ചെന്താമര പോലിസ് കസ്റ്റഡിയിൽ പോലീസ് സംഘം തിരച്ചില്‍ അവസാനിപ്പിച്ച് മടങ്ങിയെന്ന പ്രതീതി ഉണ്ടാക്കി; പിന്‍വാങ്ങിയെങ്കിലും പലയിടത്തായി രണ്ടുവീതം പൊലീസുകാര്‍; എല്ലാവരും പോയെന്ന് കരുതി പുറത്തുചാടിയ ചെന്താമര വലയില്‍; നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതിയെ പിടികൂടിയത് പോത്തുണ്ടി മട്ടായി മേഖലയില്‍ നിന്ന്; ചെന്താമരയെ കാണാന്‍ രാത്രിയിലും ഇരച്ചെത്തി നാട്ടുകാര്‍.
തിരു.: സംസ്ഥാനത്ത് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ് ബുധനാഴ്ച ആരംഭിക്കുമെന്ന് ഭക്ഷ്യവകുപ്പ് . മൂന്ന് ഘട്ടമായാണ് മസ്റ്ററിങ്. ഒന്നാംഘട്ടം 18 മുതല്‍ 24 വരെ തിരുവനന്തപുരം ജില്ലയിലാണ്. 25 മുതല്‍ ഒക്ടോബര്‍ ഒന്നു വരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും മസ്റ്ററിങ് നടക്കും. മൂന്നാം ഘട്ടമായ ഒക്ടോബര്‍ മൂന്നു മുതല്‍ എട്ടു വരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളിലാണ് മസ്റ്ററിങ്. ഒക്ടോബര്‍ 15നു മുമ്പ് മസ്റ്ററിങ് പൂര്‍ത്തിയാക്കി Read More…
കോഴിക്കോട്. കാക്കൂരിലെ രണ്ടു മാസം പ്രായമായ കുഞ്ഞിന്റെ മരണത്തിൽ കേസെടുത്ത് പൊലീസ്.കാക്കൂരിലെ ക്ലിനിക്കിൽ ചേലാകർമ്മത്തിനായി എത്തിച്ച 2 മാസം പ്രായമുളള കുഞ്ഞിനാണ് ജീവൻ നഷ്ടമായത്.ഷാദിയ ഇത്തിയാസ് ദമ്പതികളുടെ മകനാണ് ജീവൻ നഷ്ടമായത്. ശസ്ത്രക്രിയക്ക് മുൻപ് കുട്ടി പ്രതികരിക്കാതായതോടെ ടൌണിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ചികിത്സാ പിഴവുണ്ടായോയെന്ന് പോസ്റ്റ്മോർട്ടത്തിലൂടെയെ അറിയാനാകുവെന്ന് കാക്കൂർ പൊലീസ് വ്യക്തമാക്കി.സംഭവത്തിൽ രക്ഷിതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.ക്ലിനിക്കിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ് കുഞ്ഞിന് യാതൊരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്ന് കുട്ടിയുടെ ബന്ധുക്കൾ വ്യക്തമാക്കി.നാളെ കോഴിക്കോട് മെഡിക്കൽ കോളജിൽവെച്ച് കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടത്തും.