Blog

കണ്ടില്ലെന്ന് നടക്കുകയാണോ

റിപ്പോർട്ട് :ഉദയൻ കലാനികേതൻ

ആറ്റിങ്ങലിന്റെ വിരി മാറിലൂടെ യാത്ര ചെയ്യുമ്പോൾ ഇനി മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയിലായി.

ആറ്റിങ്ങൽ പാലസ് റോഡിലാണ് ഈ ശോചനീയ അവസ്ഥ.. ഡ്രൈനെജ് വാട്ടർ ഓടയിൽ നിന്നും നിറഞ്ഞ് റോഡിലേക്ക് ഒഴുക്കുന്നു. നൂറുകണക്കിന് വിദ്യാർത്ഥികളും, മറ്റ് യാത്രക്കാരും ഈ വെള്ളത്തിൽ ചവിട്ടിവേണം കടന്നുപോകാൻ. വ്യാപാരസ്ഥാപനങ്ങൾക്കും ഈ വെള്ളക്കെട്ട് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി കലാനികേതൻ ഓൺലൈൻ ന്യൂസിനോട് പറഞ്ഞു.
അതോടൊപ്പം റോഡിന്റെ ഒരുസൈഡ് പൊട്ടി പൊളിച്ചിട്ടിട്ട് അതും വലിയ അപകടാവസ്ഥ സൃഷ്ടിക്കുന്നു.

ബദ്ധപ്പെട്ട അധികാരികൾ ഇതിനൊരു പരിഹാരം കാണണം എന്നും അവർ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *