ന്യൂ ഡെൽഹി :ബാലറ്റ് പേപ്പർ വോട്ടെടുപ്പ് പുനരാരംഭിക്കണമെന്ന ഹർജി സുപ്രിം കോടതി തള്ളി. ഡോ. കെഎ പോൾ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയാണ് സുപ്രിം കോടതി തള്ളിയത്. തെരഞ്ഞെടുപ്പ് സമയത്ത് പണവും മദ്യവും നൽകി വോട്ടർമാരെ സ്വാധീനിക്കുന്നത് കണ്ടെത്തിയാൽ കുറഞ്ഞത് അഞ്ച് വർഷത്തേക്ക് സ്ഥാനാർഥികളെ അയോഗ്യരാക്കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു നിങ്ങൾ വിജയിച്ചാൽ ഇവിഎം നല്ലത്, നിങ്ങൾ തോൽക്കുമ്പോൾ കൃത്രിമം എന്നാണോയെന്ന് കോടതി ചോദിച്ചു എന്നാൽ ഇവിഎമ്മുകൾ ജനാധിപത്യത്തിന് ഭീഷണിയാണെന്നും അമേരിക്ക പോലുള്ള Read More…
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വച്ച് ഛർദി അനുഭവപ്പെട്ട വിദ്യാർത്ഥിനിയെ രാത്രി ഏഴ് മണിക്ക് വഴിയിൽ ഇറക്കിവിട്ടതായി പരാതി. കോലിയക്കോട് സ്വദേശിനിയായ നഴ്സിംഗ് വിദ്യാർത്ഥി നിഖിലയ്ക്കാണ് ദുരനുഭവം. വൈകുന്നേരം ആറരയോടെ വേൾഡ് മാർക്കറ്റിന് മുന്നിൽ നിന്നും കോലിയക്കോടേയ്ക്ക് ബസ് കയറിയതാണ് നിഖില. കഴക്കൂട്ടം കഴിഞ്ഞപ്പോഴാണ് നിഖിലയ്ക്ക് ഛർദ്ദി ആരംഭിച്ചത്. ബസ് വെട്ടുറോഡ് എത്തിയപ്പോഴേക്കും ബസ്സിനുള്ളിൽ ഛർദ്ദിക്കാൻ പറ്റില്ല എന്ന് കണ്ടക്ടർ പറഞ്ഞു. തുടർന്ന് ബസ് നിർത്തി വിദ്യാർഥിനിയെ ഇറക്കിയ ശേഷം ബസ് വിട്ടു പോയി. വെഞ്ഞാറമൂട് ഡിപ്പോയിലെ ബസാണ് Read More…
നാവായികുളത്തിന്റെ ഇതിഹാസം പ്രകാശനം ചെയ്തു കവി ഓരനെലൂർബാബു രചിച്ച നാവായിക്കുളത്തിന്റെ ഇതിഹാസം എന്ന ചരിത്ര പുസ്തകം പ്രകാശനം നാവായിക്കുളം ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. മലയാള വേദിയുടെ വാർഷിക സാംസ്കാരിക സമ്മേളനവേദിയിൽ ചരിത്രകാരൻഡോ:എംജിശശിഭുഷൻ പത്തനാപുരം ഗാന്ധിഭവൻ ചെയർമാൻ ഡോ:പുനലൂർ സോമരാജന് പുസ്തകം നൽകി. ചടങ്ങിൽ പേരിനാട് സദാനന്ദൻ പിള്ള അദ്യക്ഷനായിരുന്നു.നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ, മുൻ എംപി പീതംബരകുറുപ്, എ.വി ബഹുലേയൻ,ഡോ: അശോക്ശങ്കർ, നാവായിക്കുളം GHSS ലെ അദ്ധ്യാപിക ശ്രീമതി സന്ധ്യ,എൻ.പുഷ്കാരക്ഷകുറുപ്പ്, രാജു Read More…