Blog

അവാർഡുകൾ പ്രഖ്യാപിച്ചു

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ആടു ജീവിത്തിലൂടെ പൃഥ്വിരാജിന് ലഭിച്ചു. മികച്ച നടിക്കുള്ള പുരസ്‌കാരം ഉർവശി (ഉള്ളൊഴുക്ക്) ബീന ആർ ചന്ദ്രൻ (തടവ്) എന്നിവർക്ക് ലഭിച്ചു. ബ്ളെസിയാണ് മികച്ച സംവിധായകൻ (ആടു ജീവിതം). മികച്ച ചിത്രമായി ജിയൊ ബേബി സംവിധാനം ചെയ്ത കാതല്‍ ദ കോർ തിരഞ്ഞെടുക്കപ്പെട്ടു.

ad 1

ജനപ്രിയ ചിത്രത്തിനുളള പുരസ്കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ ആടുജീവിതം നേടി. ഇതേ ചിത്രത്തിലെ പ്രകടനത്തിന് കെ.ആർ. ഗോകുലിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. അവലംബിത തിരക്കഥ, ഛായാഗ്രഹണം, മേക്കപ്പ് എന്നീ പുരസ്കാരങ്ങള്‍ ആടുജീവിതം നേടി.

മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് – രഞ്ജിത്ത് അമ്ബാടി (ആടുജീവിതം)
മികച്ച പിന്നണിഗായകൻ – വിദ്യാധരൻ മാസ്റ്റർ
മികച്ച പിന്നണിഗായിക – ആൻ ആമി
കലാസംവിധായകൻ – മോഹൻദാസ് (2018)
മികച്ച സംഗീത സംവിധായകൻ – ജസ്റ്റിൻ വർഗീസ് (ചാവേർ)
മികച്ച പശ്ചാത്തല സംഗീതം – മാത്യൂസ് പുളിക്കല്‍ (കാതല്‍)
മികച്ച ഗാനരചയിതാവ് – ഹരീഷ് മോഹനൻ (ചെന്താമരപ്പൂവിൻ, ചാവേർ)
മികച്ച തിരക്കഥ – ആടുജീവിതം (ബ്ലെസി)
മികച്ച തിരക്കഥാകൃത്ത് – രോഹിത് എം ജി കൃഷ്ണൻ (ഇരട്ട)
മികച്ച കഥാകൃത്ത് – ആദർശ് സുകുമാരൻ (കാതല്‍)
മികച്ച ബാലതാരം (പെണ്‍) – തെന്നല്‍ (ശേഷം മൈക്കില്‍ ഫാത്തിമ)
മികച്ച ബാലതാരം (ആണ്‍) – അവ്യുക്ത് മേനൻ (പാച്ചുവും അത്ഭുതവിളക്കും)
മികച്ച സ്വഭാവനടി – ശ്രീഷ്മ ചന്ദ്രൻ (പെമ്ബുള ഒരുമൈ)
മികച്ച സ്വഭാവനടൻ – വിജയരാഘവൻ (പൂക്കാലം)
മികച്ച രണ്ടാമത്തെ ചിത്രം – ഇരട്ട
മികച്ച ചലച്ചിത്രം ഗ്രന്ഥം – മഴവില്‍ക്കണ്ണിലൂടെ മലയാള സിനിമ (കിഷോർ കുമാർ)
മികച്ച ചലച്ചിത്ര ലേഖനം – ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകള്‍ (ഡോ. രാജേഷ് എംആർ)
മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 2023ലെ ചിത്രങ്ങളാണ് സംസ്ഥാന അവാർഡില്‍ പരിഗണിക്കുന്നത്. അതേസമയം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് ഒന്നരക്ക് പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *