Blog

കരുനാഗപ്പള്ളി. കൊലപാതങ്ങള്‍ക്ക് ശേഷം സാമൂഹികാന്തരീക്ഷം കലുഷിതമാക്കുക എന്ന ലക്ഷ്യത്തോടെ പ്രകോപനപരമായ പ്രചരണങ്ങള്‍ നടത്തിയ സംഭവത്തില്‍ കൊല്ലം സിറ്റി പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പാണ് കരുനാഗപ്പള്ളിയില്‍ മുന്‍വിരോധത്താല്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിത്. ഈ സംഭവത്തിന് ശേഷം രക്ഷപ്പെട്ട മുഴുവന്‍ പ്രതികളെയും ജില്ലാ പോലീസ് മേധാവി ഹേമലത ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള പോലീസ് മണിക്കുറുകള്‍ക്കുള്ളിള്‍ പിടികൂടിയിരുന്നു. ശേഷം കരുനാഗപ്പള്ളിയില്‍ ശക്തമായ പോലീസ് നിരീഷണം തുടര്‍ന്നു വരവേയാണ് സോഷ്യല്‍ മീഡിയായിലൂടെയും ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചും രണ്ട് സംഘങ്ങള്‍ക്കുമിടയില്‍ വിദ്വേഷം വളര്‍ത്തുന്ന Read More…

Blog

ഡോ വന്ദനാദാസിനെ കൊലപ്പെടുത്തിയ കേസില്‍പ്രതി സന്ദീപ് കുറ്റക്കാരന്‍,വിധി 19ന് കൊല്ലം.ഡോ.വന്ദനദാസ് കൊലക്കേസില്‍ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. വിധി 19ന് നടത്തും. സംഭവം കഴിഞ്ഞ് 2 വർഷവും 10 മാസവും 7 ദിവസവും കഴിയുമ്പോഴാണ് വിധി വരുന്നത്.കേരളത്തിന്‍റെ മനസാക്ഷിക്ക് എക്കാലത്തേക്കുമേറ്റ മുറിവുകളിലൊന്നാണ് ഡോക്ടർ വന്ദന മോഹൻദാസിന്‍റെ മരണം. പ്രഫഷണൽ ജീവിതം ആരംഭിക്കാനിരിക്കുമ്പോഴാണ് ഡോ. വന്ദന കൊല്ലപ്പെട്ടത്. 2023 മേയ് 10. സമയം പുലർച്ചെ 4.30. സ്ഥലം കൊട്ടാരക്കര താലൂക്ക് ആശുപത്രി. പൂയപ്പള്ളിയിൽ Read More…

Blog

പൊയ്കമുക്ക് ദേശാഭിമാനി യൂത്ത് ക്ലബ്‌ & ലൈബ്രറിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ചിറയിൻകീഴ് എം. എൽ എ. വി ശശി നിർവഹിച്ചു ചിറയിൻകീഴ് MLA ശ്രീ V . ശശി യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 180000 രൂപ ( ഒരു ലക്ഷത്തി എൺപതിനായിരം ) ഉപയോഗിച്ച് ദേശാഭിമാനി യൂത്ത് ക്ലബ്‌ & ലൈബ്രറി യുടെ ഡിജിറ്റലിസേഷനായി നൽകിയ സൗണ്ട് സിസ്റ്റം, കമ്പ്യൂട്ടർ, പ്രൊജക്റ്റർ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു.

Blog

ന്യൂഡെല്‍ഹി.കേരളത്തിലെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 47 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കെ സുരേന്ദ്രൻ, പികെ കൃഷ്ണദാസ്, വി മുരളീധരൻ, ശോഭ സുരേന്ദ്രൻ, ആർ ശ്രീലേഖ തുടങ്ങിയ പ്രമുഖരെല്ലാം പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. മഞ്ചേശ്വരം – കെ സുരേന്ദ്രൻ, 2. ഉദുമ – മനുലാൽ മേലോത്ത്, 3. കാഞ്ഞങ്ങാട് – ബൽരാജ് എം, 4. പയ്യന്നൂർ – എ പി ഗംഗാധരൻ, 5. അഴീക്കോട് – Read More…

Blog

കിളിമാനൂര്‍. ബൈക്ക് ഓടയിൽ വീണ് സഹോദരങ്ങൾ മരിച്ചു.കിളിമാനൂർ സ്വദേശികളായ അഭി, അഭിഷേക് എന്നിവരാണ് മരിച്ചത്. നഗരൂർ റോഡിന് സമീപമാണ് അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം തെറ്റി ഓടയിലേക്ക് വീഴുകയായിരുന്നു.

Blog

ചാത്തന്നൂർ: ഭാര്യയെ ശല്യപ്പെടുത്തിയാളെ വിളിച്ചു വരുത്തി മർദ്ദിച്ചു കൊലപ്പെടുത്തി.പ്രതികൾ പോലിസ് കസ്റ്റഡിയിൽ.കൊട്ടിയം നടുവിലക്കര ദിലീപ് ഭവൻ ദിലീപ് (42)ആണ് മരിച്ചത്. പ്രതികളായകല്ലുവാതുക്കൽ വിലവൂർകോണം സ്വദേശി വരുൺ (30)നെയും ഭാര്യയുമാണ്കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും അവരെ കുറിച്ച് അന്വേഷണം നടത്തി വരികയാണെന്നും പോലിസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെപാരിപ്പള്ളി മെഡിക്കൽ കോളജ്ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ട് വന്ന ദിലീപിന്റെ ദേഹത്ത് പാടുകൾ കണ്ടത് കൊണ്ട് മെഡിക്കൽ കോളേജ് അധികൃതർ പോലീസിനെ അറിയിക്കുകയും മെഡിക്കൽ കോളേജിൽ എത്തിയ പോലീസ് Read More…

Blog

കരുനാഗപ്പള്ളി കൊലക്കേസ് സിനിമയെ പോലും വെല്ലുന്ന ചേസിംഗ്… കൊല്ലം കരുനാഗപ്പള്ളിയെ നടുക്കിയ ഗുണ്ടാ നേതാവ് ‘അലുവ അതുൽ’ വധക്കേസിലെ മുഖ്യപ്രതികളടക്കം നാലംഗ സംഘം ഒടുവിൽ പോലീസിന്റെ പിടിയിലായി. കോട്ടയം മുണ്ടക്കയം ഭാഗത്താണ് പ്രതികളെ പിടികൂടിയത്. കരുനാഗപ്പള്ളി മുതൽ മുണ്ടക്കയം വരെ പോലീസിന്റെ കണ്ണുവെട്ടിച്ച് എത്തിയ സംഘത്തെ അതിസാഹസികമായ നീക്കങ്ങളിലൂടെയാണ് സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ ജോൺസൺ AJ കുടുക്കിയത്. സിനിമയെ വെല്ലുന്ന ചേസിംഗ് ശനിയാഴ്ച പുലർച്ചെ കൊലപാതകം നടത്തി ഒളിവിൽ പോയ പ്രതികൾ സഞ്ചരിച്ച വാഹനം മുണ്ടക്കയം കോസ്‌വേ Read More…

Blog

കരുനാഗപ്പള്ളി. അലുവ അതുലിനൊപ്പം കാറിൽ ജിം സന്തോഷ് വധക്കേസിലെ കൂട്ടുപ്രതിയും ഉണ്ടായിരുന്നു എന്ന് വിവരം. കുക്കു എന്ന് വിളിക്കുന്ന മനുവും കാറിൽ ഉണ്ടായിരുന്നു. മനു ആണ് കാർ ഓടിച്ചിരുന്നത്. ഇയാളുടെ കെെയ്ക്ക് വെട്ടേറ്റു. മനു കരുനാഗപ്പള്ളിയിലെ വല്യത്ത് ആശുപത്രിയിൽ ചികിത്സയിലാണിപ്പോള്‍. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി രണ്ട് പേരും സ്റ്റേഷനിൽ എത്തി ഒപ്പിട്ട് മടങ്ങുകയായിരുന്നു. ആക്രമിച്ചത് രണ്ട് പ്രതികളെയാണെങ്കിലും കൊല്ലാൻ ലക്ഷ്യമിട്ടത് അലുവ അതുലിനെ. അതുലിനെമാത്രമാണ് മാരകമായി ആക്രമിച്ചത്. കടത്തൂർ സംഘമാണ് പിന്നിലെന്നാണ് പ്രാഥമിക വിവരം. ജിംസന്തോഷ് കൊലപാതകത്തിനു Read More…

Blog

കേളത്തിലെ ക്രിക്കറ്റ് ആവേശങ്ങൾക്ക് ഇനി പുതിയൊരു തട്ടകം. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയിൽ തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയിലാണ് അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. മാർച്ച് 16 തിങ്കളാഴ്ച്ച വൈകിട്ട് 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പത്തേക്കർ വരുന്ന ഭൂമിയിൽ 45 കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തികൾ പൂർത്തികരിച്ചത്. അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് ഗ്രൗണ്ട്, പവലിയൻ സമുച്ചയം, അത്യാധുനിക ഫ്ലഡ്‌ലൈറ്റ് സംവിധാനം എന്നിവയുൾപ്പെടെ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതും.രാത്രി സമയങ്ങളിലും മത്സരങ്ങൾ നടത്താനായി Read More…

Blog

പത്തനംതിട്ട: സി പി ഐ വിട്ട കോൺഗ്രസിൽ ചേർന്ന ശ്രീനാദേവി കുഞ്ഞമ്മ ജില്ലാ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ മത്സരിച്ചത് റേഷൻ കാർഡിലെ വിലാസത്തിൽ വോട്ടർ പട്ടികയിൽ പേര് ചേർത്ത്.റേഷൻ കാർഡിൽ പേര് ചേർത്തതും വ്യാജമായെന്ന് പരാതി. റേഷൻ കാർഡിന്റെ അവകാശികളായ ശ്രീജിത്ത്, ശ്യാംജിത്ത്, സംജിത്ത് എന്നിവർ ചേർന്നാണ് പരാതി നൽകിയത്. കാർഡുടമയുടെ ഭർത്തൃസഹോദരിയുടെ മകളെന്ന് സൂചിപ്പിച്ചാണ് കാർഡിൽ പേര് ചേർത്തിരിക്കുന്നത്. എന്നാൽ, കാർഡുടമയ്‌ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നാണ് പരാതിയിൽ പറയുന്നത്. എസ്ഐആർ വേരിഫിക്കേഷന്റെ സമയത്ത് ഉദ്യോഗസ്ഥർ പറഞ്ഞപ്പോഴാണ് റേഷൻകാർഡിൽ Read More…