Blog

ആദ്യമരണം

ലോകത്ത് ആദ്യമായി പക്ഷിപ്പനി ബാധിച്ച് മനുഷ്യന്‍ മരിച്ചു. ഇത്തരത്തിലൊരു സംഭവം ആദ്യമായാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. 59 കാരനാണ് മരിച്ചത്. എന്നാല്‍ എങ്ങനെയാണ് ഇയാള്‍ക്ക് രോഗംവന്നതെന്ന് ഡബ്ല്യുഎച്ച്ഒ വെളിപ്പെടുത്തിയിട്ടില്ല.സാധാരണ മനുഷ്യര്‍ക്ക് പക്ഷിപ്പനി വൈറസിന്റെ പടരുന്നതിനുള്ള സാധ്യത കുറവാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. പനി, ശ്വാസതടസ്സം, വയറിളക്കം, ഓക്കാനം, തുടങ്ങിയ രോഗലക്ഷണങ്ങളുമായാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. 59കാരന് വിട്ടുമാറാത്ത വൃക്കരോഗവും ടൈപ്പ് 2 പ്രമേഹവും ഉണ്ടായിരുന്നതായും വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ലെന്നും മെക്സിക്കോ ആരോഗ്യവകുപ്പ് Read More…

Blog

രക്ഷകനായി ഫയർ ഫോഴ്സ് ടീം

കോട്ടയം: സൗത്ത് പാമ്പാടി സെന്റ് തോമസ് ഹൈസ്കൂളിന്റെ പുറകുവശത്തായി താമസിക്കുന്ന വെള്ളക്കോട്ട് സാബു ചാക്കോ ഹൃദയസ്തംഭനത്താൽ പൂർണ്ണ ബോധരഹിതനാകുന്നതിനു മുൻപ് സഹോദരനെയും കുടുംബത്തെയും വിളിച്ചുവരുത്തിയെങ്കിലും വീടിന് അകത്തു കടക്കാനായില്ല. സഹോദരൻ വെള്ളക്കോട്ട് സാബു ചാക്കോ വായിൽ നിന്ന് രക്തം വന്ന് ശ്വാസം വലിക്കുന്നത് മാത്രമേ പുറത്ത് സിറ്റൗട്ടിൽ നിന്ന് കണ്ടു. സഹോദരനും നാട്ടുകാരും എത്തിയപ്പോഴേക്കും സാബു ബോധരഹിതനായിരുന്നു. വീടിന്റെ എല്ലാ വാതിലുകൾകൾക്കും അകത്തു നിന്നും കുറ്റിയിട്ടിരിക്കുകയും, പുറത്തേക്കുള്ള വാതിലുകൾക്കെല്ലാം രണ്ട് ഇരുമ്പ് പട്ടകൾ പിടിപ്പിച്ച് ബന്ധിച്ചിരിക്കുകയുമായിരുന്നു. വിവരം Read More…

Blog

റീ കൗണ്ടിങ്ങിലും

UDF വിജയിച്ച ആറ്റിങ്ങലിൽ നടന്ന റീകൗണ്ടിങ് പൂർത്തിയായി. റീകൗണ്ടിങ്ങിലിലും അടൂർപ്രകാശ് വിജയിച്ചു. LDFന്റെ ആവശ്യപ്രകാരം പോസ്റ്റൽ വോട്ടുകളാണ് വീണ്ടും എണ്ണിയത്.വെറും 685 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അടൂർ പ്രകാശ് ഇപ്പോൾ വിജയിച്ചത്.റീകൗണ്ടിങ്ങിലിലെ വിജയം തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി ഉടൻപ്രഖ്യാപിക്കും. ഇതോടെ കേരളത്തിൽ UDF 18 സീറ്റുകളിൽ വിജയിച്ചു. എൻഡിഎയുംഎൽഡിഎഫും ഓരോ സീറ്റുകളിലും വിജയിച്ചു.

Blog

സ്വന്തം മണ്ഡലത്തിൽ

കൊല്ലം . സ്വന്തം ബൂത്തിൽ മുകേഷ് മൂന്നാം സ്ഥാനത്ത് പോയി. കൊല്ലം പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ സിപിഎം പ്രതിനിധിയായി ഇടതുമുന്നണിസ്ഥാനാര്‍ഥി ആയ എം മുകേഷ് എംഎല്‍എക്ക് സ്വന്തംബൂത്തില്‍ ലീഡ് കിട്ടിയില്ല. പട്ടത്താനം എസ് എൻ ഡി പി സ്കൂളിലെ അൻപതാം നമ്പർ ബൂത്തിൽ മുകേഷ് മൂന്നാം സ്ഥാനത്ത് പോയി. എൻ കെ പ്രേമചന്ദ്രൻ – 427, കൃഷ്ണ കുമാർ ജി 275, എം. മുകേഷ് 181 എന്നിങ്ങനെയാണ് ഇവിടെ ഇവര്‍ക്ക് കിട്ടിയ വോട്ടുകള്‍.

Blog

ഒറ്റനോട്ടത്തിൽ

ലോകസഭ തെരഞ്ഞെടുപ്പ് കേരളം ഒറ്റ നോട്ടത്തിൽ* UDF -16 LDF -2 ആലത്തൂർ, ആറ്റിങ്ങൽ ലീഡ് NDA-2 തൃശൂർ തിരുവനന്തപുരം ലീഡ് തിരുവനന്തപുരം -NDA ലീഡ് 16565 ആറ്റിങ്ങൽ-LDF – ലീഡ് 1315 കൊല്ലം -UDF ലീഡ് -45781 പത്തനംതിട്ട-UDF ലീഡ് 20385 മാവേലിക്കര -UDF ലീഡ് 8901 ആലപ്പുഴ-UDF ലീഡ് 33624 കോട്ടയം-UDF -ലീഡ് 39410 ഇടുക്കി-UDF- ലീഡ് 95004 എറണാകുളം-UDF-ലീഡ് 107004 ചാലക്കുടി-UDF ലീഡ് 17526 തൃശ്ശൂർ-NDA ലീഡ് 47991 ആലത്തൂർ-LDFലീഡ് 12497 പാലക്കാട്–UDF Read More…

Blog

പ്രവേശനോത്സവം

കിഴുവിലം ജി.വി.ആർ.എം യു.പി സ്കൂളിലെ പ്രവേശനോത്സവംകിഴുവിലം ജി. വി. ആർ. എം യു.പി സ്കൂളിലെ പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച മുൻ ആറ്റിങ്ങൽ AEO വിജയകുമാരൻ നമ്പൂതിരി അക്ഷരദീപം തെളിയിച്ച് ഉത്ഘാടനം ചെയ്തു. PTA പ്രസിഡന്റ് അശ്വതി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഥമാദ്ധ്യാപിക ശ്രീജ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ പ്രസന്ന, ബ്ലോക്ക്‌ മെമ്പർ ശ്രീകണ്ഠൻ, മുൻ അദ്ധ്യാപിക പ്രീത, സ്കൂൾ മാനേജർ നാരായണൻ, റോട്ടറി ക്ലബ്‌ അംഗം സുരേഷ്‌കുമാർ, എന്നിവർ ആശംസകൾ അർപ്പിച്ചു. റോട്ടറി ക്ലബ്ബും Read More…

Blog

സഹസികമായി പിടികൂടി

പട്ടാപ്പകല്‍ മോഷ്ടിച്ച ബൈക്കിലെത്തി മാല മോഷ്ടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ സാഹസികമായ പിടികൂടി യുവതി. തിരുവനന്തപുരം കഴക്കൂട്ടത്ത് വച്ച്‌ പോത്തൻകോട് സ്വദേശി അശ്വതിയുടെ മാലയാണ് പൊട്ടിക്കാൻ ശ്രമിച്ചത്. ശാന്തവിള സ്വദേശി അനില്‍ കുമാറിനെയാണ് യുവതി ബൈക്കില്‍ നിന്ന് തള്ളിയിട്ട ശേഷം നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പൊലീസിലേല്‍പ്പിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കഴക്കൂട്ടം ചെങ്കോട്ടുകോണത്ത് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. അശ്വതി ചെങ്കോട്ടുകോണത്തെ സ്വകാര്യ ആശുപത്രിയില്‍ അമ്മയുമായി പോയി മടങ്ങവെ സമീപത്തെ മെഡിക്കല്‍ Read More…

Blog

വെട്ടിപ്പരുക്കേൽപ്പിച്ചു

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ മുത്തച്ഛനെ കൊച്ചുമകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഏടക്കുളം കോമ്പാത്ത് വീട്ടില്‍ കേശവനാണ് വെട്ടേറ്റത്. ചെറുമകന്‍ ശ്രീകുമാറാണ് കേശവനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വീട്ടിലെ വളര്‍ത്തുപൂച്ചയെ കാണാത്തതിന്റെ പേരിലാണ് പ്രകോപനമെന്ന് പൊലീസ് പറയുന്നു. കൈയ്ക്കും കാലിനും തലയ്ക്കും വെട്ടേറ്റ കേശവനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. വളര്‍ത്തുപൂച്ചയെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് പിന്നീട് ആക്രമണത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു. കത്തി ഉപയോഗിച്ചാണ് യുവാവ് ആക്രമിച്ചത്.സാരമായി പരിക്കേറ്റ കേശവനെ ശ്രീകുമാര്‍ തന്നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. Read More…

Blog

സാന്ത്വം നാട്ടരങ്

സാന്ത്വം നാട്ടരങ്ങ് സാംസ്ക്കാരിക സായ്ഹാനം സംഘടിപ്പിച്ചു. പ്രൈവറ്റ് കോളേജിൽ നിന്നും വിരമിച്ച അദ്ധ്യാപകരുടെ സംഘടനയായ സാന്ത്വം ജില്ലാകമ്മിറ്റി നാട്ടരങ്ങ് സാംസ്ക്കാരിക സായ്ഹാനം സംഘടിപ്പിച്ചു. ഓൺലൈനിൽ നടന്ന സംഗമത്തിൽ കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം നാടൻപാട്ടും സംസ്കാരവും എന്ന വിഷയത്തെ കുറിച്ച് പ്രഭാഷണം നടത്തി. പ്രൊഫ: എം.ദിവാകരൻ നായർ അധ്യക്ഷനായി. ഡോ: എസ്. ഭാസിരാജ് സ്വാഗതവും ഡോ: രാജേന്ദ്ര ബാബു നന്ദിയും പറഞ്ഞു. നാടൻപാട്ട് അവതരണം ചർച്ച എന്നിവ നടന്നു.

Blog

അപകടം

കനത്ത മഴയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മരത്തിലിടിച്ച് 18 പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് ചാത്തമംഗലം താഴെ 12ല്‍ വൈക്കുന്നേരം മൂന്നരയോടെയായിരുന്നു അപകടം. മുക്കത്ത് നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന പഴങ്ങാടി ബസ്സാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റ 18 പേരെയും മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.