നടൻ കൊച്ചപ്രേമൻ പുരസ്ക്കാരത്തിന് രാധാകൃഷ്ണൻ കുന്നുംപുറം അർഹനായി. നടൻ കൊച്ചുപ്രേമൻ സൗഹൃദ സമിതി ഏർപ്പെടുത്തിയ പുരസ്ക്കാരം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുത്തിന് സമ്മാനിക്കും. അന്തരിച്ച പ്രമുഖ ചലച്ചിത്ര, നാടക നടൻ കൊച്ചുപ്രേമന്റെ സ്മരണക്കായി കൊച്ചുപ്രേമൻ സ്മാരക സൗഹൃദസമിതിയാണ് പുരസ്കാരം നൽകുന്നത്.പ്രൊഫഷണൽ നാടക ഗാനരചനയിൽ കാൽ നൂറ്റാണ്ട് കാലമായി നടത്തുന്ന പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് രാധാകൃഷ്ണൻ കുന്നുംപുറത്തിന് പുരസ്ക്കാരം നൽകുന്നതെന്ന് ജൂറി കൺവീനർ, ഡോക്ടർ എസ്.ഹരികൃഷ്ണൻ,സമിതി രക്ഷാധികാരി നടി ഗിരിജപ്രേമൻ, പ്രസിഡന്റ് അഭിഷേക്, ബി, സെക്രട്ടറി അനി.പി, എന്നിവർ അറിയിച്ചു.ഏപ്രിൽ Read More…
വൻ തീപിടുത്തം
ആറ്റിങ്ങൽ :ബഡാബസാറിന്റെ ഗോഡൗണിൽ വൻതീ പിടുത്തം. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ട് എന്നാണ് പ്രാഥമിക വിലയിരുത്തൽ ആറ്റിങ്ങൽ ഫയർ ഫോഴ്സിന്റെ മുഴുവൻ യൂണിറ്റും സ്ഥലത്തെത്തി തീ ആനക്കുവാനുള്ള ശ്രമങ്ങൾ തുടരുന്നു
മെമ്പറുടെ ദേഹത്ത്
ആറ്റിങ്ങൽ : തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ വാർഡ് മെമ്പറുടെദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു. ആറ്റിങ്ങലിലാണ് സംഭവം. മുദാക്കൽ പഞ്ചായത്ത് 19-ാംവാർഡ് മെമ്പർ ഊരുപൊയ്ക ശബരി നിവാസിൽ ബിജു (53)വിന്റെ ദേഹത്താണ്കുഞ്ഞിയൊഴിച്ചത്.നെഞ്ചിലും വയറ്റിലും പൊള്ളലേറ്റ ബിജു തിരുവനന്തപുരം മെഡിക്കൽ കോളജ്ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഊരുപൊയ്ക കിണറ്റുമുക്ക് വലിയവിളവീട്ടിൽ സജി (45)യെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു.ഞായറാഴ്ച രാവിലെ 11.30 നാണ് സംഭവം. പാർലമെന്റ് തെരഞ്ഞെടുപ്പിൽഎൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വി.ജോയിയുടെ പ്രചാരണത്തിന്റെഭാഗമായി ഈസ്റ്റർ ആശംസാകാർഡുകൾ വിതരണം ചെയ്യാനെത്തിയതായിരുന്നു ബിജു.ഇതിനു പിന്നാലെ Read More…
പ്രതി തൂങ്ങിമരിച്ചു
കൊച്ചി: കാക്കനാട് ജില്ലാ ജയിലിനകത്ത് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പോക്സോ, ബലാത്സംഗ കേസിൽ ശിക്ഷ അനുഭവിക്കുന്ന ഇടുക്കി കമ്പ്യൂട് സ്വദേശിയായനവീൻ (19) ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്കാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കമ്പമേട് പൊലിസ് രജിസ്റ്റർചെയ്ത കേസിലാണ് നവീൻ ശിക്ഷ അനുഭവിക്കുന്നത്. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ്നടപടികൾ പൂർത്തിയാക്കി.
ജാമ്മ്യമില്ലാ വകുപ്പ്
യുട്യൂബ് ചാനൽ അഭിമുഖത്തിൽ വിവാദ പരാമർശങ്ങൾ നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ കേസെടുത്ത് പൊലീസ്. ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിലാണ് നടപടി. ജാമ്യമില്ലാ വകുപ്പ് ചുമത്തി കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. എസ്ഇഎസ്ടി വകുപ്പ് പ്രകാരമാണ് കേസ്. ചാലക്കുടി ഡിവൈഎസ്പിയ്ക്കാണ് പരാതി നൽകിയത്. വ്യക്തിപരമായി അപമാനിച്ചെന്നാണ് പരാതിയിൽ രാമകൃഷ്ണൻ പറയുന്നത്. അഭിമുഖം നൽകിയത് വഞ്ചിയൂരിലായതിനാൽ പരാതി കൈമാറുമെന്ന് ചാലക്കുടി പൊലീസ് വ്യക്തമാക്കിയിരുന്നു.
ആടുജീവിതം
മഞ്ഞുമ്മല്‍ ബോയ്‌സിന്റേയും പ്രേമലുവിന്റേയും വമ്പന്‍ വിജയത്തിനു ശേഷം മറ്റൊരു മലയാളം ചിത്രം കൂടി ബോക്‌സ് ഓഫിസ് കീഴടക്കുകയാണ്. പൃഥ്വിരാജ്- ബ്ലെസി ചിത്രം ആടുജീവിതം. ആഗോള ബോക്‌സ് ഓഫിസില്‍ നിന്ന് മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്. ഇപ്പോള്‍ ആദ്യ ദിവസത്തെ ചിത്രത്തിന്റെ കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. ആദ്യ ദിവസം ചിത്രം 16.7 കോടി നേടിയെന്നാണ് വ്യക്തമാക്കിയത്.ഫാന്‍സ് ഷോകള്‍ ഇല്ലാതിരുന്നിട്ടും കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് അഞ്ച് കോടി രൂപയാണ്. ലോകമെമ്പാടുമായി 1724 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. രണ്ട് Read More…
തമിഴ് നടൻ
തമിഴ് നടൻ ഡാനിയൽ ബാലാജി അന്തരിച്ചു തമിഴ് സിനിമാ നടൻ ഡാനിയൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുുടർന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംസ്കാര ചടങ്ങുകൾ ശനിയാഴ്ച അദ്ദേഹത്തിന്റെ വസതിയിൽ നടക്കും. 1975ൽ ജനിച്ച ടി.സി ബാലാജി എന്ന ഡാനിയൽ ബാലാജി നിരവധി തമിഴ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളം, തെലുങ്ക്, കന്നട ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള അദ്ദേഹം കമൽ ഹാസന്റെ റിലീസ് ചെയ്യാത്ത ചിത്രമായ Read More…
മുങ്ങിമരിച്ചു
പള്ളിക്കലിൽ ആറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കല്ലമ്പലം നാവായിക്കുളം സ്വദേശി വൈഷ്ണവ് (19)ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ വൈഷ്ണവ് ഒഴുക്കിൽപ്പെടുകയായിരുന്നു.ഇന്ന് വൈകുന്നേരം 5.30നാണ് നാലംഗം സംഘം ആറ്റിൽ കുളിക്കാൻ ഇറങ്ങിയത്. മുങ്ങിപ്പോയ വൈഷ്ണവിനെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുകൾ കരയ്ക്കത്തിച്ചു. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. അഞ്ചൽ സെൻറ് ജോൺസിൽ രണ്ടാംവർഷ ഡിഗ്രി വിദ്യാർഥിയാണ് മരണപ്പെട്ട വൈഷ്ണവ്.
അറസ്റ്റിൽ
കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി നിതീഷിനെതിരെ ബലാല്‍സംഗത്തിന് പൊലീസ് കേസെടുത്തു. സുഹൃത്തിന്റെ സഹോദരിയെ ബലാല്‍സംഗം ചെയ്തതിനാണ് കേസ്. ചൊവ്വ ദോഷം മാറ്റാനെന്ന പേരിൽ സഹോദരിയെ നിതീഷ് പ്രതീകാത്മകമായി വിവാഹം കഴിച്ചു. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടില്ലെങ്കിൽ വീട്ടുകാർക്ക് അപകടം സംഭവിക്കും എന്ന് വിശ്വസിപ്പിച്ച് പലതവണ ബലാല്‍സംഗം ചെയ്യുകയായിരുന്നു.പലതവണ വീട്ടില്‍ വെച്ച് പീഡിപ്പിച്ചു. പിന്നീട് വാടകയ്ക്ക് താമസിച്ച വീട്ടില്‍ വെച്ചും പീഡനത്തിനിരയായി. ചോറ്റാനിക്കരയിലെ ലോഡ്ജില്‍ വെച്ചും പ്രതി പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളായി വീട്ടിലെ മുറിയില്‍ അടച്ചിട്ട Read More…
പോലീസ് ഉദ്യോഗസ്ഥനെ വെട്ടി പരുക്കേൾപ്പിച്ചു
ജഡ്‌ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചു…പൊലീസ് ഉദ്യോഗസ്ഥനെ വെട്ടി…. ചങ്ങനാശേരി : ജഡ്‌ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചത് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു. ആക്രമണം നടത്തിയ കാരപ്പുഴ മാന്താറ്റ് വീട്ടിൽ രമേശനെ (65) പൊലീസ് അറസ്റ്റ് ചെയ്തു. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്‌ഥൻ ജയനാണു പരുക്കേറ്റത്. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലായിരുന്നു സംഭവം. ഒരു കേസിൽ പ്രതിയായിരുന്ന രമേശൻ ഇതുമായി ബന്ധപ്പെട്ട രേഖകൾ തേടിയെത്തിയതാണ്. രാവിലത്തെ സിറ്റിങ് അവസാനിച്ചപ്പോൾ കോടതിയിൽ എത്തിയ രമേശൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ബെഞ്ച് Read More…