Blog

ഇറാഖില്‍വച്ച്‌ തനിക്കുനേരേ വധശ്രമമുണ്ടായെന്ന് വെളിപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. മൂന്നു വർഷം മുമ്ബാണ് സംഭവമെന്നും മാർപാപ്പ വ്യക്തമാക്കുന്നു.തന്റെ ആത്മകഥയിലാണ് ഇറാഖില്‍വെച്ചുണ്ടായ വധശ്രമത്തെ കുറിച്ച്‌ മാർപാപ്പ വെളിപ്പെടുത്തുന്നത്. ഉടൻ പുറത്തിറങ്ങുന്ന ആത്മകഥയുടെ ചില ഭാഗങ്ങള്‍ ഒരു ഇറ്റാലിയൻ ദിനപത്രം പുറത്തുവിട്ടതിലാണ് വധശ്രമത്തെ കുറിച്ച്‌ പറയുന്നത്.

2021 മാർച്ചില്‍ മൊസൂള്‍ സന്ദർശിക്കുന്നതിനിടെയാണ് തനിക്കുനേരേ വധശ്രമമുണ്ടയതെന്നാണ് മാർപാപ്പയുടെ വെളിപ്പെടുത്തല്‍. ഒരു വനിതാ ചാവേറും സ്ഫോടകവസ്തുക്കള്‍ നിറച്ച ട്രക്കും ആക്രമണത്തിന് നീങ്ങുന്നതായി ബ്രിട്ടിഷ് ഇന്റലിജൻസ് വിവരം നല്‍കി. ഇറാഖി പൊലീസ് ചാവേറിനെ തടഞ്ഞതിനെത്തുടർന്ന് അവ ലക്ഷ്യത്തിലെത്തും മുൻപ് പൊട്ടിത്തെറിച്ചെന്നും മാർപാപ്പ വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *