Blog

ശാസ്താംകോട്ട: ബൈക്കിൽ കഞ്ചാവ് കൈവശം വച്ച് കടത്തിക്കൊണ്ടു വന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ശാസ്താംകോട്ട എക്സൈസ് ഇൻസ്പെക്ടർ സൂര്യ എസിന്റെ നേതൃത്വത്തിൽ ഉള്ള എക്സൈസ് സംഘമാണ് വാഹനാപകടത്തിപെട്ട വടക്കേ വിള വില്ലേജിൽ പട്ടത്താനം പൂവക്കാട് തൊടിയിൽ വീട്ടിൽ 26 വയസ്സുള്ള ശരത് മോഹൻ എന്നയാളിൽ നിന്നും കഞ്ചാവ് കണ്ടെടുത്തത്. ശാസ്താംകോട്ട പുന്നമൂട് ജംഗ്ഷനിൽ ഉള്ള ബസ്റ്റോപ്പിന്റെ സമീപത്തു നിന്നും ശരൺ മോഹനെ എക്സൈസ് കണ്ടെത്തുമ്പോൾ വാഹനാപകടത്തിൽ പെട്ട് ഗുരുതരമായ പരിക്കേറ്റ നിലയിലായിരുന്നു . ശരൺ മോഹന്റെ കൈവശം ഉണ്ടായിരുന്ന ബാഗിൽ നിന്നാണ് 4.048 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. ഉടൻ തന്നെ വാഹന അപകടത്തിൽ പരിക്കേറ്റ ശരൺ മോഹനനെ സമീപത്തുള്ള ഹോസ്പിറ്റലിൽ ചികിത്സയ്ക്കായി എത്തിക്കുകയും ഡോക്ടറുടെ നിർദ്ദേശ പ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് എക്സൈസ് സംഘം കൊണ്ടുപോവുകയും ചെയ്തു. കൊല്ലത്ത് ചില്ലറ വിൽപ്പനയ്ക്കായി ബുള്ളറ്റിൽ കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. പാലക്കാട് ജില്ലയിൽ mdma കേസിൽ ജയിൽവാസം കഴിഞ്ഞ് ഇറങ്ങിയതാണ് ശരൺ മോഹൻ എന്ന് എക്സൈസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *