പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ നിരവധി സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; 20കാരൻ അറസ്റ്റിൽ കണ്ണൂർ: സ്ത്രീകളുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച 20കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പേരാവൂർ സ്വദേശി അഭയ് ആണ് അറസ്റ്റിലായത്. പ്രദേശത്തെ പഞ്ചായത്ത് പ്രസിഡന്റ് അടക്കം നിരവധി സ്ത്രീകളുടെ ചിത്രമാണ് പ്രതി മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. പേരാവൂർ സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് നാട്ടുക്കാരുടെ ശ്രദ്ധയിൽപെടുകയും നാട്ടുകാർ ഉടനെ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് പൊലീസ് Read More…
രാജലക്ഷ്മി സ്മാരക സാഹിത്യപുരസ്ക്കാരംരാധാകൃഷ്ണൻ കുന്നുംപുറത്തിന് സമ്മാനിച്ചു. കഥാകാരി രാജലക്ഷ്മിയുടെ പേരിലുള്ള രാജലക്ഷ്മി സാഹിത്യ പുരസ്കാരം എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ രാധാകൃഷ്ണൻ കുന്നുംപുറത്തിന് സമ്മാനിച്ചു.വള്ളുവനാടിൻ്റെ എഴുത്തുകാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കഥാകാരിയായ രാജലക്ഷ്മിയുടെ ഓർമ്മക്കായി ജന്മനാടായ ചേർപ്പുളശ്ശേരിയിൽ രാജലക്ഷ്മിഅനുസ്മരണ സമിതിയാണ് പുരസ്കാരം നൽകി വരുന്നത്. ശബരിഹാളിൽ നടന്ന ചടങ്ങിൽ സമിതികൺവീനറും ദേശീയ അദ്ധ്യാപക അവാർഡ് ജേതാവുമായ ഡോ.കെ. അജിത്ത് മാരായമംഗലം പുരസ്ക്കാരം സമ്മാനിച്ചു.ഡോ. അമൃതം കൃഷ്ണദാസ് അധ്യക്ഷനായി.മുതിർ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ മൂഴിക്കുന്നത്ത് ദാമോദരൻ നമ്പൂതിരി, കെ.ആർ രവി, കെ.ബാലകൃഷ്ണൻ,പി.ശ്രീകുമാർ,കഥാകൃത്ത് ശാലിനി Read More…
തിരുവനന്തപുരം: ഡ്യൂട്ടി കഴിഞ്ഞ് പോകുന്ന ഡോക്ടർമാരെ അറിയാതെ കൊലപാതകികളാക്കരുതെന്ന മുന്നറിയിപ്പുമായി സർജനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മുൻ സംസ്ഥാന പ്രസിഡന്റുമായ ഡോ. സുൽഫി നൂഹു. വിശ്രമം ഇല്ലാതെ തുടർച്ചയായി 72 മണിക്കൂർ വരുന്ന ഡ്യൂട്ടി പിജി ഡോക്ടർമാരെ എങ്ങനെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഡോക്ടേഴ്സ് ദിനത്തിലെ ഡോ. സുൽഫി നൂഹുവിന്റെ കുറിപ്പ്. ധാരാളം രോഗികളെ നോക്കേണ്ടി വരുന്നത്, തുടർച്ചയായി ജോലി നോക്കേണ്ടി വരുന്നത് സിസ്റ്റത്തിന്റെ വൻ പാകപ്പിഴ തന്നെയാണ്. ഈ സിസ്റ്റമാണ് കേരളത്തിൽ കഴിഞ്ഞ നിരവധി നിരവധി കൊല്ലങ്ങളായി Read More…