Blog

സഹസികമായി പിടികൂടി

പട്ടാപ്പകല്‍ മോഷ്ടിച്ച ബൈക്കിലെത്തി മാല മോഷ്ടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ സാഹസികമായ പിടികൂടി യുവതി. തിരുവനന്തപുരം കഴക്കൂട്ടത്ത് വച്ച്‌ പോത്തൻകോട് സ്വദേശി അശ്വതിയുടെ മാലയാണ് പൊട്ടിക്കാൻ ശ്രമിച്ചത്. ശാന്തവിള സ്വദേശി അനില്‍ കുമാറിനെയാണ് യുവതി ബൈക്കില്‍ നിന്ന് തള്ളിയിട്ട ശേഷം നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പൊലീസിലേല്‍പ്പിച്ചത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കഴക്കൂട്ടം ചെങ്കോട്ടുകോണത്ത് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. അശ്വതി ചെങ്കോട്ടുകോണത്തെ സ്വകാര്യ ആശുപത്രിയില്‍ അമ്മയുമായി പോയി മടങ്ങവെ സമീപത്തെ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്ന വാങ്ങി മടങ്ങവെയാണ് ഈ മോഷണ ശ്രമം അരങ്ങേറിയത്.

തിരുവനന്തപുരം നഗരത്തിലെ സ്റ്റാച്യൂ ഭാഗത്ത് നിന്ന് മോഷ്ടിച്ച ബൈക്കിലെത്തിയ അനില്‍ കുമാർ യുവതിയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ചു. മൂന്ന് പവൻ മാലയുടെ ഒരു കഷ്ണം പ്രതി കൈക്കലാക്കുകയും ചെയ്തു. തുടർന്ന് സ്കൂട്ടറോടിച്ച്‌ പോകാൻ ശ്രമിച്ച പ്രതിയുടെ ഷർട്ടിലും കോളറിലും യുവതി കടന്നുപിടിച്ചു. തുടർന്ന് വാഹനം മുന്നോട്ടെടുക്കുന്നതിനിടെ മോഷ്ടാവും യുവതിയും തെറിച്ചു വീഴുന്നതും, യുവതിയുടെ തല താഴെയിടിക്കുന്നതും വീഡിയോയില്‍ കാണാം.

Leave a Reply

Your email address will not be published. Required fields are marked *