Blog

തെന്നിന്ത്യന്‍ നടി സൗന്ദര്യയുടെ മരണം കൊലപാതകമെന്ന് പരാതി. തെലുങ്കു നടന്‍ മോഹന്‍ ബാബുവിനെതിരെയാണ് പരാതി. ആന്ധ്രപ്രദേശിലെ ഖമ്മം ജില്ലക്കാരനായ ചിട്ടിമല്ലു എന്നയാളാണ് സൗന്ദര്യയുടേത് അപകടമരണമല്ലെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഖമ്മം എ.സി.പിക്കും ജില്ലാ അധികൃതര്‍ക്കും പരാതി നല്‍കിയത്. സൗന്ദര്യ മരിച്ച് 21 വര്‍ഷത്തിന് ശേഷമാണ് ആരോപണം.നടന്‍ മോഹന്‍ ബാബുവുമായി സൗന്ദര്യക്കുണ്ടായിരുന്ന വസ്തു തര്‍ക്കമാണ് നടിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ഷംഷാബാദിലെ ജാല്‍പള്ളി എന്ന ഗ്രാമത്തില്‍ സൗന്ദര്യക്കും സഹോദരനും ആറ് ഏക്കര്‍ ഭൂമിയുണ്ടായിരുന്നു. ഇത് മോഹന്‍ ബാബുവിന് Read More…

Blog

തിരു.: നെയ്യാറ്റിന്‍കരയിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പ് അടിച്ചുതകര്‍ത്ത് നാലംഗസംഘം. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഗുളിക നല്‍കില്ലെന്ന് മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്‍ പറഞ്ഞതിനെ തുടര്‍ന്ന് പ്രകോപിതരായ യുവാക്കള്‍ മെഡിക്കല്‍ ഷോപ്പ് അടിച്ച് തകര്‍ക്കുകയായിരുന്നു. നെയ്യാറ്റിന്‍കര ഹോസ്പിറ്റല്‍ ജംങ്ഷന് സമീപം പ്രര്‍ത്തിക്കുന്ന അപ്പോളൊ മെഡിക്കല്‍ ഷോപ്പിലായിരുന്നു ആക്രമണം.പുലര്‍ച്ചെ രണ്ടുമണിയോടെ ബൈക്കിലെത്തിയ സംഘം ജീവനക്കാരനായ അനസിനോട് പുറത്തുവരാന്‍ ആവശ്യപ്പെട്ടു. ഇയാള്‍ പുറത്തുവരാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ഗ്ലാസുകളും വാതിലുകളും കട്ടകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് തുറക്കാന്‍ ശ്രമിച്ചു. ഇത് നടക്കാതെ വന്നതോടെ മെഡിക്കല്‍ ഷോപ്പ് Read More…

Blog

ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാളികപ്പുറം 100 കോടി കളക്ഷൻ നേടിയിട്ടില്ലെന്ന് പ്രൊഡ്യൂസർ വേണു കുന്നപ്പിള്ളി.തന്റെ ആദ്യ ചിത്രമായ മാമാങ്കവും 100 കോടി നേടിയിട്ടില്ലെന്ന് വേണു കുന്നപ്പള്ളി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യങ്ങള്‍ പറഞ്ഞത്. ‘മാളികപ്പുറം 100 കോടി കളക്‌ട് ചെയ്തിരുന്നില്ല. ആകെ 75 കോടി മാത്രമാണ് നേടിയത്. സാറ്റ്‌ലൈറ്റ്, ഒ.ടി.ടി റൈറ്റ്‌സ്, ബാക്കി ബിസിനസ് ഒക്കെ ചേര്‍ത്തായിരുന്നു 75 കോടി. എന്നാല്‍, 2018- ചിത്രത്തിന്റെ 200 കോടി പോസ്റ്റർ സത്യമായിരുന്നു. ആ ചിത്രം Read More…

Blog

മലപ്പുറം. കൊണ്ടോട്ടിയിൽ വൻ എം.ഡി.എം.എ വേട്ട. എയർപോർട്ട് കാർഗോ വഴി കടത്തിയ ഒന്നര കിലോയിലധികം എംഡിഎംഎ ആണ് പിടികൂടിയത്. കരിപ്പൂർ മുക്കൂട് സ്വദേശി ആഷിഖിന്റെ വീട്ടിലേക്കാണ് കാർഗോ എത്തിയത്. നിലവിൽ ആഷിഖ് മറ്റൊരു ലഹരി കേസിൽ റിമാൻഡിൽ ആണ്. ആഷിഖിനെ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് മലപ്പുറം എസ്പി ആർ വിശ്വനാഥ് അറിയിച്ചു. മാർച്ച് ആറിന് കൊച്ചിയിൽ എംഡി എം എ ഉപയോഗിച്ചതിന് സ്ത്രീയടക്കം എട്ടംഗ സംഘത്തെ പോലീസ് പിടികൂടിയിരുന്നു. ഇവർക്ക് രാസലഹരി കിട്ടുന്ന ഉറവിടം Read More…

Blog

അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിന് എപ്ലസ് ഗ്രേഡോടെ ഹരിതവിദ്യാലയ പദവി. അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിന് സംസ്ഥാന ഹരിത കേരളം മിഷന്റെ ഹരിത വിദ്യാലയ പദവി ലഭിച്ചു. പരിസ്ഥിതി സംരക്ഷണം കാര്യക്ഷമമായി നടപ്പിലാക്കുന്ന സ്‌കൂളുകളുടെ വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചത്. പരിസ്ഥിതി പരിപാലനത്തിന്റെ സംസ്കാരം സമൂഹത്തിന് പകർന്നു നൽകുന്നതിന് ഹരിത പെരുമാറ്റ ചട്ടം പാലിച്ചു കൊണ്ട് ശുചിത്വം, മാലിന്യസംസ്കരണം, ഊർജസംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി വരുന്നതിന്റെ അടിസ്ഥാനത്തിലാണ് അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിന് എ പ്ലസ് ഗ്രേഡ് Read More…

Blog

സിപിഎം സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ നാടക നടന്‍ മരിച്ച നിലയില്‍. കണ്ണൂര്‍ തെക്കുംമ്ബാട് സ്വദേശി മധുസൂദനന്‍ (53) ആണ് മരണപ്പെട്ടത്. ഇന്ന് നടക്കുന്ന നാടകത്തില്‍ നായനാരുടെ വേഷം ചെയ്യാന്‍ എത്തിയതായിരുന്നു.ഹോട്ടലിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ ആയിരുന്നു മൃതദേഹം.

Blog

താനൂർ പെൺകുട്ടികളുടെ ആൺ സുഹൃത്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി മലപ്പുറം: താനൂരിലെപെൺകുട്ടികൾക്കൊപ്പം ട്രെയിനിൽ യാത്ര ചെയ്ത ഇൻസ്റ്റഗ്രാം സുഹൃത്ത് മലപ്പുറം എടവണ്ണ സ്വദേശി റഹിം അസ്ലമിൻ്റെ അറസ്റ്റ് താനൂർ പൊലീസ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിൽ പെൺകുട്ടികൾ നാടുവിട്ടതിൽ പങ്കുണ്ടെന്ന് വ്യക്തമായതിനെ തുടർന്നാണ് റഹിം അസ്ലമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.മുംബൈയിൽ നിന്ന് പൊലീസ് കണ്ടെത്തിയ പെൺകുട്ടികളെ ഇന്ന് ഉച്ചയോടെ മലപ്പുറം താനൂരിലെത്തിച്ചിരുന്നു.പനവേലിൽ നിന്നുള്ള ഗരീബ് രഥ് എക്സ്പ്രസിലാണ് കേരളത്തിലേക്ക് വന്നത്.കോടതിയിൽ ഹാജരാക്കിയ ശേഷം കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു .

Blog

ജീവകാരുണ്യ പ്രവർത്തകൻ, നാടക പ്രവർത്തകൻ, അതോടൊപ്പം മാധ്യമ പ്രവർത്തകൻ ആയ ബിജു മുഹമ്മദ് യാത്രയായി.. ഒട്ടേറെ ആശ്രിതർക്ക് കണ്ണീർ ഒപ്പാൻ ഇനി അദ്ദേഹം ഇല്ല…

Blog

വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ പ്രതിയായ അഫാന്റെ അമ്മ ഷെമീന ഒടുവില്‍ ഇളയ മകന്റെ മരണവിവരം അറിഞ്ഞു. അഫാന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷെമീന ജീവിതത്തിലേക്ക് തിരിച്ചുവന്നെങ്കിലും തന്റെ കുടുംബത്തിനുണ്ടായ ദുരന്തം അറിഞ്ഞിരുന്നില്ല. വിദേശത്തായിരുന്ന ഭര്‍ത്താവ് അബ്ദുള്‍ റഹീം തിരിച്ചെത്തിയപ്പോളും മൂത്തമകന്‍ നടത്തിയ കൂട്ടക്കൊലപാതകവിവരം മറച്ചുവെച്ചു. എന്നാല്‍ ഒടുവില്‍ ആ ദുരന്ത വാര്‍ത്ത ഷെമീന അറിഞ്ഞിരിക്കുകയാണ്.രണ്ട് ദിവസമായി ഭര്‍ത്താവിനോടും ഡോക്ടര്‍മാരോടും മക്കള്‍ എന്താണ് തന്നെ കാണാന്‍ വരാത്തതെന്ന് ഷെമീന ചോദിക്കുന്നുണ്ടായിരുന്നു. പല കാര്യങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ഭര്‍ത്താവും ബന്ധുക്കളും ചെയ്തിരുന്നത്. Read More…

Blog

കൊച്ചി: 10 വയസ്സുകാരിയായ സഹോദരിക്ക് എംഡി എം എ നൽകി 12 കാരനായ സഹോദരൻ.ലഹരി ഉപയോഗത്തിനായി വീട്ടിൽ നിന്നും മൂന്നുലക്ഷം രൂപ മോഷ്ടിച്ചതായും കണ്ടെത്തി.വീട്ടുകാർ ഉറങ്ങിക്കഴിയുമ്പോഴാണ് പ്രായപൂർത്തിയാകാത്ത കുട്ടി വീട്ടിൽനിന്ന് ലഹരി ഉപയോഗത്തിനായി സൈക്കിളിൽ പോയിരുന്നത്.വിവരമറിഞ്ഞതോടെ കുട്ടി വീട്ടുകാരെ ആക്രമിച്ചു.കുട്ടിയെ ഡി അഡിക്ഷൻ സെൻററിൽ പ്രവേശിപ്പിച്ചു.വിവരം അറിഞ്ഞിട്ടും സിഡബ്ല്യുസിക്ക് റിപ്പോർട്ട് നൽകാതെ എളമക്കര പോലീസ് മറച്ചുവെച്ചതായും വിമർശനമുണ്ട്.തുടർച്ചയായ ലഹരി ഉപയോഗം ആൺകുട്ടിയുടെ മാനസികാവസ്ഥയിൽ മാറ്റം ഉണ്ടാക്കി.വീട്ടുകാരെ പോലും ആക്രമിക്കുന്ന അവസ്ഥയിലേക്ക് കുട്ടി എത്തിച്ചേർന്നു.