Blog

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസില്‍ നടന്‍ ബോബി കുര്യനേയും അസിസ്റ്റന്റ് ഡയറക്ടര്‍ ശാലിനിയേയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. അറസ്റ്റില്‍ നിന്നും രക്ഷപ്പെടാന്‍ രഞ്ജിത്തിന് ഇരുവരുടേയും സഹായം ലഭിച്ചുവെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. ഇക്കാര്യം സ്ഥിരീകരിച്ചാല്‍ ഇരുവരെയും കേസില്‍ പ്രതി ചേര്‍ക്കും. പരാതിക്കാസ്പദമായ കൃത്യം നടന്ന കാരവന്‍ തിരിച്ചറിഞ്ഞു. ലൈംഗിക അതിക്രമ വിവരം ഷൂട്ടിംഗ് ലൊക്കേഷനില്‍ മറച്ചുവയ്ക്കാന്‍ ശ്രമം നടന്നോയെന്നതിലും വിശദമായ അന്വേഷണം നടത്തും.സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് കഴിഞ്ഞ ദിവസം Read More…

Blog

മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ; കണ്ടെത്തിയത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തിരുവനന്തപുരം: മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പാര്‍ക്കിംഗ് സ്ഥലത്ത് കണ്ടെത്തി. രാവിലെ മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരാണ് 7.40 ഓടെ മൃതദേഹം കണ്ടത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് സമീപത്തു നിന്ന് പ്ലാസ്റ്റിക് കവറിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ മോര്‍ച്ചറിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജ് പൊലീസ് സ്ഥലത്തെത്തി..

Blog

​ആവേശം വാനോളം; തിരുവഞ്ചൂരിനായി കോട്ടയം നഗരം ഇളക്കിമറിച്ച് യുഡിവൈഎഫിന്റെ ഡിജെ റാലി ​​​കോട്ടയം: കോട്ടയം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് യുഡിവൈഎഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡിജെ റാലി. നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന റാലി മണ്ഡലത്തിലുടനീളം ആവേശത്തിരമാലകൾ സൃഷ്ടിച്ചു. യുഡിവൈഎഫ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന റാലി വരും ദിവസങ്ങളിലെ പ്രചാരണത്തിന് വലിയ കരുത്ത് പകരും. ​മണിപ്പുഴയിൽനിന്ന് ആരംഭിച്ച ഡിജെ റാലി യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് Read More…

Blog

വാർഷികാഘോഷം സംഘടിപ്പിച്ചു കിളിമാനൂർ: കിളിമാനൂർ ഗവ. എൽ.പി സ്കൂളിലെ വാർഷികാഘോഷം ‘കുട്ടിക്കലാ ശം 2-കെ- 26’ എന്ന പേരിൽ സംഘടിപ്പിച്ചു. രാവിലെ സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രഥമാധ്യാപിക പി.ലേഖാകുമാരി പതാക ഉയർത്തി. തുടർന്ന് രാജാരവിവർമ സ്മാരക സാംസ്ക്കാരിക നിലയത്തിൽ പി. ലേഖാകുമാരി ഉദ്ഘാടനം ചെയ്തു. സ്കൂ ൾ പി.ടി.എ പ്രസിഡൻ്റ് എം.എസ് അരുൺ അധ്യക്ഷത വഹിച്ചു. എസ്. നിസ സ്വാഗതം പറഞ്ഞു. തുടർന്ന് ‘മാരിവില്ല്’ – കെ. ജി ഫെസ്റ്റ്, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടന്നു. Read More…

Blog

പെരുമ്പാവൂരിൽ യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു: കൊച്ചി: പെരുമ്പാവൂരിൽ യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു. പ്ലൈവുഡ് കമ്പനിയിലെ മോഷണം ആരോപിച്ചായിരുന്നു കൊലപാതകം. അസം സ്വദേശികളായ ആറു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ചയാളും അതിഥി തൊഴിലാളിയാണ്. അസം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് പെരുമ്പാവൂർ പൊലീസ് കസ്റ്റഡിയിലുള്ളത്. പെരുമ്പാവൂർ മുടിക്കലിലെ എ എം വിനീർ എന്ന സ്ഥാപനത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിക്കാൻ Read More…

Blog

കേരളം ഒരു വിശപ്പ് രഹിത സംസ്ഥാനമാണെന്നത് ലോകത്തെവിടെയുമുള്ള മലയാളികൾക്ക് അഭിമാനപൂർവം പറയാൻ കഴിയുന്ന കാര്യം: മന്ത്രി ജി. ആർ. അനിൽ 7 ലക്ഷം മുൻഗണനാ റേഷൻ കാർഡുകളുടെ വിതരണ പൂർത്തീകരണ പ്രഖ്യാപനവും 65,000 മുൻഗണനാ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു വികസന-ക്ഷേമ പ്രവർത്തനങ്ങളിൽ കേരളം പുതുചരിത്രം രചിച്ച കാലഘട്ടമാണ് കഴിഞ്ഞ 10 വർഷങ്ങളെന്നും ലോകത്തെവിടെയുമുള്ള മലയാളികൾക്ക് അഭിമാനപൂർവം പറയാൻ കഴിയുന്ന കാര്യം കേരളം ഒരു വിശപ്പ് രഹിത സംസ്ഥാനമായി മാറി എന്നതാണെന്നും ഭക്ഷ്യപൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി Read More…

Blog

യുവ നടിയുടെ പീഡന പരാതി; സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിൽനിലവിൽ തൊടുപുഴ പൊലീസിൻ്റെ കസ്റ്റഡിയിൽ : കൊച്ചി : യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ. തൊടുപുഴയിൽ വെച്ചാണ് രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുത്തത്. പുതിയ ചിത്രത്തിലെ യുവ നടിയാണ് പരാതിക്കാരി. ഈ അടുത്ത കാലത്താണ് പീഡനം നടന്നത്. രഞ്ജിത്ത് നിലവിൽ തൊടുപുഴ പൊലീസിൻ്റെ കസ്റ്റഡിയിൽ ആണ്. കൊച്ചി പൊലീസിന് ഉടൻ കൈമാറും.

Blog

നാളയെക്കുറിച്ച് ചിന്തിക്കുന്ന ഒറ്റ മുന്നണിയുഡിഎഫ് ആണെന്ന് ശശി തരൂർ കോട്ടയം: നാളയെക്കുറിച്ച് ചിന്തിക്കുന്ന ഒറ്റ മുന്നണി യുഡിഎഫ് ആണെന്ന് എഐസിസി വർക്കിംഗ് കമ്മിറ്റി അംഗം ശശി തരൂർ. കോട്ടയം നിയോജകമണ്ഡലം യുഡിഎഫ് സ്ഥനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാളയെക്കുറിച്ച് ചിന്തിക്കുന്ന, 21-ാം നൂറ്റാണ്ടിലെ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നത് യുഡിഎഫ് ആണ്. യുഡിഎഫ് വന്നാൽ കേരളം മാറും, ഒരു പുതു കേരളത്തിന് വേണ്ടിയിട്ടാണ് യുഡിഎഫ് നിൽക്കുന്നത്. അതിൻ്റെ ഒപ്പം തിരുവഞ്ചൂർ രാധാകൃഷ്ണനെപ്പോലെ Read More…

Blog

ട്രെയിനിന് നേര്‍ക്കുണ്ടായ കല്ലേറില്‍ യാത്രക്കാരിയായ വിദ്യാര്‍ത്ഥിനിക്ക് സാരമായി പരിക്കേറ്റു. പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണനാണ് പരിക്കേറ്റത്. താടിയെല്ലിന് പരിക്കേറ്റ ഐശ്വര്യയുടെ നാലു പല്ലുകള്‍ നഷ്ടമായി. ആലുവ യുസി കോളജിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയാണ്.ഇന്നലെ രാത്രിയാണ് സംഭവം. ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിനു നേര്‍ക്കാണ് കല്ലേറുണ്ടായത്. ആലുവയില്‍ നിന്നും വടകരയിലേക്ക് പോകുകയായിരുന്നു. ട്രെയിന്‍ കടലുണ്ടിക്കും ഫറോക്കിനും ഇടയില്‍ എത്തിയപ്പോഴായിരുന്നു കല്ലു പതിച്ചത്. റെയില്‍വേ പൊലീസ് കേസെടുത്തു.ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു കല്ലേറു കൊണ്ടത്. 17-ാം തീയതി പരീക്ഷയാണ്. അതിന് സ്റ്റഡി Read More…

Blog

തിരുവല്ല: പരീക്ഷ കഴിഞ്ഞ് കൂട്ടുകാരുമൊത്ത് ആറ്റിൽ കുളിക്കാനിങ്ങിയ, എട്ടാം ക്ലാസുകാരൻ മുങ്ങി മരിച്ചു. മേപ്രാൽ മണമേൽപറമ്പിൽ ചാണ്ടിയുടെ (സുനിൽ) മകൻ സ്റ്റീവിൻ (14) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം ചാത്തങ്കേരി കോൺകോട് കടവിലാണ് അപകടം ഉണ്ടായത്. തിരുവല്ല ക്രൈസ്റ്റ് സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്നലെ വാർഷിക പരീക്ഷ കഴിഞ്ഞ് കൂട്ടുകാരോടൊപ്പമാണ് കുളിക്കാൻ ആറ്റിൽ പോയത്. ഒഴുക്കിൽ മുങ്ങിപ്പോകുന്നതു കണ്ട് കൂട്ടുകാർ ബഹളം വച്ചപ്പോൾ ആളുകൾ ഓടിയെത്തിയാണ് കരയ്ക്ക് കയറ്റിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ Read More…