ആരോഗ്യ മന്ത്രി വീണ ജോർജിനെ വാഹനാപകടത്തില്‍ പരിക്കേറ്റ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. മന്ത്രി സഞ്ചരിച്ച കാർ രണ്ട് സ്കൂട്ടറുകളില്‍ ഇടിക്കുകയായിരുന്നു.
സ്കൂട്ടറിലുണ്ടായിരുന്നവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ചേരി പുല്ലൂരിലെ പള്ളിക്ക് മുമ്ബിലെ വളവിലാണ് അപകടം. വയനാട്ടിലെ ദുരന്തസ്ഥലത്തേക്ക് പോവുകയായിരുന്നു. ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം.