കൂടത്തായി കേസ്; വിസ്താരത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം. കോഴിക്കോട്: കൂടത്തായി കേസിലെ വിസ്താരത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം. ആര്‍ ഹരിദാസനാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ ഹരിദാസനെ വിസ്തരിക്കുന്നതിനിടയിലെ ഇടവേളയിലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. റോയ് തോമസ് വധക്കേസിലെ അവസാന വിചാരണയാണ് നടക്കുന്നത്. കേസിൽ 130ലേറെ സാക്ഷികളെയാണ് ഇതിനോടകം വിസ്തരിച്ച് കഴിഞ്ഞത്. ജോളി പ്രതിയായ കേസുകളിൽ ആദ്യം വിധി പറയുക റോയ് വധക്കേസിലായിരിക്കും. 2011 സെപ്റ്റംബറിലായിരുന്നു റോയ് തോമസിന്റെ മരണം. ജോളി തന്റെ ആദ്യഭർത്താവ് റോയ് Read More…
കൊച്ചി: മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട കേസിൽ ആദിവാസി നേതാവ് എം. ഗീതാനന്ദൻ ഉൾപ്പെടെ 35 പ്രതികളെ കോടതി വെറുതെവിട്ടു. കേസിലെ 23 മുതൽ 57 വരെ പ്രതികളെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ദീർഘകാല വിചാരണയ്ക്ക് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. ആദിവാസി നേതാവ് എം. ഗീതാനന്ദനും മറ്റ് 34 പ്രതികളും കുറ്റക്കാരല്ലെന്ന് കണ്ടെത്തിയാണ് കോടതി വിട്ടയച്ചത്.
കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി. കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’ എന്ന മത്സ്യബന്ധന ബോട്ട് മറിഞ്ഞാണ് ദുരന്തമുണ്ടായത്.അപകടത്തിൽ മത്സ്യത്തൊഴിലാളിയായ രാജീവ് മരിച്ചു. ട്രോളിങ് നിരോധനം അവസാനിച്ച് മത്സ്യബന്ധനം പുനരാരംഭിച്ച ആദ്യദിനം തന്നെയാണ് ദാരുണമായ സംഭവം നടന്നത്. ബോട്ടിലുണ്ടായിരുന്ന രണ്ടുപേരെ കാണാ തായതിനെ തുടർന്ന് കോസ്റ്റ് ഗാർഡ്, മത്സ്യബന്ധന വകുപ്പ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ വ്യാപക തെരച്ചിൽ തുടരുകയാണ്. അപകടം Read More…
കണ്ണഞ്ചിക്കുന്ന ലൈറ്റുകൾ, കാതടപ്പിക്കുന്ന ഹോൺ; എസ് യു വി പിടികൂടി; 32,750 രൂപ പിഴ.. മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ച് നിയമവിരുദ്ധ മാറ്റങ്ങൾ വരുത്തിയ എസ് യു വി (സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിൾ) എറണാകുളം ആർ ടി ഒ എൻഫോഴ്സ്മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്ത് 32,750 രൂപ പിഴ ചുമത്തി. കാക്കനാട് പള്ളിക്കരയിൽ നിന്നാണ് വാഹനം പിടികൂടിയത്. സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി പുറത്തേക്ക് തള്ളിനിൽക്കുന്ന വലിയ ആഫ്റ്റർ മാർക്കറ്റ് ടയറുകളാണ് വാഹനത്തിൽ ഘടിപ്പിച്ചിരുന്നത്. എതിരെ വരുന്ന ഡ്രൈവർമാരുടെ കാഴ്ച Read More…
കോട്ടയം: എംഎൽഎ ഫണ്ട് പ്രയോജനപ്പെടുത്തി മണ്ഡലത്തിൽ നിർമ്മിക്കുന്ന വിവിധ പ്രവർത്തനങ്ങൾക്ക് മുമ്പിൽ ബാനർ പോലെ തൻ്റെ പേര് എഴുതി പ്രദർശിപ്പിക്കാനില്ലെന്ന് പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ എം.ജെ. പൂഞ്ഞാറിൽ ആർ. ശങ്കര മെമ്മോറിയൽ യുപി സ്കൂളിൽ നടന്ന പരിപാടിക്കിടയിൽ ആയിരുന്നു എംഎൽഎയുടെ ഈ വേറിട്ട പ്രഖ്യാപനം.എംഎൽഎയുടെ വാക്കുകൾ ഇങ്ങനെ – കിണർ കുത്തുവാൻ രൂപ അനുവദിക്കുക, റോഡ് ടാർ ചെയ്തിട്ട് ചെണ്ട കൊട്ടി പേര് എഴുതി വയ്ക്കുക. ഈ പണികൾ ഒന്നും എന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല.. എംഎൽഎ ഫണ്ട് Read More…
അന്തർ സംസ്ഥാന വാഹന മോഷണ ശൃംഖലയിലെ മുഖ്യ കണ്ണികളായ 4 പേരെ വിഴിഞ്ഞം പോലീസ് പിടികൂടി. വിഴിഞ്ഞം പോലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടപ്പുറം, കരിമ്പള്ളിക്കര സ്വദേശിയായ മൈക്കിൾ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കാർ കബിളിപ്പിച്ച് തട്ടിയെടുത്ത് കടന്നു കളഞ്ഞ വ്യക്തിയെ കേന്ദ്രീകരിച്ചു, വിഴിഞ്ഞം പോലീസ് നടത്തിയ അന്വേഷണത്തിൽ, കാർ മോഷ്ടിച്ചുകൊണ്ട് കടന്നു കളഞ്ഞ വ്യക്തിയടക്കം അന്തർ സംസ്ഥാന വാഹന മോഷണ ശൃംഖലയിലെ മുഖ്യ കണ്ണികളായ 4 പേരെ വിഴിഞ്ഞം പോലീസ് പിടികൂടി. പത്തനംതിട്ട, പെരുമ്പട്ടി, മല്ലപ്പള്ളി, വെള്ളയിൽ Read More…
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 60 ദിവസമായിട്ടും ജാമ്യമില്ല; പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 60 ദിവസം ജയിലിൽ കിടന്നിട്ടും ജാമ്യം ലഭിക്കാത്തതിന് പിന്നാലെ സിപിഎം പ്രവർത്തകരായ പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്. ഏഴ് പ്രതികളാണ് ജാമ്യം തേടി ഹർജി നൽകിയത്. ഹൈക്കോടതിയിലെ മുതിർന്ന ക്രിമിനൽ അഭിഭാഷകരുടെ നിരയെയാണ് വാദത്തിനായി പാർട്ടി ഇറക്കുന്നത്. എന്നാൽ അസിസ്റ്റന്‍റ് സോളിസിറ്റർ ജനറലിനെയക്കം എത്തിച്ച് ജാമ്യ ഹർജിയെ ശക്തമായി എതിർക്കാനാണ് ഇഡിയുടെ നീക്കം. ഔദ്യോഗിക കൃത്യ നിർവ്വഹണം Read More…
അധ്യാപികമാർ ഉൾപ്പെട്ട എം ഡി എം എ കേസിൽ ഒരു അധ്യാപിക കൂടി അറസ്റ്റിൽ. പേരമ്പ്ര ബി ആർ സിയിലെ തന്നെ അധ്യാപികയായ കുട്ടോത്ത് സ്വദേശിയായ വലിയ പറമ്പിൽ വി പി നീഷ്മ (30) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റുചെയ്ത അധ്യാപികമാരായ കീർത്തന, കാവ്യ എന്നിവരിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് എസ് ഐ ടി സംഘം പ്രതിയെ പിടികൂടിയത്. വിഷയത്തിൽ കൂടുതൽപേർ കണ്ണികളായിട്ടുണ്ട് എന്ന വിവരത്തെ തുടർന്നായിരുന്നു വടകര റൂറൽ എസ് പി പ്രത്യേക Read More…
കുണ്ടറ. കസ്റ്റഡി മർദ്ദന കൊലപാതകമെന്ന പരാതി കൊല്ലം റൂറൽ എസ് പി അന്വേഷിക്കുമെന്ന് ഡി ജി പി. കസ്റ്റഡി മർദനം ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കും. മരണകാരണം മർദനമല്ലന്ന് പൊലീസിൻ്റെ പ്രാഥമിക റിപ്പോർട്ട്. സിയാദിനെ കസ്റ്റഡയിൽ എടുത്ത് വിട്ടത് ജൂൺ 17 ന്. പിന്നീട് ആഴ്ചകൾക്ക് ശേഷമാണ് ചികിത്സ് തേടിയത്. മരണകാരണം മഞ്ഞപിത്തമെന്ന് പോസ്‌റ്റുമോർട്ടം റിപോർട്ടുണ്ടനും പൊലീസ്.പൊലീസ് സിയാദിനെ തൻ്റെ മുന്നിൽ വെച്ച് മർദ്ദിച്ചെന്നായിരുന്നുപരാതിക്കാരിയായ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ പൊലീസ് വാദത്തെ പ്രതിരോധത്തിലാക്കുന്നതാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ
ആറ്റിങ്ങൽ മൂന്ന് മുക്കിലെ സുന്ദരൻ തട്ടുകടയിലേക്ക് ടോറസ് ലോറി ഇടിച്ചു കയറി വൻ അപകടം കട പൂർണമായും കത്തി നശിച്ചു മൂന്നു മുക്കിലെ ഡിവൈഡറിൽ ഇടിച്ച ടോറസ് ലോറി നിയന്ത്രണംവിട്ട് കടക്കുള്ളിലേക്ക് ഇടിച്ചു കയറുകയും കട പൂർണമായും നശിച്ചു. ഇന്ന് വെളുപ്പിന് 2:30 ന് ആയിരുന്നു അപകടം




