കൊച്ചി: നെടുമ്പാശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. തുരുത്തിശ്ശേരിയിലെ വിനു വിക്രമനാണ് കൊല്ലപ്പെട്ടത്. പുലർച്ചെ രണ്ട് മണിയോടെ ചെങ്ങമനാട് വെച്ചാണ് കൊലപാതകം നടന്നത്. ബാറിൽ നിന്ന് വിനുവിനെ ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയ ശേഷമാണ് കൊലപാതകം നടന്നത്. വിനുവിനെ ഓട്ടോയിൽ കയറ്റി കൊണ്ടുപോയ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിനു വിക്രമൻ. 2019ൽ അത്താണിയിൽ ഗില്ലാപ്പി എന്നറിയപ്പെടുന്ന ബിനോയ് എന്ന ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതിയാണ്.
അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ വിജയോത്സവം. അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ വിജയോത്സവം 2025 സംഘടിപ്പിച്ചു . കഴിഞ്ഞ വർഷങ്ങളിൽ പൊതു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നതിനായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. എസ്എസ്എൽസി പരീക്ഷകളിലും എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് പരീക്ഷകളിലും കലോത്സവം, കായികമേള, ശാസ്തമേള തുടങ്ങിയവയിലും മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് ജി.ആർ. ജിബി അധ്യക്ഷത വഹിച്ച യോഗത്തിൽ ആറ്റിങ്ങൽ എംഎൽഎ ഒ.എസ്. അംബിക പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ Read More…
പത്തു ലക്ഷം രൂപ കെട്ടിവയ്ക്കാതെ പ്രസവമെടുക്കില്ലെന്ന് ഡോക്ടര്‍ പറഞ്ഞതോടെ ചികിത്സ കിട്ടാതെ പൂര്‍ണ ഗര്‍ഭിണി മരണപ്പെട്ടു. തനിഷ് ഭിസേ എന്ന യുവതിയാണ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഡോ. സുഷ്റുത്ത് ഖൈസിസിനെതിരെ പൊലീസ് കേസെടുത്തു. പൂണെയിലെ ദീനാനന്ത് മങ്കേശ്വര് ആശുപത്രിയിലാണ് ഗര്‍ഭിണിക്ക് ചികിത്സ നിഷേധിക്കപ്പെട്ടത്. ഡോക്ടര്‍ ആവശ്യപ്പെട്ട തുക പെട്ടെന്നു തന്നെ കെട്ടിവയ്ക്കാന്‍ ഗര്‍ഭിണിയുടെ കുടുംബത്തിന് കഴിഞ്ഞില്ല. ഇതോടെ അഞ്ചു മണിക്കൂറോളം വൈകിയാണ് ചികിത്സ ലഭ്യമാക്കിയത്. ഗര്‍ഭിണിയുടെ സ്ഥിതി വഷളായതോടെ ബന്ധുക്കള്‍ ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. അവിടെവച്ച് Read More…