട്.സ്വർണത്തട്ടിപ്പ് നടന്ന ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതായി കണ്ടെത്തൽ. ദൃശ്യങ്ങൾ വീണ്ടെടുക്കാൻ അന്വേഷണ സംഘം ശ്രമം തുടങ്ങി. ഇന്ന് കോടതിയിൽ ഹാജരാക്കുന്ന പ്രതിക്കായി അന്വേഷണ സംഘം വീണ്ടും കസ്റ്റഡി അപേക്ഷ നൽകും. അന്വേഷണസംഘം ബാങ്കിലെത്തി നടത്തിയ പരിശോധനയിലാണ് സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതായി കണ്ടെത്തിയത്. ഈ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ക്രൈംബ്രാഞ്ച് ശ്രമം ആരംഭിച്ചു. സ്വർണം പണയം വയ്ക്കാൻ പ്രതിയെ സഹായിച്ച തമിഴ്നാട് സ്വദേശി കാർത്തിക്കിനായും അന്വേഷണം ഊർജിതമാക്കി. തിരുപ്പൂരിലെ ബാങ്കിൽ പ്രതി മധാ Read More…

