യമൻ: കൊലക്കയർ മുറുകാൻ മാത്രം നിമിഷങ്ങൾ ബാക്കി നിൽക്കേ നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിക്കും. കാന്തപുരത്തിൻ്റെ ഇടപെടൽ ഫലം കണ്ടു. അതേസമയം, ദിയാധനം സംബന്ധിച്ച കാര്യത്തിൽ അന്തിമ തീരുമാനമായില്ല.
രാത്രിയോടെ വധശിക്ഷ മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയേക്കും. നാളെയാണ് വധശിക്ഷ നടപ്പാക്കാൻ നിശ്ചയിച്ചിരുന്നത്. യെമൻ ജഡ്ജിമാരുമായും മതപണ്ഡിതരുമായും കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ ചർച്ച നടത്തിയിരുന്നു.ഇതോടെ ചർച്ചകൾക്ക് കൂടുതൽ സമയം ലഭിക്കും..

.