കേരളം ഒരു വിശപ്പ് രഹിത സംസ്ഥാനമാണെന്നത് ലോകത്തെവിടെയുമുള്ള മലയാളികൾക്ക് അഭിമാനപൂർവം പറയാൻ കഴിയുന്ന കാര്യം: മന്ത്രി ജി. ആർ. അനിൽ 7 ലക്ഷം മുൻഗണനാ റേഷൻ കാർഡുകളുടെ വിതരണ പൂർത്തീകരണ പ്രഖ്യാപനവും 65,000 മുൻഗണനാ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു വികസന-ക്ഷേമ പ്രവർത്തനങ്ങളിൽ കേരളം പുതുചരിത്രം രചിച്ച കാലഘട്ടമാണ് കഴിഞ്ഞ 10 വർഷങ്ങളെന്നും ലോകത്തെവിടെയുമുള്ള മലയാളികൾക്ക് അഭിമാനപൂർവം പറയാൻ കഴിയുന്ന കാര്യം കേരളം ഒരു വിശപ്പ് രഹിത സംസ്ഥാനമായി മാറി എന്നതാണെന്നും ഭക്ഷ്യപൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി Read More…
യുവ നടിയുടെ പീഡന പരാതി; സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിൽനിലവിൽ തൊടുപുഴ പൊലീസിൻ്റെ കസ്റ്റഡിയിൽ : കൊച്ചി : യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ. തൊടുപുഴയിൽ വെച്ചാണ് രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുത്തത്. പുതിയ ചിത്രത്തിലെ യുവ നടിയാണ് പരാതിക്കാരി. ഈ അടുത്ത കാലത്താണ് പീഡനം നടന്നത്. രഞ്ജിത്ത് നിലവിൽ തൊടുപുഴ പൊലീസിൻ്റെ കസ്റ്റഡിയിൽ ആണ്. കൊച്ചി പൊലീസിന് ഉടൻ കൈമാറും.
നാളയെക്കുറിച്ച് ചിന്തിക്കുന്ന ഒറ്റ മുന്നണിയുഡിഎഫ് ആണെന്ന് ശശി തരൂർ കോട്ടയം: നാളയെക്കുറിച്ച് ചിന്തിക്കുന്ന ഒറ്റ മുന്നണി യുഡിഎഫ് ആണെന്ന് എഐസിസി വർക്കിംഗ് കമ്മിറ്റി അംഗം ശശി തരൂർ. കോട്ടയം നിയോജകമണ്ഡലം യുഡിഎഫ് സ്ഥനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാളയെക്കുറിച്ച് ചിന്തിക്കുന്ന, 21-ാം നൂറ്റാണ്ടിലെ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നത് യുഡിഎഫ് ആണ്. യുഡിഎഫ് വന്നാൽ കേരളം മാറും, ഒരു പുതു കേരളത്തിന് വേണ്ടിയിട്ടാണ് യുഡിഎഫ് നിൽക്കുന്നത്. അതിൻ്റെ ഒപ്പം തിരുവഞ്ചൂർ രാധാകൃഷ്ണനെപ്പോലെ Read More…
ട്രെയിനിന് നേര്‍ക്കുണ്ടായ കല്ലേറില്‍ യാത്രക്കാരിയായ വിദ്യാര്‍ത്ഥിനിക്ക് സാരമായി പരിക്കേറ്റു. പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണനാണ് പരിക്കേറ്റത്. താടിയെല്ലിന് പരിക്കേറ്റ ഐശ്വര്യയുടെ നാലു പല്ലുകള്‍ നഷ്ടമായി. ആലുവ യുസി കോളജിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയാണ്.ഇന്നലെ രാത്രിയാണ് സംഭവം. ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിനു നേര്‍ക്കാണ് കല്ലേറുണ്ടായത്. ആലുവയില്‍ നിന്നും വടകരയിലേക്ക് പോകുകയായിരുന്നു. ട്രെയിന്‍ കടലുണ്ടിക്കും ഫറോക്കിനും ഇടയില്‍ എത്തിയപ്പോഴായിരുന്നു കല്ലു പതിച്ചത്. റെയില്‍വേ പൊലീസ് കേസെടുത്തു.ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു കല്ലേറു കൊണ്ടത്. 17-ാം തീയതി പരീക്ഷയാണ്. അതിന് സ്റ്റഡി Read More…
തിരുവല്ല: പരീക്ഷ കഴിഞ്ഞ് കൂട്ടുകാരുമൊത്ത് ആറ്റിൽ കുളിക്കാനിങ്ങിയ, എട്ടാം ക്ലാസുകാരൻ മുങ്ങി മരിച്ചു. മേപ്രാൽ മണമേൽപറമ്പിൽ ചാണ്ടിയുടെ (സുനിൽ) മകൻ സ്റ്റീവിൻ (14) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം ചാത്തങ്കേരി കോൺകോട് കടവിലാണ് അപകടം ഉണ്ടായത്. തിരുവല്ല ക്രൈസ്റ്റ് സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്നലെ വാർഷിക പരീക്ഷ കഴിഞ്ഞ് കൂട്ടുകാരോടൊപ്പമാണ് കുളിക്കാൻ ആറ്റിൽ പോയത്. ഒഴുക്കിൽ മുങ്ങിപ്പോകുന്നതു കണ്ട് കൂട്ടുകാർ ബഹളം വച്ചപ്പോൾ ആളുകൾ ഓടിയെത്തിയാണ് കരയ്ക്ക് കയറ്റിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ Read More…
നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ ഹോം വോട്ടിംഗ് ആരംഭിച്ചു വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തില്‍ എത്താന്‍ കഴിയാത്തവര്‍ക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഹോം വോട്ടിംഗ് ജില്ലയില്‍ ആരംഭിച്ചു.ഭിന്നശേഷിക്കാര്‍, 85 വയസ്സിനു മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് സ്വന്തം വീടുകളില്‍ നിന്ന് വോട്ട് രേഖപ്പെടുത്താം. ജില്ലയില്‍ 5596 പേര്‍ക്കാണ് ഹോം വോട്ട് ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയുള്ളത്.85 വയസ്സിന് മുകളില്‍ പ്രായമുള്ള 4011 വോട്ടര്‍മാരും, 1585 ഭിന്നശേഷിക്കാര്‍ക്കുമാണ് ഹോം വോട്ടിംഗിന് അവസരം. ഹോം വോട്ടിംഗിനായി അഞ്ച് നിയോജകമണ്ഡലങ്ങളിലുമായി 75 Read More…
എൽ.പി.ജി വാർ റൂം പ്രവർത്തനം ആരംഭിച്ചു മദ്ധ്യ പൂർവ്വേഷ്യയിൽ യുദ്ധം നടക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് LPG/ PNG (സിറ്റി ഗ്യാസ്)/ പെട്രോൾ/ ഡീസൽ എന്നിവയുടെ വിതരണം നിരീക്ഷിക്കുന്നതിനായി ഗവൺമെന്റ് സെക്രട്ടേറിയറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന LPG വാർ റും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. LPG/ PNG (സിറ്റി ഗ്യാസ്)/ പെട്രോൾ/ ഡീസൽ എന്നിവയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികളും നിർദ്ദേശങ്ങളും 1800 425 0290 എന്ന ടോൾ ഫ്രീ നമ്പരിൽ അറിയിക്കാവുന്നതാണ്.
കൊല്ലം: ഫ്ലോട്ടിനു മുന്നില്‍ ഡാൻസ് കളിച്ചു കൊണ്ടിരിക്കെ കാലില്‍ ചവിട്ടിയെന്ന് ആരോപിച്ച് 19കാരനെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി. കൊട്ടിയൂര്‍ മുഖത്തല കിഴവൂര്‍ സജീവ് മന്ദിരത്തില്‍ പരേതനായ സജീവിന്റെ മകന്‍ അമ്പാടി എന്ന തേജസിനെ ആണ് അഞ്ചംഗ സംഘം കുത്തി കൊലപ്പെടുത്തിയത്.പ്രതികളെ ഇവരുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് കൊട്ടിയം പൊലീസ് പിടികൂടി. കിഴവൂര്‍ സ്വദേശികളായ ടുട്ടു എന്ന ആദിത്യന്‍ (19), വിനു (26), പ്രിജിത്, അഖില്‍രാജ് (29) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത 2 പേരുമാണ് പിടിയിലായത്.ശനിയാഴ്ച രാത്രി 8.30ന് മുഖത്തല കിഴവൂരുള്ള Read More…
നിള – പുസ്തകചർച്ച മാമം തക്ഷശില ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രതിമാസ പുസ്തക ചർച്ച കൂട്ടായ്മ ആയ നിള മാർച്ച് മാസത്തിൽ ശ്രീ സജിത്ത്ലാൽ നന്ദനത്തിന്റെ “ബുദ്ധനും യൂദാസും കുറെ ചാവേറുകളും” എന്ന നോവൽ ചർച്ച ചെയ്തു. പുസ്തകം അവതരിപ്പിച്ചത് എഴുത്തുകാരനായ ശ്രീ കരവാരം രാമചന്ദ്രൻ ആയിരുന്നു. ലൈബ്രറി പ്രസിഡൻറ് ജയകുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ ൈ ലബ്രറി സെക്രട്ടറി ശ്രീ രഞ്ജിത്ത് കുമാർ സ്വാഗതവും, എക്സിക്യൂട്ടീവ് അഗം ശ്രീ ശ്യാം കൃഷ്ണ നന്ദിയും Read More…
പൊൻകുന്നം വർക്കി പുരസ്‌കാരം ദിനേശൻ എഴുവന്തലയ്ക്ക് സമർപ്പിച്ചു. ഗുരുവായൂർ :തിരുവനന്തപുരം സംസ്ക്കാര സാഹിത്യ കാവ്യവേദിയുടെ പൊൻകുന്നം വർക്കി സ്മാരക ചെറുകഥാ മൽസരപുരസ്‌കാരം ദിനേശൻ എഴുവന്തലക്ക് കവിയും നാടക,ചലച്ചിത്ര ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം സമ്മാനിച്ചു. ഐഷുവും ആദവും എന്ന ചെറുകഥക്കാണ് പുരസ്കാരം ലഭിച്ചത്. ഗുരുവായൂർ, എസ്.എഫ്.എസ് ഹാളിൽ നടന്ന ചടങ്ങിൽ സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ ബിജുമോൻ പന്തിരുകുലം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ദേശീയ പ്രചോദന പരിശീലകൻ എം കെ ശങ്കരനുണ്ണിയെ ആദരിച്ചു. ദിനേശൻ എഴുവന്തല, എം നിസിൽ എന്നിവർ Read More…




