Blog

ലോറി കണ്ടെത്തി

ബെംഗ്ലൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള ദൗത്യത്തിനിടെ നിർണായക വിവരം പുറത്ത്. ഗംഗാവലി പുഴയുടെ അടിയിൽ ലോറിയുണ്ടെന്ന് സ്ഥിരീകരിച്ചു. ഐബോഡ് പരിശോധനയിൽ കിട്ടിയ നാലാം സിഗ്നലാണ് ലോറിയുടേതെന്ന് സ്ഥിരീകരിച്ചത്. കരയിൽ നിന്ന് 132 മീറ്റർ അകലെ ചെളിയിൽ പുതഞ്ഞാണ് ലോറിയുള്ളത് ലോറിയിൽ മനുഷ്യസാന്നിധ്യം ഉറപ്പോടെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് ഉത്തര കന്നഡ ജില്ലാ കലക്ടർ അറിയിച്ചു. ലോറിയുടെ ക്യാബിൻ ഭാഗികമായി തകർന്ന നിലയിലാണ്. തെരച്ചിലിന് കുന്ദാപുരത്തെ മത്സ്യത്തൊഴിലാളികളുടെ സംഘത്തെ ജില്ലാ ഭരണകൂടം എത്തിച്ചു. ഏഴംഗ Read More…

Blog

രണ്ടു മൃതദേഹങ്ങൾ

പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ കാറിന് തീപിടിച്ചു. തീയണച്ച ഫയര്‍ ഫോഴ്സ് കാറിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ 2 മൃതദേഹങ്ങള്‍ കണ്ടെത്തി. വേങ്ങലില്‍ പാടത്തോട് ചേര്‍ന്ന റോഡില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. തുകലശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഗണർ കാറാണ് കത്തിയമർന്നത്. കാറിന് തീപിടിച്ച വിവരമറിഞ്ഞ് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. കാര്‍ പൂർണമായും കത്തിയമർന്ന നിലയിലാണ്. അപ്പോഴാണ് തീർത്തും കത്തിക്കരി‌ഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരു പുരുഷൻ്റെയും സ്ത്രീയുടെയും മൃതദേഹമാണിതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടമരണമാണോയെന്നും പൊലീസ് Read More…

Blog

ഡ്രോൺ വളപ്രയോഗം

പിരപ്പമൺകാട് പാടശേഖരത്തിൽ ഡ്രോൺ വളപ്രയോഗം. വെള്ളനാട് കാർഷികവിജ്ഞാൻ കേന്ദ്രം , പാറശ്ശാല ഫാർമർ പ്രൊഡ്യൂസർ കമ്പനി, മുദാക്കൽ കൃഷിഭവൻ, പിരപ്പമൺകാട് പാടശേഖര സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നെൽകൃഷിക്കുള്ള ജൈവ വളമായ “സമ്പൂർണ്ണ ” പിരപ്പമൺകാട് പാടശേഖരത്തിൽ “ഡ്രോൺ” ഉപയോഗിച്ച് സ്പ്രേ ചെയ്യുന്ന പ്രവർത്തനം ആരംഭിച്ചു. ദീർഘകാലം തരിശായി കിടന്ന വിശാലമായ പാടശേഖരം വീണ്ടെടുത്ത് രണ്ട് തവണ കൃഷി ലാഭകരമായും വിജയകരമായും നടത്തിയതിനുശേഷം, മൂന്നാം തവണത്തെ കൃഷിയിൽ ആധുനിക യന്ത്രവൽകൃത സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ ഒരുങ്ങുകയാണ് പാടശേഖരസമിതി .ഡ്രോൺ വളപ്രയോഗത്തിന്റെ Read More…

Blog

ഫലം നെഗറ്റീവ്

മലപ്പുറം. എട്ടുപേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേർ അഡ്മിറ്റായി. ഇതോടെ ആകെ 8 പേർ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുണ്ട്. മലപ്പുറം കളക്ടറേറ്റില്‍ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ നിപ അവലോകനയോഗം ചേർന്നു. 472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, Read More…

Blog

സൈബർ ആക്രമണം

കോഴിക്കോട്.ഷിരൂരിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട അർജുൻ്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം. കുടുംബം നടത്തിയ വാർത്താ സമ്മേളനം എഡിറ്റ് ചെയ്ത് മാറ്റിയാണ് വ്യാജപ്രചാരണം. പരാതിയിൽ സൈബർ പോലീസ് അന്വേഷണം തുടങ്ങി. സൈന്യം രക്ഷാപ്രവർത്തനം ആരംഭിച്ച ദിവസം, കുടുംബം നടത്തിയ വാർത്താ സമ്മേളനത്തിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് വ്യാപകമായ സൈബർ ആക്രമണം. അർജുൻ്റെ അമ്മയുടെ സഹോദരിയുടെ ശബ്ദം എഡിറ്റ് ചെയ്ത് മാറ്റിയാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. അമ്മ വൈകാരികമായി നടത്തിയ പരാമർശങ്ങൾക്ക് എതിരെയും ദുഷ് പ്രചാരണങ്ങളുണ്ടായി.ഇതോടെയാണ് കുടുംബം സൈബർ സെല്ലിൽ പരാതി Read More…

Blog

നാഗേഷിന്റ വെളിപ്പെടുത്തൽ

പുഴയുടെ അരികില്‍ തന്നെ ലോറി ഉണ്ടന്നും അര്‍ജുന്റെ ലോറി പുഴയിലേക്കു വീഴുന്നതു കണ്ടെന്ന് ദൃക്‌സാക്ഷി അര്‍ജുന്റെ ലോറി ഷിരൂര്‍ കുന്നിനു സമീപം ദേശീയപാതയില്‍നിന്നു പുഴയിലേക്കു വീഴുന്നതു കണ്ടെന്നും പുഴയുടെ അരികില്‍ തന്നെ ലോറി ഉണ്ടാവാമെന്നും ദൃക്‌സാക്ഷി. ഷിരൂര്‍ കുന്നിന് എതിര്‍വശം ഉള്‍വരെ ഗ്രാമത്തില്‍നിന്ന് ഗംഗാവലി പുഴയില്‍ ഒഴുകി വരുന്ന വിറക് ശേഖരിക്കാന്‍ വന്ന നാഗേഷ് ഗൗഡയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുഴക്കരയില്‍ ഇരിക്കുകയായിരുന്നു നാഗേഷ് ഗൗഡ. ‘കുന്നില്‍നിന്ന് ഇടിഞ്ഞു വീണ മണ്ണിനൊപ്പം മരത്തടി കയറ്റിയ ഒരു ലോറിയും പുഴയോരത്തേക്ക് Read More…

Blog

സ്ഥിതീകരിച്ചു കരുണാടകപോലീസ്

ഷിരൂരില്‍ പുഴയില്‍ കണ്ടെത്തിയ ട്രക്ക് അര്‍ജുന്റെതെന്ന് സ്ഥിരീകരിച്ച് കര്‍ണാടക പോലീസ് പുഴയില്‍ ഒരു ട്രക്ക് കണ്ടെത്തിയതായി കര്‍ണാടക റവന്യുമന്ത്രിയും അറിയിച്ചിരുന്നു. നാവികസേന മുങ്ങല്‍വിദഗ്ധര്‍ പുഴയിലിറങ്ങും. ബൂമര്‍ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് മണ്ണ് നീക്കും. കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററില്‍ പരിശോധന നടത്തും. ഷിരൂര്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട അര്‍ജുനെ കണ്ടെത്താന്‍ അത്യാധുനിക ബൂം മണ്ണുമാന്തി എത്തിച്ച് ഗംഗാവലിപുഴയില്‍ തിരച്ചില്‍ തുടരുകയാണ്.

Blog

ഓണാഘോഷം

തിരു.: ഈ വർഷത്തെ സംസ്ഥാനതല ഓണാഘോഷ പരിപാടികൾക്ക് സെപ്തംബർ 13ന് തിരുവനന്തപുരത്ത് തുടക്കമാവും. ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടി 19ന് ഘോഷയാത്രയോടെ സമാപിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന് യോഗത്തിലാണ് തീരുമാനമായത്.ഓണം മേളകൾ, ഓണം മാർക്കറ്റുകൾ, പച്ചക്കറി കൗണ്ടറുകൾ, പ്രത്യേക സെയിൽസ് പ്രൊമോഷൻ ഗിഫ്റ്റ് സ്കീമുകൾ, ഓണക്കാല പ്രത്യേക സംഭരണ വിപണന പ്രവർത്തനങ്ങൾ മുതലായവ സംഘടിപ്പിക്കും. ഇതിന് സപ്ലൈക്കോയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹോർട്ടികോർപ്പിന്റെ പ്രത്യേക പച്ചക്കറി ചന്തകൾ ആരംഭിക്കും. എല്ലാ ജില്ലകളിലും Read More…

Blog

പുതിയ ബഡ്ജറ്റ്

ന്യൂ ഡെൽഹി :രാജ്യത്തെ ആദായ നികുതി സ്ലാബുകൾ പരിഷ്‌കരിച്ചു. മൂന്ന് ലക്ഷം വരെ വാർഷിക വരുമാനം ഉള്ളവർക്ക് നികുതിയില്ല. പുതിയ നികുതി സമ്പ്രദായത്തിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000ത്തിൽ നിന്ന് 75,000 ആക്കി. മൂന്ന് ലക്ഷം വരെ വരുമാനമുള്ളവർക്ക് നികുതിയില്ല. മൂന്ന് മുതൽ 7 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് അഞ്ച് ശതമാനമായിരിക്കും നികുതി ഏഴ് മുതൽ 10 ലക്ഷം വരെ വരുമാനമുള്ളവർക്ക് 10 ശതമാനം നികുതി ഏർപ്പെടുത്തി. 10 മുതൽ 12 ലക്ഷം വരെ 15 ശതമാനം Read More…

Blog

ഞെട്ടിക്കുന്ന കൊലപാതകം

തന്റെ മകന്റെ കുഞ്ഞല്ല എന്ന സംശയത്തില്‍ മരുമകളോടുള്ള പകയില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി മുത്തശ്ശി. 15 മാസം മാത്രം പ്രായമുള്ള പേരക്കുഞ്ഞിനെയാണ് കുട്ടി തന്‍റെ മകന്റേതല്ല എന്ന് പറഞ്ഞ് മുത്തശ്ശി വകവരുത്തിയത്. മരുമകള്‍ക്ക് അവിഹിതബന്ധത്തിലുടെ ജനിച്ച കുഞ്ഞിനെ മകന്റെ തലയില്‍ കെട്ടിവച്ചുവെന്നാണ് 60കാരിയായ വിരുതാംബാളിന്റെ ആരോപണം. തമിഴ്നാട്ടിലെ അരിയലൂര്‍ ജില്ലയിലാണ് ക്രൂരമായ സംഭവം നടന്നത്. വിരുതാംബാളിനെ പൊലീസ് അറസ്റ് ചെയ്തു. 15 മാസം പ്രായമുള്ള കൃതിക എന്ന പെണ്‍കുഞ്ഞാണ് അരിയലൂരില്‍ കൊല്ലപ്പെട്ടത്. വിരുതാംബാളുടെ മകന്‍ രാജ വിദേശത്താണ് ജോലി Read More…