Blog

പരിശീലന ക്യാമ്പ്

കെ എം അന്ത്രു ഫൗണ്ടേഷന്റെ സൗജന്യ അഭിനയ പരിശീലന ക്യാമ്പ് .

കെ എം അന്ത്രു ഫൗണ്ടേഷൻ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന അഭിനയ പരിശീലന ക്യാമ്പ് THEATRICKS 2024 ആഗസ്റ്റ് 10,11 ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ
തിരുവനന്തപുരം, പട്ടം ജംഗ്ഷനിലെ SCM പ്രോഗ്രാം സെൻ്ററിൽ വെച്ചു നടക്കും.

പൗരാണിക ഭാരതത്തിലെ ശാക്തീകരണ രീതിയുടെ ഒരു രൂപമാണ് THEATRICKS അഥവാ അഭിനയ കലയുടെ സാധ്യത കളിലൂടെ അഭ്യസനമെന്നത് . നാടകവും തിയേറ്ററും പ്രകടനാത്മക കലയുടെ ഒരു രൂപം മാത്രമല്ല, വ്യക്തിത്വ വികസനത്തിനുമുള്ള ഒരു ഉപകരണവുമാണ്. വിദ്യാർത്ഥികളുടെ ക്രിയാശേഷി വികാസത്തിനും വ്യക്തിത്വരൂപീകരണത്തിനും അതിലൂടെ അവരുടെ ഭാവി രൂപപ്പെടുത്താനും ഈ ക്യാമ്പ് സഹായിക്കും. ക്യാമ്പിന്റെ ഗുണാത്മക പ്രതിഫലനം വിദ്യാർത്ഥികളുടെ പഠനത്തിലും, പഠ്യേതര പ്രവർത്തനത്തിലും ഉണ്ടാകും.
അന്താരാഷ്ട്ര- ദേശിയ തലത്തിൽ ശ്രദ്ധേയരായ പ്രഗത്ഭ വ്യക്തികളാണ് ക്യാമ്പ് നയിക്കുന്നത്.7 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് രജിസ്‌ട്രേഷൻ മുഖാന്തിരമാണ് പ്രവേശനം. ക്യാമ്പിൽ ഭക്ഷണസൗകര്യം സൗജന്യമായി ഒരുക്കിയിട്ടുണ്ട്. 750 രൂപയാണ് രജിസ്‌ട്രേഷൻ ഫീ. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 15 പേർക്ക് മാത്രമായിരിക്കും ക്യാമ്പിൽ പ്രവേശനമെന്ന് ഫൗണ്ടേഷൻ ചെയർമാൻ ഷാജിൽ അന്ത്രു അറിയിച്ചു.
ഇന്ത്യയിൽ ആദ്യത്തെ ഇൻഡസ്ടറി ഓൺ ക്യാമ്പസ് സ്ഥാപിച്ചു, വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പന്റ് നൽകിയതിന് അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ച അക്കാഡമിക് വിദഗ്ദ്ധനും, സാഹിത്യപ്രവർത്തനത്തിലൂടെ ലോക റെക്കോഡിനു ഉടമയുമാണ് റിട്ടയേർഡ് പോളിടെക്നിക്ക് പ്രിൻസിപ്പലായ ഷാജിൽ അന്ത്രു . അന്തരിച്ച പ്രമുഖ സാഹിത്യകാരനും, സാമൂഹ്യപരിഷ്‌കർത്താവുമായ കെ എം അന്ത്രുവിന്റെ സ്മരണയ്ക്കായി 2021 ൽ സ്ഥാപിതമായ ഫൗണ്ടേഷൻ , ഇതിനകം തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങൾ, പാർശ്വവത്കരിക്കപ്പെട്ടവർക്കായി വിവിധ പദ്ധതികൾ, യുവ തലമുറയെ മികച്ച പൗരന്മാരാക്കാൻ വേണ്ട പ്രവർത്തനങ്ങൾ, പരിസ്ഥിതി പ്രവർത്തനങ്ങൾ എന്നിവ നടത്തി ശ്രദ്ധേയമായിട്ടുള്ളതാണ്.
അന്വേഷണങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക: ഷാജിൽ അന്ത്രു, ചെയർമാൻ, KMAF , ഫോൺ: 7907981745 .രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/SiGzKb6aXuaainL97

Leave a Reply

Your email address will not be published. Required fields are marked *