Blog

എല്ലാ സഹായവും

തിരുവനന്തപുരം.രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കും : മുഖ്യമന്ത്രി. വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ സാധ്യമായ എല്ലാ രക്ഷാ പ്രവർത്തനവും ഏകോപിപ്പിക്കും. സംഭവം അറിഞ്ഞതു മുതൽ സർക്കാർ സംവിധാനങ്ങൾ യോജിച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയിട്ടുണ്ട്.
മന്ത്രിമാർ ഉൾപ്പെടെ വയനാട്ടിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.ദുരന്തത്തിന്റെ വ്യാപ്തി ഗൗരവത്തോടെ കാണേണ്ടത് എന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. മുഖ്യമന്ത്രി തന്നെ നേരിട്ട് നിയന്ത്രിക്കുന്നു. എയർ ലിഫ്റ്റിംഗ് സംവിധാനങ്ങൾ ഉപയോഗിക്കും. എയർ ലിഫ്റ്റിംഗിനായി 2 ഹെലികോപ്റ്ററുകൾ ഉപയോഗിക്കും. ഡിഫൻസ്, NDRF സേനകൾ സജ്ജം. രാവിലെ എല്ലായിടത്തും മഴയുണ്ട്

ആകാശമാർഗമുള്ള യാത്രയ്ക്ക് രാവിലെ കനത്ത മഴ ചെറിയ തടസ്സം. മൂന്നു മന്ത്രിമാർ ഉടൻ വയനാട്ടിലേക്ക്. ഒ.ആർകേളു , പി.എ മുഹമദ് റിയാസ്, കെ. രാജൻ എന്നിവർ പോകും. ആളുകൾ മുഴുവൻ അവിടേക്ക് പോകരുത്. അത് രക്ഷാപ്രവർത്തനത്തിന് തടസ്സമാകും. കാഴ്ചക്കാരായി അങ്ങോട്ട് പോകുന്നതിനനുസരിച്ച് പരിശീലനം സിദ്ദിച്ച രക്ഷാപ്രവർത്തകർക്ക് ബുദ്ധിമുട്ട്

തെറ്റായ വാർത്തകൾ പങ്കുവെക്കരുതെന്ന് അഭ്യർത്ഥന. മരണം സംബന്ധിച്ച് ഔദ്യോഗിക കണക്കുകൾ പുറത്തുവിടാൻ കഴിയില്ല. പാലം തകർന്നതാണോ, മണ്ണ് പാലത്തിനു മുകളിൽ മൂടിയതാണോ എന്നും ഉറപ്പായിട്ടില്ല. ആകാശത്തിലൂടെയും കരയിലൂടെയും വെള്ളത്തിലൂടെയും പോകാൻ കഴിയുന്ന മുഴുവൻ സംവിധാനങ്ങളും ഉപയോഗിക്കും

അപകട സ്ഥലത്ത് കുടുങ്ങിയത് എത്ര ആളുകളെന്നും പൂർണമായ കണക്ക് പറയാൻ കഴിയില്ല. മൊബൈൽ റേഞ്ച് അവിടെ കിട്ടാത്ത പ്രതിസന്ധിയുണ്ട് എന്നും അധികൃതര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *