Blog

അപേക്ഷ ക്ഷണിക്കുന്നു

അഴൂർ കൃഷിഭവൻ അറിയിപ്പ്
അഴൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്തഭിമുഖ്യത്തിൽ 2024 ആഗസ്റ്റ് 17 ശനിയാഴ്ച ചിങ്ങം 1നു കർഷകദിനം ആചരിക്കുന്നു. കർഷകദിനത്തിൽ അഴൂർ പഞ്ചായത്തിലെ മികച്ച ജൈവ കർഷകൻ/കർഷക, മികച്ച വിദ്യാർത്ഥി കർഷകൻ /കർഷക, മികച്ച വനിതാ കർഷക, SC/ST വിഭാഗത്തിൽപ്പെട്ട കർഷകർ,മികച്ച മുതിർന്ന കർഷകൻ /കർഷക, മികച്ച വനിത ഗ്രൂപ്പ്‌ കർഷക, മികച്ച വാഴ കർഷകൻ, മികച്ച നാളികേര കർഷകൻ, മികച്ച മത്സ്യ കർഷകൻ, മികച്ച പച്ചക്കറി കൃഷി എന്നീ വിഭാഗത്തിൽപ്പെട്ട കർഷകരെ ആദരിക്കുന്നതിനായി കർഷകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വെള്ളകടലാസ്സിൽ അപേക്ഷകൾ കൃഷി ഭവനിൽ ആഗസ്റ്റ് 2 ആം തീയതി മുതൽ ആഗസ്റ്റ് 5ആം തീയതിവൈകുന്നേരം 5മണി വരെ സ്വീകരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *