പ്രേമത്തിന് കണ്ണില്ലെന്ന് പറയുന്നത് കേട്ടിട്ടില്ലേ ? പല സന്ദർഭങ്ങളിലും അത്സത്യമാണെന്ന് തോന്നറുണ്ട്. അങ്ങനെ ഒരു കഥയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. മധ്യപ്രദേശിലെ അഗർ മാൽവ ജില്ലയിൽ ഒരു വിവാഹംനടന്നു. എൺപതുകാരനും മുപ്പത്തിനാലുകാരിയും തമ്മിൽ ആയിരുന്നു വിവാഹം.മഹാരാഷ്ട്രയിൽ നിന്നുള്ള ഷീല എന്ന മുപ്പത്തിനാലുകാരിയും മധ്യപ്രദേശിലെ മഗാരിയഗ്രാമത്തിൽ നിന്നുള്ള ബാലുറാമുമാണ് വിവാഹിതരായത്. ഇരുവരും തമ്മിൽപരിചയപ്പെട്ടത് സോഷ്യൽ മീഡിയയിലൂടെയാണ്. പിന്നീട്, സൗഹൃദത്തിലാവുകയുംപ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു.ബാലുറാം സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ആളാണ്. തന്റെ സുഹൃത്ത്വിഷ്ണു ഗുജ്ജറിന്റെ സഹായത്തോടെ നിരവധി തമാശ വീഡിയോകൾ Read More…
Author: Kalanikethan Editor
മരണപ്പെട്ടവർക്കും വോട്ട്
തിരുവനന്തപുരം: ആറ്റിങ്ങല്‍ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന ആരോപണവുമായി വീണ്ടും അടൂര്‍ പ്രകാശ്. മണ്ഡലത്തിലെ 1,64,006 വോട്ടുകളില്‍ ഇരട്ടിപ്പുണ്ട്. അന്തിമ വോട്ടര്‍ പട്ടികയില്‍ പരമാവധി ആളുകളെ തിരുകി കയറ്റാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായും അടൂര്‍ പ്രകാശ്.അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ആരോപണം. 13,66,000 ത്തോളം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ 1,64,006 വോട്ടുകളില്‍ ഇരട്ടിപ്പുണ്ടെന്ന് അടൂര്‍ പ്രകാശ്.ആകെ വോട്ടര്‍മാരില്‍ 8.32 ശതമാനംപേര്‍ക്കും ഇരട്ട വോട്ടുണ്ട്. കഴിഞ്ഞ തവണയും മണ്ഡലത്തില്‍ ഇരട്ട വോട്ടുകള്‍ കണ്ടെത്തിയിരുന്നു. Read More…
അറസ്റ്റിൽ
ഏഴ് വയസ്സുകാരിയോട് ലൈംഗിക അതിക്രമം; പ്രതി അറസ്റ്റില്‍ ഏഴ് വയസ്സുകാരിയോട് ലൈംഗിക അതിക്രമം നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി. കരുനാഗപ്പള്ളി തടയില്‍ വീട്ടില്‍ കുഞ്ഞുമോന്‍(46) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ അതിജീവിതയുമായുള്ള പരിചയം മുതലെടുത്ത് ഞായറാഴ്ച ഉച്ചയോടെ മറ്റുള്ളവരുടെ ശ്രദ്ധ എത്താതിരുന്ന സമയം നോക്കി ഇയാള്‍ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടി ശാരീരിക അസ്വസ്ഥകള്‍ പ്രകടമാക്കിയതിനെ തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ നടത്തിയ പരിശോധനയിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരവും Read More…
ടിക്കറ്റ് ചോദിച്ചതിന്
തൃശൂർ: ടിക്കറ്റ് ചോദിച്ചതിന്‍റെ വൈരാഗ്യത്താൽ ടി ടി ഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. പട്നാ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിലെ ടിടിഇ ഇ. കെ വിനോദാണ് കൊല്ലപ്പെട്ടത്. ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കാരണം. അതിഥി തൊഴിലാളി രജനീകാന്താണ് ഓടുന്ന ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയത്. തൃശൂർ വെളപ്പായയിൽ വൈകീട്ട് ഏഴരയോടെയാണ് സംഭവം.ഒഡീഷ സ്വദേശിയും ഭിന്നശേഷിക്കാരനുമായ പ്രതിയെ പാലക്കാട് നിന്നു റെയ്ൽവേ പൊലീസ് പിടികൂടി. ടിടിഇയുടെ മൃതദേഹം മുളങ്കുന്നത്തുകാവ് റെയ്ൽവേ ഓവർബ്രിഡ്ജിന് സമീപം പാളത്തിൽ കണ്ടെത്തി. സമീപത്ത് Read More…
അരുണാചല്‍ പ്രദേശില്‍ മലയാളികളുടെ മരണത്തില്‍ ദുരൂഹത. മലയാളികളായ ദമ്പതികളെയും സുഹൃത്തായ അധ്യാപികയെയും അരുണാചല്‍ പ്രദേശിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിലേക്ക് നയിച്ചത് ബ്ലാക്ക് മാജിക്കെന്നാണ് സംശയം.കോട്ടയം സ്വദേശികളായ ആയുര്‍വേദ ഡോക്ടര്‍മാരായ നവീന്‍ ഭാര്യ ദേവി ഇവരുടെ സുഹൃത്തായ തിരുവനന്തപുരം സ്വദേശിയായ ആര്യ എന്നിവരാണ്് മരിച്ചത്. നവീന്റെയും ദേവിയുടെതും പ്രണയവിവാഹമായിരുന്നു. മരിച്ച ആര്യയുടെ വിവാഹം അടുത്ത മാസം നടക്കേണ്ടതുമായിരുന്നു. മരണവിവരം അറിഞ്ഞ് ദേവിയുടെ ബന്ധുക്കള്‍ അരുണാചലില്‍ എത്തിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമെ മരണത്തെക്കുറിച്ച് കൂടുതല്‍ Read More…
പുരസ്‌കാരം
നടൻ കൊച്ചപ്രേമൻ പുരസ്ക്കാരത്തിന് രാധാകൃഷ്ണൻ കുന്നുംപുറം അർഹനായി. നടൻ കൊച്ചുപ്രേമൻ സൗഹൃദ സമിതി ഏർപ്പെടുത്തിയ പുരസ്ക്കാരം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുത്തിന് സമ്മാനിക്കും. അന്തരിച്ച പ്രമുഖ ചലച്ചിത്ര, നാടക നടൻ കൊച്ചുപ്രേമന്റെ സ്മരണക്കായി കൊച്ചുപ്രേമൻ സ്മാരക സൗഹൃദസമിതിയാണ് പുരസ്കാരം നൽകുന്നത്.പ്രൊഫഷണൽ നാടക ഗാനരചനയിൽ കാൽ നൂറ്റാണ്ട് കാലമായി നടത്തുന്ന പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് രാധാകൃഷ്ണൻ കുന്നുംപുറത്തിന് പുരസ്ക്കാരം നൽകുന്നതെന്ന് ജൂറി കൺവീനർ, ഡോക്ടർ എസ്.ഹരികൃഷ്ണൻ,സമിതി രക്ഷാധികാരി നടി ഗിരിജപ്രേമൻ, പ്രസിഡന്റ് അഭിഷേക്, ബി, സെക്രട്ടറി അനി.പി, എന്നിവർ അറിയിച്ചു.ഏപ്രിൽ Read More…
വൻ തീപിടുത്തം
ആറ്റിങ്ങൽ :ബഡാബസാറിന്റെ ഗോഡൗണിൽ വൻതീ പിടുത്തം. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ട് എന്നാണ് പ്രാഥമിക വിലയിരുത്തൽ ആറ്റിങ്ങൽ ഫയർ ഫോഴ്സിന്റെ മുഴുവൻ യൂണിറ്റും സ്ഥലത്തെത്തി തീ ആനക്കുവാനുള്ള ശ്രമങ്ങൾ തുടരുന്നു
മെമ്പറുടെ ദേഹത്ത്
ആറ്റിങ്ങൽ : തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ വാർഡ് മെമ്പറുടെദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു. ആറ്റിങ്ങലിലാണ് സംഭവം. മുദാക്കൽ പഞ്ചായത്ത് 19-ാംവാർഡ് മെമ്പർ ഊരുപൊയ്ക ശബരി നിവാസിൽ ബിജു (53)വിന്റെ ദേഹത്താണ്കുഞ്ഞിയൊഴിച്ചത്.നെഞ്ചിലും വയറ്റിലും പൊള്ളലേറ്റ ബിജു തിരുവനന്തപുരം മെഡിക്കൽ കോളജ്ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഊരുപൊയ്ക കിണറ്റുമുക്ക് വലിയവിളവീട്ടിൽ സജി (45)യെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു.ഞായറാഴ്ച രാവിലെ 11.30 നാണ് സംഭവം. പാർലമെന്റ് തെരഞ്ഞെടുപ്പിൽഎൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വി.ജോയിയുടെ പ്രചാരണത്തിന്റെഭാഗമായി ഈസ്റ്റർ ആശംസാകാർഡുകൾ വിതരണം ചെയ്യാനെത്തിയതായിരുന്നു ബിജു.ഇതിനു പിന്നാലെ Read More…
പ്രതി തൂങ്ങിമരിച്ചു
കൊച്ചി: കാക്കനാട് ജില്ലാ ജയിലിനകത്ത് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പോക്സോ, ബലാത്സംഗ കേസിൽ ശിക്ഷ അനുഭവിക്കുന്ന ഇടുക്കി കമ്പ്യൂട് സ്വദേശിയായനവീൻ (19) ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്കാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കമ്പമേട് പൊലിസ് രജിസ്റ്റർചെയ്ത കേസിലാണ് നവീൻ ശിക്ഷ അനുഭവിക്കുന്നത്. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ്നടപടികൾ പൂർത്തിയാക്കി.
ജാമ്മ്യമില്ലാ വകുപ്പ്
യുട്യൂബ് ചാനൽ അഭിമുഖത്തിൽ വിവാദ പരാമർശങ്ങൾ നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ കേസെടുത്ത് പൊലീസ്. ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിലാണ് നടപടി. ജാമ്യമില്ലാ വകുപ്പ് ചുമത്തി കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. എസ്ഇഎസ്ടി വകുപ്പ് പ്രകാരമാണ് കേസ്. ചാലക്കുടി ഡിവൈഎസ്പിയ്ക്കാണ് പരാതി നൽകിയത്. വ്യക്തിപരമായി അപമാനിച്ചെന്നാണ് പരാതിയിൽ രാമകൃഷ്ണൻ പറയുന്നത്. അഭിമുഖം നൽകിയത് വഞ്ചിയൂരിലായതിനാൽ പരാതി കൈമാറുമെന്ന് ചാലക്കുടി പൊലീസ് വ്യക്തമാക്കിയിരുന്നു.