മുടപുരം സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു
മുടപുരം : നമ്മുടെ രാജ്യത്തെ ഒരു സംസ്ഥാനത്തും ഒരു ഗവണ്‍മെന്റും നടപ്പിലാക്കാത്ത ക്ഷേമ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന നൂറ്റി ഒമ്പതാമത്തെ സൂപ്പര്‍മാര്‍ക്കറ്റാണ് മുടപുരത്ത് പ്രവര്‍ത്തനമാരംഭിച്ചത്. സംസ്ഥാനത്തെ നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ച് നിര്‍ത്തുന്നതിന് സപ്ലേകോ നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നതെന്നും ഭക്ഷ്യ പൊതുവിതരണ ഉപഭോക്ത്യകാര്യ വകുപ്പ് മന്ത്രി അഡ്വ ജി ആര്‍ അനില്‍ അഭിപ്രായപ്പെട്ടു. ചിറയിന്‍കീഴ് മുടപുരം എന്‍ ഇ എസ് ബ്ലോക്കില്‍ നവീകരിച്ച് പ്രവര്‍ത്തനമാരംഭിച്ച സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം.
കേരളത്തിലെ കൃഷിക്കാര്‍ ഉത്പാദിപ്പിക്കുന്ന അരി കേരളത്തിലെ ജനങ്ങള്‍ക്ക് കൊടുക്കാന്‍ സാധിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചു. കേരളത്തിന്റെ അന്നം മുടക്കുന്ന നടപടികളാണ് കേന്ദ്രം സ്വീകരിച്ച് കൊണ്ടിരിക്കുന്നത്. എഫ്‌സിഐയില്‍ നിന്ന് അരി ലേലത്തില്‍ പിടക്കുന്നതിന് പോലും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നമുക്ക് ലഭിക്കേണ്ട അരിവിഹിതം കുറച്ച് സമ്മര്‍ദ്ദത്തിലാക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ച് വരുന്നത്. കേരളത്തിലെ ജനങ്ങളോടുളള സര്‍ക്കാരിന്റെ പ്രതിബദ്ധത വിസ്മരിക്കില്ല. സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ച് പൊതുവിതരണ സംവിധാനത്തെ പിടിച്ച് നിര്‍ത്തുമെന്ന് അദേഹം സൂചിപ്പിച്ചു.വി. ശശി എം.എല്‍.എ അധ്യക്ഷത വഹിച്ചു. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. രജിത സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം ആദ്യ വില്പന നടത്തി ,കവിത സന്തോഷ്, സുലഭ. എസ്,റ്റി. സുനില്‍,വിനിത .എസ്, സൈജ നാസര്‍, ആശ, പ്രസന്ന,അനീഷ്. ജി.ജി,എന്‍. രഘു, പി. പവനചന്ദ്രന്‍,ആര്‍ .മനോന്‍മണി,മനോജ് .ബി. ഇടമന,ഡി. റ്റൈറ്റസ്, ജി. വേണുഗോപാലന്‍നായര്‍, നിസാം മുടപുരം ,
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ ശ്രീകണ്ഠൻ നായർ ,
സപ്ലേകോ മേഖല മാനേജര്‍ സജാദ് .എ എന്നിവര്‍ സംസാരിച്ചു.