കിഴുവിലം ജി.വി.ആർ.എം യു.പി സ്കൂളിലെ പ്രവേശനോത്സവം
കിഴുവിലം ജി. വി. ആർ. എം യു.പി സ്കൂളിലെ പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച മുൻ ആറ്റിങ്ങൽ AEO വിജയകുമാരൻ നമ്പൂതിരി അക്ഷരദീപം തെളിയിച്ച് ഉത്ഘാടനം ചെയ്തു. PTA പ്രസിഡന്റ് അശ്വതി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഥമാദ്ധ്യാപിക ശ്രീജ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ പ്രസന്ന, ബ്ലോക്ക് മെമ്പർ ശ്രീകണ്ഠൻ, മുൻ അദ്ധ്യാപിക പ്രീത, സ്കൂൾ മാനേജർ നാരായണൻ, റോട്ടറി ക്ലബ് അംഗം സുരേഷ്‌കുമാർ, എന്നിവർ ആശംസകൾ അർപ്പിച്ചു. റോട്ടറി ക്ലബ്ബും മറ്റ് അഭ്യുദയകാംഷികളും സംഭാവന ചെയ്ത നോട്ട്ബുക്കുകളും ബാഗുകളും നവാഗതർക്ക് വിതരണം ചെയ്തു. SRG കൺവീനർ രഞ്ജുഷ രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ്സ് എടുത്തു. സ്റ്റാഫ് സെക്രട്ടറി മനോജ് കൃതജ്ഞത രേഖപ്പെടുത്തി.


