നാവായികുളത്തിന്റെ ഇതിഹാസം പ്രകാശനം ചെയ്തു കവി ഓരനെലൂർബാബു രചിച്ച നാവായിക്കുളത്തിന്റെ ഇതിഹാസം എന്ന ചരിത്ര പുസ്തകം പ്രകാശനം നാവായിക്കുളം ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. മലയാള വേദിയുടെ വാർഷിക സാംസ്‌കാരിക സമ്മേളനവേദിയിൽ ചരിത്രകാരൻഡോ:എംജിശശിഭുഷൻ പത്തനാപുരം ഗാന്ധിഭവൻ ചെയർമാൻ ഡോ:പുനലൂർ സോമരാജന് പുസ്തകം നൽകി. ചടങ്ങിൽ പേരിനാട് സദാനന്ദൻ പിള്ള അദ്യക്ഷനായിരുന്നു.നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ, മുൻ എംപി പീതംബരകുറുപ്, എ.വി ബഹുലേയൻ,ഡോ: അശോക്ശങ്കർ, നാവായിക്കുളം GHSS ലെ അദ്ധ്യാപിക ശ്രീമതി സന്ധ്യ,എൻ.പുഷ്കാരക്ഷകുറുപ്പ്, രാജു Read More…
അധ്യാപകപുരസ്ക്കാരം സ്വീകരിച്ചു കേരള സംസ്ഥാന പേരെന്റ്സ് ടീച്ചേർസ് അസോസിയേഷൻ നൽകിയ സംസ്ഥാനത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള (ഹൈസ്കൂൾ വിഭാഗത്തിൽ) പുരസ്‌കാരം വക്കം, ഗവൺമെൻ്റ് ഹയർ സെക്കൻ്റെറി സ്കൂൾ അധ്യാപകൻ സൗദീഷ്തമ്പി ഏറ്റുവാങ്ങി. തൃശൂർകേരള സാഹിത്യ അക്കാദമിഹാളിൽ നടന്ന ചടങ്ങ് ഉദ്ഘാടനം റവന്യുവകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്തു. പി. വിജയൻ ഐ.പി.എസ്. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ കേരള സർവകലാശാല വൈസ് ചാൻസിലർ ഇൻചാർജുമായ ഡോ. മോഹൻ കുന്നുമ്മൽ പുരസ്ക്കാരം നൽകി.സ്വാഗതം കെ. എം. Read More…
നന്ദിയോട്: കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. കെഎസ്ആർടിസി ബസിൻ്റെ പിൻചക്രം തലയിലൂടെ കയറിയിറങ്ങുകയായിരുന്നു കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. കെഎസ്ആർടിസി ബസിൻ്റെ പിൻചക്രം തലയിലൂടെ കയറിയിറങ്ങി പാലോട് -ചിപ്പൻചിറ സ്വദേശി സതികുമാരി (56) ആണ് മരിച്ചത്. വൈകുന്നേരം 5.15 ടെയാണ് അപകടം ഉണ്ടായത്. നന്ദിയോട് – പ്ലാവറ എസ്കെവി സ്കൂളിന് സമീപമാണ് അപകടം നടന്നത്. സ്കൂട്ടറിൽ നെടുമങ്ങാട് നിന്നും പാലോട് പോകുകയായിരുന്ന സതി കുമാരിയും ഭർത്താവുമാണ് അപകടത്തിൽ പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന Read More…
മൈസൂരു: 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി സ്വന്തം അച്ഛനെ തലക്കടിച്ചുകൊന്ന മകനെ പൊലീസ് അറസ്റ്റ് ചെയ്തു. കർണ്ണാടകയിലെ മൈസൂരു പെരിയപട്ടണ കൊപ്പ ഗ്രാമത്തിലെ ആനപ്പ (60) ആണ് മരിച്ചത്. സംഭവത്തിൽ മകൻ പാണ്ഡു (32) വിനെ ബൈലക്കുപ്പ പൊലീസ് അറസ്റ്റ് ചെയ്തു. കോപ്പയ്ക്കടുത്തുള്ള ജെരാസി കോളനിയിലെ അണ്ണയും മകനും ഒരുമിച്ചായിരുന്നു താമസം. അണ്ണപ്പയുടെ പേരിലുള്ള 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനാണ് പാണ്ഡു കൊലപാതകം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അച്ഛനെ കൊലപ്പെടുത്തി Read More…
പൊതുവഴിക്ക് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് മതില്‍ പൊളിക്കാന്‍ നോട്ടീസ് നല്‍കി രണ്ടാഴ്ച കഴിഞ്ഞിട്ടും നടപടിയില്ലാതെ വന്നതോടെ മതില്‍ പൊളിച്ച് എച്ച് സലാം എംഎല്‍എ.ആലപ്പുഴയിലെ സ്വകാര്യ റിസോര്‍ട്ടിന്റെ മതിലാണ് ജെസിബിയുമായി എത്തി സലാം എംഎല്‍എ പൊളിച്ചത്. റോഡ് നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചിട്ടും മതില്‍ പൊളിക്കാത്തതിനാല്‍ നിര്‍മാണം തുടങ്ങാന്‍ സാധിച്ചിരുന്നില്ല. ഇതോടെയാണ് സലാം എംഎല്‍എ മതില്‍ പൊളിച്ചത്. പള്ളാത്തുരുത്തിയിലെ സന്താരിറ്റി റിസോര്‍ട്ടിനെതിരെയാണ് എംഎല്‍എയുടെ നടപടി. മതില്‍ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും റിസോര്‍ട്ട് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. രണ്ടാഴ്ച Read More…
എം.ടിയുടെരചനകൾപ്രതീക്ഷയുടെഅക്ഷരവെളിച്ചം:രാധാകൃഷ്ണൻ കുന്നുംപുറം ജ്ഞാനപീഠപുരസ്ക്കാരജേതാവായ എം.ടിയുടെ കൃതികൾ ജീവിതപ്രതീക്ഷകളുടെ അക്ഷരവെളിച്ചമാണെന്ന് കവിയും ഗാനരചയിതാവുമായരാധാകൃഷ്ണൻ കുന്നുംപുറം അഭിപ്രായപ്പെട്ടു. ആറ്റിങ്ങൽ, കരിച്ചിയിൽ കൈരളി ഗ്രന്ഥശാലസംഘടിപ്പിച്ച എം.ടിഅനുസ്മരണത്തിൽസംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹംമാറ്റിനിർത്താൻ ശ്രമിച്ചവരിലെ നന്മകളുംപരാജയങ്ങളിലും പ്രതീക്ഷകൾ നഷ്ടപ്പെടുത്താതെ പെരുതാൻ ശ്രമിച്ചവരുമായിരുന്നു എം.ടി.യുടെ ഭൂരിഭാഗം കഥാപാത്രങ്ങളും. അവരുടെ ജീവിത സ്നേഹംകുട്ടികൾ പഠിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രന്ഥശാല അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് വിഷ്ണു വേണുകുമാർഅധ്യക്ഷനായി. സെക്രട്ടറിപി എസ് ആന്റസ് സ്വാഗതം പറഞ്ഞു. നഗരസഭ അംഗംജീവൻലാൽ സംസാരിച്ചു.വായനശാല അംഗം ഷിജി എം.ടിയുടെ ജീവചരിത്രം അവതരിപ്പിച്ചു. ചടങ്ങിൽ Read More…
കൊച്ചി:കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊല കേസിൽ 10 പ്രതികളെ വെറുതെ വിട്ടു. കുറ്റക്കാരനെന്ന് കണ്ടത്തിയ 14 പേർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞിട്ടുണ്ട്. 1 മുതൽ 8 വരെ പ്രതികളും മുൻ എം എൽ എ കെ വി കുഞ്ഞിരാമനും കുറ്റക്കാരനാണെന്നും വിചാരണക്കോടതി വിധിച്ചു.ഉദുമ മുൻ എരിയ സെക്രട്ടറി കെ.മണികണ്ഠൻ, ഒന്നാം പ്രതി സി പി എം പെരിയ മുൻ ലോക്കൽ കമ്മിറ്റിയംഗം എ പീതാംബരൻ ഉൾപ്പെടെയുള്ളവർ കുറ്റക്കാരണ്ടെന്നും കോടതി വിധിച്ചു. കൊച്ചി സിബിഐ കോടതി 2 Read More…
സീരീയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം ഉണ്ടായിയെന്ന നടിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് ഉപ്പും മുളകും സീരീയല്‍ താരങ്ങളായ ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ പോലീസ് കേസെടുത്തത്.ഇതിനു പിന്നാലെ സീരിയലില്‍ ഗൗരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗൗരി ഉണ്ണിമായയാണ് പരാതി നല്‍കിയ നടി എന്ന തരത്തിലുള്ള വാർത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, ഈ ആരോപണങ്ങള്‍ എല്ലാം നിഷേധിച്ചുകൊണ്ട് ഗൗരി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംപ്രേക്ഷണം ചെയ്ത ഉപ്പും മുളകും എപ്പിസോഡുകളില്‍ എസ്പി ശ്രീകുമാറിന്റെ ഭാര്യാ കഥാപാത്രം Read More…
ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമീപവാസിയായ വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ആതിരയില്‍ സിന്ധുവിനെ (49) യാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.നവംബർ 11ന് ആത്മഹത്യ ചെയ്ത തൃക്കുന്നപ്പുഴ കിഴക്കേക്കര കറുകത്ത റപ്പാട്ട് ബാബുവിന്‍റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. സിന്ധുവിന്‍റെ 5 ഗ്രാം തൂക്കം വരുന്ന വളമോഷണം പോയി. ബാബുവാണ് ഇത് മോഷ്ടിച്ചതെന്ന് ആരോപിച്ച് ഇവർ തൃക്കുന്നപ്പുഴ പോലീസില്‍ പരാതി നല്‍കിയിരുന്നു. കൂടാതെ ബാബുവിനെ Read More…
പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച പത്തൊമ്ബതുകാരി പോലിസിന്‍റെ പിടിയില്‍. ചവറ ശങ്കരമംഗലം കുമ്ബളത്ത് വീട്ടില്‍ ശ്രീക്കുട്ടിയെ (19) ആണ് വള്ളികുന്നം സർക്കിള്‍ ഇൻസ്പെക്ടർ ടി. ബിനുകുമാറിന്‍റെ നേതൃത്വത്തില്‍ പിടികൂടിയത്. ഭരണിക്കാവ് ഇലിപ്പക്കുളം മങ്ങാരത്ത് വാടകയ്ക്കു താമസിക്കുന്ന 16 കാരനെ ഡിസംബർ ഒന്നിനാണ് യുവതി വീട്ടില്‍നിന്നും വിളിച്ചിറക്കി കൊണ്ടുപോയത്. പല സ്ഥലങ്ങളിലായി കൊണ്ടുപോയി താമസിപ്പിച്ച് യുവതി പീഡിപ്പിച്ചതായി 16 കാരൻ മൊഴി നല്‍കി. യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. യുവാവുമായി ഉള്ള ബന്ധം അറിഞ്ഞ വീട്ടുകാർ പെണ്‍കുട്ടിയെ ബന്ധുകൂടിയായ 16 Read More…