. ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നീക്കാനിറങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച ജോയിയുടെ കുടുംബത്തിനുളള ധനസഹായം പ്രഖ്യാപിച്ചു . മരണമടഞ്ഞ ക്രിസ്റ്റഫർ ജോയിയുടെ മാതാവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. സഹായമായി പത്ത് ലക്ഷം രൂപ പ്രഖ്യാപിക്കുമെന്നാണ് ജനപ്രതിനിധികൾ ബന്ധുക്കളെ നേരത്തെ അറിയിച്ചത്. ജോയിയുടെ അമ്മക്ക് വീട് നിർമ്മിച്ച് നഗരസഭ സന്നദ്ധമാണ്. സർക്കാർ അനുമതി ലഭിച്ചാൽ വീട് നിർമ്മിച്ച് നൽകാനും ആലോചനയുണ്ട്. ജോയിയുടെ കുടുംബത്തിന് റെയിൽവേയിൽ Read More…
Author: Kalanikethan Editor
അന്തരിച്ചു
ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരിയുടെ ഭാര്യ സുമ അന്തരിച്ചു കോട്ടയം: ജന്മഭൂമി എഡിറ്ററും മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററുമായ മണ്ണക്കനാട് കാഞ്ഞിരക്കാട്ട് മനയിൽ കെ.എന്‍.ആര്‍. നമ്പൂതിരിയുടെ ഭാര്യ സുമ (67) അന്തരിച്ചു. തൃപ്രയാര്‍ പടിയം തങ്ങൂര്‍മന കുടുംബാംഗമാണ്. മക്കള്‍: നിതിന്‍ (ലണ്ടന്‍), നിഖില്‍ (ബാംഗ്ലൂര്‍). മരുമക്കള്‍: വന്ദന (ലണ്ടന്‍), ലക്ഷ്മി ബംഗ്ലൂര്‍).
ഉദ്ഘാടനം ഒരു ലക്ഷം മുതൽ
ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ ഏറ്റെടുത്ത് താരമാണ് റോബിൻ രാധാകൃഷ്ണൻ ഒരുപക്ഷേ മറ്റൊരു ബിഗ് ബോസ് മത്സരാർത്ഥിക്കും ലഭിക്കാത്ത അത്രയും സ്വീകാര്യത മലയാളികള്‍ക്കിടയില്‍ ഈ താരത്തിന് ലഭിച്ചിട്ടുണ്ട്. സീസണ്‍ നാലിലാണ് റോബിൻ മത്സരാർത്ഥിയായി എത്തിയത് വെറും എഴുപതോളം ദിവസം മാത്രമാണ് റോബിൻ ഷോയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ആ സീസണിലെ വിജയിക്കു പോലും ലഭിക്കാതിരുന്ന അത്രയും സ്വീകരണവും അംഗീകാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഷോയില്‍ നിന്നും പുറത്തായതിനുശേഷം പുറത്തുവന്ന റോബിനെ സ്വീകരിച്ചത് ആയിരക്കണക്കിന് ആരാധകർ കൂട്ടമായി എത്തിയാണ് Read More…
ജോയിയുടെ മരണം
തിരുവനന്തപുരം . വലയം ചെയ്യുന്ന മാലിന്യത്തില്‍ വലയുന്ന നഗരം. ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യം നീക്കം ചെയ്യാനിറങ്ങിയ ജോയി മരണപ്പെട്ടതില്‍ ഭരണ-പ്രതിപക്ഷ തര്‍ക്കം രൂക്ഷം. മഴക്കാലപൂര്‍വ ശുചീകരണം നിയമസഭയില്‍ ഉന്നയിച്ച വിഷയമാണെന്നും സര്‍ക്കാരും നഗരസഭയും എന്തു ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മരണത്തിന് ഉത്തരവാദികള്‍ സര്‍ക്കാരും നഗരസഭയും റെയില്‍വേയുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. എന്നാല്‍ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചെന്ന് മന്ത്രി എംബി രാജേഷ് ആരോപിച്ചു. പ്രതിപക്ഷ നേതാവ് പ്രസ്താവന പിന്‍വലിക്കണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി ആവശ്യപ്പെട്ടു. Read More…
മൃതദേഹം
കാണാതായ ശുചീകരണത്തൊഴിലാളിയുടെ മൃതദേഹം കണ്ടു കിട്ടികാണാതായ ശുചീകരണത്തൊഴിലാളിയുടെ മൃതദേഹം കണ്ടു കിട്ടി തിരുവനന്തപുരം : തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കിട്ടി.പഴവങ്ങാടി തകരപറമ്ബ്-വഞ്ചിയൂർ റോഡിലെ കനാലിലാണ് മൃതദേഹം പൊങ്ങിയത്. റെയില്‍വേയുടെ ഭാഗത്തുളള കനാലിലാണ് ജോയിയെ കാണാതായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവിടെയാണ് തെരച്ചില്‍ നടത്തിയിരുന്നത്. റെയില്‍വേയുടെ ഭാഗത്ത് നിന്നും വെള്ളം ഒഴികിയെത്തുന്ന സ്ഥലത്താണ് ഇപ്പോള്‍ മൃതദേഹം കണ്ടെത്തിയത്. 46 മണിക്കൂറിന് ശേഷമാണ് ജോയിയുടെ മൃതദേഹം കനാലില്‍ പൊങ്ങിയത്. ജീർണിച്ച അവസ്ഥയിലാണെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും Read More…
മരിച്ച നിലയിൽ കണ്ടെത്തി
മുദാക്കൽ പൊയ്കമുക്ക് കൺസ്യൂമർഫെഡിന് സമീപംതാമസിക്കുന്നസോമശേഖരൻനായർ (79) കൊല്ലമ്പുഴ കടവിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി.പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ പരേതയായ ജാനകി മക്കൾ സഞ്ജീവ്, സുനിൽ.
പത്താം ക്‌ളാസ് കാരന്റെ ഹിപ്നോട്ടിസം
യൂട്യൂബ് കണ്ട് സഹപാഠികളെ ഹിപ്‌നോട്ടൈസ് ചെയ്ത് ബോധം കെടുത്തി പത്താം ക്ലാസുകാരൻ. നാല് വിദ്യാർത്ഥികള്‍ ബോധരഹിതരായി ആശുപത്രിയില്‍. യുട്യൂബില്‍ നിന്ന് കണ്ടുപഠിച്ചായിരുന്നു പത്താം ക്ലാസുകാരൻ സഹപാഠികളില്‍ ഹിപ്‌നോട്ടിസം പരീക്ഷണം നടത്തിയത്. കൊടുങ്ങല്ലൂരിലുള്ള പുല്ലൂറ്റ് വി.കെ. രാജൻ മെമ്മോറിയല്‍ ഹയർ സെക്കൻഡറി സ്‌കൂളില്‍ വെള്ളിയാഴ്ച്ചയായിരുന്നു സംഭവം.ഒരു ആണ്‍കുട്ടിയും മൂന്ന് പെണ്‍കുട്ടികളുമാണ് ബോധമറ്റ് ആശുപത്രിയിലായത്. തലകുനിച്ചു നിറുത്തി കഴുത്തിലെ ഞരമ്ബില്‍ പിടിച്ച് വലിച്ചായിരുന്നു ഹിപ്‌നോട്ടിസം. സ്‌കൂളില്‍ ബോധമറ്റു വീണ പത്താം ക്ലാസുകാരായ വിദ്യാർത്ഥികളെ അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും ചേർന്ന് മുഖത്ത് Read More…
നിധി കണ്ടെത്തി
സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ നിന്ന് നിധിയെന്ന് തോന്നിക്കുന്ന വസ്തുക്കൾ കണ്ടെത്തി. ചെങ്ങളായിയിൽ പരിപ്പായി ഗവൺമെന്റ് എൽപി സ്കൂളിനടുത്താണ് സംഭവം. മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് ആഭരണങ്ങളും നാണയങ്ങളുമടങ്ങുന്ന കുടം കണ്ടത്. ബോംബ് ആണെന്ന് കരുതി ആദ്യം തൊഴിലാളികള്‍ ഇത് തുറന്നു നോക്കിയിരുന്നില്ല.പിന്നീട് ഉച്ചയോടെയാണ് തുറന്നു നോക്കുന്നത്. ഉടനെ പഞ്ചായത്ത് പ്രസിഡന്‍റിനെ കാര്യം അറിയിച്ചു.17 മുത്തുമണികള്‍, 13 സ്വർണ്ണപതക്കങ്ങള്‍, കാശിമാലയുടെ നാല് പതക്കങ്ങള്‍, ഒരു സെറ്റ് കമ്മല്‍, വെള്ളി നാണയങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് കുടത്തിനുള്ളിൽ കണ്ടെത്തിയത്.വെള്ളി നാണയങ്ങളിലൊന്നും വർഷം Read More…
ഐ എ എസ് ഉദ്യോഗസ്ഥർ
കൊച്ചി. ഐഎഎസ് ഉദ്യോഗസ്ഥര്‍ വാഹനങ്ങളില്‍ പതാക വയ്ക്കുന്നത് എന്തിനെന്ന് ഹൈക്കോടതി.ഐഎഎസ് ഉദ്യോഗസ്ഥരുടേത് ആഡംബര പ്രദര്‍ശനമെന്ന് ഹൈക്കോടതി.ഉദ്യോഗസ്ഥർ അനധികൃതമായി സർക്കർ എംബ്ലവും ബീക്കൺ ലൈറ്റും ഉപയോഗിക്കുന്നതിൽ സംസ്ഥാന – കേന്ദ്ര സർക്കാരുകളോട് ഹൈക്കോടതി വിശദീകരണം തേടി.വാഹനങ്ങളുടെ രൂപ മാറ്റം സംബന്ധിച്ച കേസുകളിലാണ് നടപടി.വിഷയം ഹൈക്കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി.
കേരളം വികസന പാതയിൽ
തിരുവനന്തപുരം:കേരള വികസന അധ്യായത്തിൽ പുതിയ ഏടാണ് വിഴിഞ്ഞമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിലേക്ക് വഴി തുറന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണും ഔദ്യോഗിക സ്വീകരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദീർഘകാലത്തെ സ്വപ്‌നം യാഥാർഥ്യമായെന്നും അദ്ദേഹം പറഞ്ഞു. തുറമുഖങ്ങൾ സാമ്പത്തിക ശക്തിയുടെ ചാലകശക്തിയാണ്. വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോകഭൂപടത്തിൽ സ്ഥാനം പിടിച്ചു. ലോകത്തിലെ വൻകിട തുറമുഖങ്ങളിൽ ഒന്നാണ് വിഴിഞ്ഞം. മദർഷിപ്പുകൾ ധാരാളമായി വിഴിഞ്ഞത്തേക്ക് എത്തും. ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പലുകൾക്ക് വിഴിഞ്ഞത്ത് ബർത്ത് ചെയ്യാം ഇന്ന് ട്രയൽ Read More…

