Blog

പീഡനപരാതി

നടൻ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്സോ കേസ്. നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന അമ്മയുടെ പരാതിയെത്തുടർന്നാണ് നടനെതിരെ കസബ പൊലീസ് കേസെടുത്തത്. ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷൻ യൂണിറ്റ് (ഡിസിപിയു) നിർദേശം നല്‍കിയതിനെ തുടർന്നാണ് കസബ പൊലീസ് കുട്ടിയില്‍ നിന്ന് മൊഴിയെടുത്ത് നടനെതിരെ കേസെടുത്തത്. കുട്ടിയുടെ വീട്ടിലെത്തിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. കുടുംബത്തർക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്നാണ് പരാതി.

Blog

അറസ്റ്റിൽ

കൊല്ലം: ചിന്നക്കടയിലെ ഹോട്ടലില്‍ മധ്യവയസ്‌ക്കനേയും സുഹൃത്തുക്കളേയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം വജ്ര കല്ലുകളും സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണുകളും കവര്‍ന്ന സംഘത്തിലെ നാല് പ്രതികള്‍ പോലീസിന്റെ പിടിയിലായി. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. പള്ളിത്തോട്ടം, എച്ച്ആന്റ്‌സി കോമ്പൗണ്ട്, ഗാന്ധിനഗര്‍ 17-ല്‍ ഷഹനാസ് (25), പള്ളിത്തോട്ടം, എച്ച്ആന്റ്‌സി കോമ്പൗണ്ട്, ഗാന്ധിനഗര്‍ 4-ല്‍ നാദിര്‍ഷാ(25), പള്ളിത്തോട്ടം, എച്ച് ആന്റ് സി കോമ്പൗണ്ട്, ഗാന്ധിനഗര്‍ 39-ല്‍ മന്‍സൂര്‍(23), പള്ളിത്തോട്ടം, എച്ച്ആന്റ്‌സി കോമ്പൗണ്ട്, ഗാന്ധിനഗര്‍ 17-ല്‍ ഷുഹൈബ് (22) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ Read More…

Blog

നേതൃസ്ഥാനത്തേക്ക്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്ന് പ്രമേയം പാസാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം. ഐകകണ്‌ഠേനയാണ് പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കിയത്. ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നിരവധി ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തി പ്രചാരണം നയിച്ച രാഹുല്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ ശബ്ദമാകണം എന്നാണ് പാര്‍ട്ടിയുടെ നിലപാടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തൊഴിലില്ലായ്മ, ഭരണഘടനാ സംരക്ഷണം, വിലക്കയറ്റം, അഗ്നിവീര്‍ അടക്കമുള്ള നിരവധി വിഷയങ്ങളാണ് രാഹുല്‍ പ്രചാരണ വേളയില്‍ ചര്‍ച്ചയാക്കിയത്. Read More…

Blog

ട്രോളിങ് നിരോധനം

ഇക്കൊല്ലത്തെ ട്രോളിംഗ് നിരോധനം ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. ജൂലൈ 31 വരെ നീളുന്ന 52 ദിവസമാണ് നിരോധനകാലയളവ്. മത്സ്യസമ്പത്ത് നിലനിറുത്തുന്നതിന് നടപ്പാലിക്കുന്ന നിരോധനത്തോട് ബന്ധപ്പെട്ട എല്ലാവരും പൂര്‍ണമായി സഹകരിക്കണമെന്ന് ജില്ലാ എക്‌സിക്യുട്ടിവ് മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് നിര്‍ദേശിച്ചു. നീണ്ടകര പാലത്തിന് പടിഞ്ഞാറ്‌വശം, തങ്കശ്ശേരി, അഴീക്കല്‍ തുറമുഖങ്ങളാണ് അടച്ചിടുന്നത്. നിരോധനമേഖലയില്‍ ഉള്‍പ്പെടുന്ന നീണ്ടകര, ശക്തികുളങ്ങര, തങ്കശ്ശേരി, അഴീക്കല്‍ അഴിമുഖങ്ങളിലും ബാധകം. നീണ്ടകര തുറമുഖത്ത് ഇന്‍ബോര്‍ഡ് എഞ്ചിന്‍ ഘടിപ്പിച്ചിട്ടുള്ളവ Read More…

Blog

അപകടം

ഈരാറ്റുപേട്ട- തൊടുപുഴ റോഡിൽ അമിത വേഗതയിലെത്തിയ ബൈക്ക് ബസ്സിനടിയിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം. മേലുകാവുമറ്റം ഒറ്റപ്ലാക്കൽ ജോബിൻ ആണ് മരിച്ചത്. പാക്കാപ്പുള്ളിവളവിന് താഴെ മറ്റൊരുവാഹനത്തെ മറികടന്ന് എത്തിയബൈക്ക് ബസ്സിനടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിന്റെമുൻചകങ്ങൾക്കടിയിൽകുടുങ്ങിയ യുവാവിനെനാട്ടുകാരും പോലീസും ചേർന്നാണ്പുറത്തെടുത്തത്. മേലുകാവ്പോലീസ് സ്ഥലത്തെത്തിമേൽനടപടികൾ സ്വീകരിച്ചു.

Blog

അപകടം

കൊട്ടാരക്കര: കൊട്ടാരക്കര വാളകത്ത് എംഎല്‍എ ജങ്ഷന് സമീപം അമ്മ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കടത്തിണ്ണയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ 16 വയസുകാരിയായ മകള്‍ക്ക് ദാരുണാന്ത്യം. കൊട്ടാരക്കര ലോവര്‍ കരിക്കം ന്യൂ ഹൗസില്‍ ജെയിംസ് ജോര്‍ജിന്റെയും ബിസ്മിയുടെയും മകള്‍ ആന്റിയ (16) ആണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന ബിസ്‌നി (39), ഒപ്പമുണ്ടായിരുന്ന മുത്തശ്ശി ശോശാമ്മ (76) എന്നിവരെ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ എം.സി. റോഡില്‍ വാളകം എംഎല്‍എ ജങ്ഷന് സമീപമായിരുന്നു Read More…

Blog

ആദ്യമരണം

ലോകത്ത് ആദ്യമായി പക്ഷിപ്പനി ബാധിച്ച് മനുഷ്യന്‍ മരിച്ചു. ഇത്തരത്തിലൊരു സംഭവം ആദ്യമായാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. 59 കാരനാണ് മരിച്ചത്. എന്നാല്‍ എങ്ങനെയാണ് ഇയാള്‍ക്ക് രോഗംവന്നതെന്ന് ഡബ്ല്യുഎച്ച്ഒ വെളിപ്പെടുത്തിയിട്ടില്ല.സാധാരണ മനുഷ്യര്‍ക്ക് പക്ഷിപ്പനി വൈറസിന്റെ പടരുന്നതിനുള്ള സാധ്യത കുറവാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. പനി, ശ്വാസതടസ്സം, വയറിളക്കം, ഓക്കാനം, തുടങ്ങിയ രോഗലക്ഷണങ്ങളുമായാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. 59കാരന് വിട്ടുമാറാത്ത വൃക്കരോഗവും ടൈപ്പ് 2 പ്രമേഹവും ഉണ്ടായിരുന്നതായും വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ലെന്നും മെക്സിക്കോ ആരോഗ്യവകുപ്പ് Read More…

Blog

രക്ഷകനായി ഫയർ ഫോഴ്സ് ടീം

കോട്ടയം: സൗത്ത് പാമ്പാടി സെന്റ് തോമസ് ഹൈസ്കൂളിന്റെ പുറകുവശത്തായി താമസിക്കുന്ന വെള്ളക്കോട്ട് സാബു ചാക്കോ ഹൃദയസ്തംഭനത്താൽ പൂർണ്ണ ബോധരഹിതനാകുന്നതിനു മുൻപ് സഹോദരനെയും കുടുംബത്തെയും വിളിച്ചുവരുത്തിയെങ്കിലും വീടിന് അകത്തു കടക്കാനായില്ല. സഹോദരൻ വെള്ളക്കോട്ട് സാബു ചാക്കോ വായിൽ നിന്ന് രക്തം വന്ന് ശ്വാസം വലിക്കുന്നത് മാത്രമേ പുറത്ത് സിറ്റൗട്ടിൽ നിന്ന് കണ്ടു. സഹോദരനും നാട്ടുകാരും എത്തിയപ്പോഴേക്കും സാബു ബോധരഹിതനായിരുന്നു. വീടിന്റെ എല്ലാ വാതിലുകൾകൾക്കും അകത്തു നിന്നും കുറ്റിയിട്ടിരിക്കുകയും, പുറത്തേക്കുള്ള വാതിലുകൾക്കെല്ലാം രണ്ട് ഇരുമ്പ് പട്ടകൾ പിടിപ്പിച്ച് ബന്ധിച്ചിരിക്കുകയുമായിരുന്നു. വിവരം Read More…

Blog

റീ കൗണ്ടിങ്ങിലും

UDF വിജയിച്ച ആറ്റിങ്ങലിൽ നടന്ന റീകൗണ്ടിങ് പൂർത്തിയായി. റീകൗണ്ടിങ്ങിലിലും അടൂർപ്രകാശ് വിജയിച്ചു. LDFന്റെ ആവശ്യപ്രകാരം പോസ്റ്റൽ വോട്ടുകളാണ് വീണ്ടും എണ്ണിയത്.വെറും 685 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അടൂർ പ്രകാശ് ഇപ്പോൾ വിജയിച്ചത്.റീകൗണ്ടിങ്ങിലിലെ വിജയം തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി ഉടൻപ്രഖ്യാപിക്കും. ഇതോടെ കേരളത്തിൽ UDF 18 സീറ്റുകളിൽ വിജയിച്ചു. എൻഡിഎയുംഎൽഡിഎഫും ഓരോ സീറ്റുകളിലും വിജയിച്ചു.

Blog

സ്വന്തം മണ്ഡലത്തിൽ

കൊല്ലം . സ്വന്തം ബൂത്തിൽ മുകേഷ് മൂന്നാം സ്ഥാനത്ത് പോയി. കൊല്ലം പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ സിപിഎം പ്രതിനിധിയായി ഇടതുമുന്നണിസ്ഥാനാര്‍ഥി ആയ എം മുകേഷ് എംഎല്‍എക്ക് സ്വന്തംബൂത്തില്‍ ലീഡ് കിട്ടിയില്ല. പട്ടത്താനം എസ് എൻ ഡി പി സ്കൂളിലെ അൻപതാം നമ്പർ ബൂത്തിൽ മുകേഷ് മൂന്നാം സ്ഥാനത്ത് പോയി. എൻ കെ പ്രേമചന്ദ്രൻ – 427, കൃഷ്ണ കുമാർ ജി 275, എം. മുകേഷ് 181 എന്നിങ്ങനെയാണ് ഇവിടെ ഇവര്‍ക്ക് കിട്ടിയ വോട്ടുകള്‍.