പ്രേംനസീർ സ്മൃതി സംഗീത ആൽബം പുറത്തിറക്കി. പ്രേംനസീറിന് പത്മഭൂഷൺ ലഭിച്ചവേളയിൽ 20.4.1983 ൽ ചിറയിൻകീഴ് ശാർക്കര മൈതാനത്ത് നൽകിയ സ്വീകരണത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയിലെയും 1989 ജനുവരി 16 ന് പ്രേംനസീറിന്റെ മരണാനന്തരം പുറത്തിറങ്ങിയ ചിത്രഭൂമി സിനിമാ മാസികയുടെ ‘നസീർ പതിപ്പി’ലെയും അപൂർവചിത്രങ്ങളുടെ സമാഹാരമായ ഈ ആൽബം. നിത്യഹരിതനായകന്റെ മുപ്പത്തിയേഴാം ചരമവാർഷികത്തോടനുബന്ധിച്ച് സ്മരണാഞ്ജലിയായി ആർ &ആർ ഫ്രെയിംസിന്റെ ബാനറിൽ തയ്യാറാക്കിയ ആൽബത്തിന്റെ ഗാനരചന രാധാകൃഷ്ണൻ കുന്നുംപുറവും സംഗീതം കേരളപുരം ശ്രീകുമാറുമാണ്. ആലാപനവും നിർമ്മാണവും കെ. രാജേന്ദ്രൻ.


