Blog

ആദിലിന് കണ്ണീരോടെ വിട ആറ്റിങ്ങലിൽ:പൊയ്കമുക്ക് :പതിനഞ്ച് കാരനായ വിദ്യാർത്ഥിയെതൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പൊയ്കമുക്ക് പൂവത്തൂർ വിളവീട്ടിൽ അനിൽകുമാർ-ഷൈനിദമ്പതികളുടെ മകൻ ആദിൽ എ എസ്നെയാണ് വീടിനു സമീപത്ത്ഇന്ന് പുലർച്ചെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇളമ്പഹൈസ്കൂളിലെ പത്താം ക്ലാസ്വിദ്യാർത്ഥിയാണ് ആദിൽ.സഹോദരൻ സൂര്യ. ഇളമ്പ ഹയർ സെക്കന്ററി സ്കൂളിൽ പൊതുദർശനത്തിന് വച്ച ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.

Blog

കൊല്ലം: ഭാര്യ നൽകിയ സ്ത്രീധന പീഡന പരാതിയിൽ വർക്കല പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പക്ടർക്ക് സസ്പെൻഷൻ. കൊല്ലം പരവൂർ സ്വദേശിനിയുടെ പരാതിയിലാണ് വർക്കല എസ്.ഐ എസ്.അഭിഷേകിനെ സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാബീഗത്തിന്‍റെ നടപടി. ഭർത്താവും വനിത എസ്ഐയുമായുള്ള ബന്ധം ചോദ്യം ചെയ്തതിന്‍റെ പേരിൽ മർദ്ദനമേറ്റെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയിരുന്നു. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ ആയിരുന്ന ആശ തന്നെ വീട്ടിൽ കയറി മർദ്ദിച്ചെന്നായിരുന്നു എസ്ഐയുടെ ഭാര്യയുടെ പരാതി. കേസിൽ Read More…

Blog

ചെന്താമര പോലിസ് കസ്റ്റഡിയിൽ പോലീസ് സംഘം തിരച്ചില്‍ അവസാനിപ്പിച്ച് മടങ്ങിയെന്ന പ്രതീതി ഉണ്ടാക്കി; പിന്‍വാങ്ങിയെങ്കിലും പലയിടത്തായി രണ്ടുവീതം പൊലീസുകാര്‍; എല്ലാവരും പോയെന്ന് കരുതി പുറത്തുചാടിയ ചെന്താമര വലയില്‍; നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതിയെ പിടികൂടിയത് പോത്തുണ്ടി മട്ടായി മേഖലയില്‍ നിന്ന്; ചെന്താമരയെ കാണാന്‍ രാത്രിയിലും ഇരച്ചെത്തി നാട്ടുകാര്‍.

Blog

25.01.25 ശനിയാഴ്ച രാവിലെ 11മണിക്ക് മണനാക്ക് മാസ്സ് ആഡിറ്റോറിയത്തിൽ വച്ച് നടന്ന മണനാക്ക് വെൽഫയർ അസ്സോസിയേഷൻറ്റെ രണ്ടാമത് വാർഷിക പൊതുയോഗം ചെയർമാൻ ശ്രീ എം എ ജബ്ബാറിൻറ്റെ അദ്ധ്യക്ഷതയിൽ ചേർന്നു.ജനറൽ സെക്രട്ടറി ശ്രീ എ ആർ നുജൂംസ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.യോഗം അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടും സജീവമായിരുന്നു.ഉച്ചഭക്ഷണത്തോടെ പിരിഞ്ഞ യോത്തിൽ പങ്കെടുത്ത അംഗങ്ങൾക്ക് യാത്രാബത്തയും നല്കുകയണ്ടായി.

Blog

കൈക്കൂലി വാങ്ങുന്നതിനിടയില്‍ വില്ലേജ് ഓഫീസറെ വിജിലന്‍സ് പിടികൂടി.,,, സംഭവം കിളിമാനൂരിൽ തിരുവനന്തപുരം കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ വില്ലേജ് ഓഫീസറായ വിജയകുമാറിനെയാണ് വിജിലന്‍സ് പിടികൂടിയത്. 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലായിരുന്നു സംഭവം. പഴയകുന്നുമ്മേല്‍ സ്വദേശിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരന്റെ പേരില്‍ 34 സെന്റ് വസ്തു ഡാറ്റാ ബാങ്കില്‍ വയല്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കര ഭൂമിയാക്കുന്നതിന് ഓണ്‍ ലൈനില്‍ അപേക്ഷ നല്‍കിയിരുന്നു. തിരുവനന്തപുരം കളക്ടറേറ്റിലെയും ചിറയിന്‍കീഴ് താലൂക്ക് ഓഫീസിലെയും നടപടികള്‍ക്ക് ശേഷം ഫയല്‍ പഴയകുന്നുമ്മേല്‍ വില്ലേജ് ഓഫീസില്‍ എത്തി. എന്നാല്‍ വില്ലേജ് Read More…

Blog

ജയില്‍വാസം അനുഭവിച്ച്‌ പുറത്തുവന്ന 70 വയസുകാരന് നേരെ ആള്‍ക്കൂട്ട മര്‍ദ്ദനം. താമരശേരി പുതുപ്പാടി സ്വദേശി കുഞ്ഞുമൊയ്തീനെയാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. ഇയാളെ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ടാണ് ആളുകള്‍ ഉപദ്രവിച്ചത്. ഒരു സ്ത്രീയോട് അപമര്യാദയായി സംസാരിച്ച കേസിലാണ് കുഞ്ഞുമൊയ്തീന്‍ ജയില്‍വാസം അനുഭവിച്ചത്. 75 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചു വീട്ടില്‍ വന്നത്. ഞായറാഴ്ചയായിരുന്നു സംഭവം. തന്നെ പരാതി നല്‍കിയവര്‍ ആക്രമിക്കുമെന്ന ഭയം കുഞ്ഞുമൊയ്തീനുണ്ടായിരുന്നു. അതിനാല്‍ കട്ടിപ്പാറ പഞ്ചായത്തിലുള്ള സഹോദരിയുടെ വീട്ടിലാണ് ഇയാള്‍ താമസിച്ചിരുന്നത്. എന്നാല്‍ അവിടെ ഞായറാഴ്ച വൈകിട്ടോടെ ഈ Read More…

Blog

വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം. കടുവാ ഭീതി ഒഴിഞ്ഞതിന് പിന്നാലെ വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം. റാട്ടകൊല്ലിയിൽ യുവാവിനെ പുലി ആക്രമിച്ചു. എസ്റ്റേറ്റ് വാച്ചറായ വിനീതിനെയാണ് പുലി ആക്രമിച്ചത്. ആക്രമണത്തിൽ വിനീതിന്റെ കൈക്ക് പരിക്കേറ്റു. ഇയാളെ കൈനാട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്ന് വിവരം.

Blog

പ്രേംനസീർ-ഭരത്ഗോപിസ്മൃതി സായ്ഹാനം ചിറയിൻകീഴ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ‘ജനുവരിയിലെ ഓർമ്മകൾ’ എന്ന പേരിൽ പ്രേംനസീർ-ഭരത് ഗോപി സ്മൃതി സായാഹ്നം സംഘടിപ്പിച്ചു.സ്മൃതിസായാഹ്നത്തോടനുബന്ധിച്ച് ജി.കെ.പിളള,പ്രൊഫ.ജി.ശങ്കരപ്പിളള, പ്രൊഫ.ചിറയിൻകീഴ് രാമകൃഷ്ണൻ നായർ, ശോഭനാ പരമേശ്വരൻ നായർ എന്നിവരെയും അനുസ്മരിച്ചു. നടൻ കൊല്ലം തുളസി ചടങ്ങ് ഉത്ഘാടനം ചെയ്തു. കവിയും ഗാനരചയിതാവുമായരാധാകൃഷ്ണൻ കുന്നുംപുറം അനുസ്മരണ പ്രഭാഷണം നടത്തി. കൾച്ചറൽ ഫോറം പ്രസിഡന്റ് ഭാഗി അശോകൻ അദ്ധ്യക്ഷത വഹിച്ചു. ശാർക്കര ഗവൺമെൻ്റ് യു.പി.എസിൽ നടന്ന ചടങ്ങിൽ സുരേഷ്കുമാർ(മോനിശാർക്കര) സ്വാഗതവും ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.ബേബി, മനുമോൻ.ആർ.പി, മുൻ Read More…

Blog

പാലക്കാട് ജില്ലയിലെ നെന്മാറയില്‍ ഇരട്ടക്കൊലപാതകം. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിലാണ് സംഭവം.ഇവിടുത്തെ താമസക്കാരായ സുധാകരൻ (58), മാതാവ് ലക്ഷ്മി (76) എന്നിവരാണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ ചെന്താമരയാണ് ഇരുവരെയും കൊലപ്പെടുത്തിയത്. സുധാകരൻ്റെ ജേഷ്‌ഠൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയവെ പരോളിലിറങ്ങിയ പ്രതി ഇന്ന് രാവിലെ സുധാകരൻറെ വീട്ടിലെത്തി രണ്ട് പേരെയും കൊലപ്പെടുത്തുകയായിരുന്നു. രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. 2019 ലാണ് ചെന്താമര സജിതയെ കൊലപ്പെടുത്തിയത്. ചെന്താമരയും ഭാര്യയും അകന്നുകഴിയുകയാണ്. Read More…