തലമുറകളെ അക്ഷരച്ചരടിൽ കോർത്തിണക്കാൻ
ഒരുപുസ്തകം
ആറ്റിങ്ങല്‍: കവിതാസമാഹാരത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചത് കവിയുടെ അച്ഛന്‍. പുസ്തകം ഏറ്റുവാങ്ങിയത് കവിയുടെ മകന്‍. മൂന്ന് തലമുറകളെ കോര്‍ത്തിണക്കി നടത്തിയ പുസ്തകപ്രകാശനം സാഹിത്യചരിത്രത്തിലെ തന്നെ വേറിട്ട അനുഭവമായി.
പത്രപ്രവര്‍ത്തകനും അധ്യാപകനുമായ ബിനുവേലായുധന്റെ ‘കാതിലോല’ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനമാണ് തലമുറകളുടെ സംഗമം കൊണ്ട് വേറിട്ടതായത്. കവിയുടെ പിതാവായ കെ.വേലായുധന്‍ കവിയുടെ മകനായ ബി.ഭഗവത് റാമിന് പുസ്തകം നല്കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.
സാഹിത്യസമ്മേളനം നിലമേല്‍ എന്‍.എസ്.എസ്. കോളേജിലെ മലയാളം വിഭാഗം മുന്‍ മേധാവി ഡോ.എസ്.ഭാസിരാജ് ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങല്‍ മലയാളശാല പ്രസിഡന്റ് സുരേഷ് കൊളാഷ് അധ്യക്ഷനായി. വര്‍ക്കല ഗോപാലകൃഷ്ണന്‍, ആറ്റിങ്ങല്‍ ഗോപന്‍, അശ്വതി ശശിധരന്‍, സുജകമല, രാധാകൃഷ്ണന്‍ കുന്നുംപുറം, ഡോ.ടി.ആര്‍.ഷീജാകുമാരി, വിജയന്‍പാലാഴി, കെ.ഗംഗാധരന്‍, എം.ആര്‍.മധു, ഡോ.ബി.എസ്.ബിനു, വഞ്ചിയൂര്‍ ഉദയകുമാര്‍, ബിനുവേലായുധന്‍, ദീപക് പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

സാഹിത്യസമ്മേളനത്തോടനുബന്ധിച്ചുനടന്ന കവിയരങ്ങില്‍ കായിക്കര അശോകന്‍, ആറ്റിങ്ങല്‍ ശശി, കുന്നുമംഗലം കൃഷ്ണന്‍, എം.ടി.വിശ്വതിലകന്‍, ജയശ്രീ ആറ്റിങ്ങല്‍, ഷീന പുല്ലുതോട്ടം, ശിവദാസന്‍, മനോജ് മംഗള, അയിലം വസന്തകുമാരി എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.