ആറ്റിങ്ങൽ : മാമത്ത് ബാറ്ററി കടക്കുള്ളിൽ തീ പിടിച്ച് നാശനഷ്ടം. ഇലക്ട്രിക് സർക്യുട്ട് എന്ന് പ്രാഥമിക നിഗമനം. ആറ്റിങ്ങൽ ഫയർ ഫോഴ്സ് ടീം സ്ഥലത്തെത്തി തീ കെടുത്തി. പോലീസ്, ഫയർ ടീം മേൽനടപടികൾ സ്വീകരിക്കുന്നു.
തണൽ മരച്ചോട്ടിൽബഷീർ കഥാപാത്രങ്ങൾ ഒത്തുകൂടി . ഡീസന്റ്മുക്ക് :നാവായിക്കുളം ഡീസന്റ്മുക്ക് കെ സി എം എൽ പി സ്കൂളിൽ ബഷീർ കഥാപാത്രങ്ങൾ കുട്ടികളെ തേടി എത്തി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബഷീർ അനുസ്മരണ പരിപാടിയിൽ ആണ് കുഞ്ഞു ബഷീറിനോടൊപ്പം കഥാപാത്രങ്ങളായ പാത്തുമ്മയും സുഹ്റയും മജീദും കുട്ടികളെ കാണാൻ എത്തിയത്.സ്കൂൾ അങ്കണത്തിലെ മാവിൻ ചോട്ടിൽ നാടൻ പാട്ടും നാടോടി കഥകകളുമായവർ ഒത്തുചേർന്നു. അനുസ്മരണ ചടങ്ങ് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. മദർ പി.ടി.എ Read More…
അസമിൽ പത്ത് വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തി അമ്മയുടെ കാമുകൻ. നവോദയ ജാതിയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മൃൺമോയ് ബർമയെയാണ് അമ്മയുടെ കാമുകനായ ജിതുമോണി ഹലോയി കൊലപ്പെടുത്തിയത്. കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട് കേസിലാക്കി കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ശനിയാഴ്ച്ച ട്യൂഷന് പോയ കുട്ടി ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് കുട്ടിയുടെ മാതാവ് ദിപാലി പൊലീസിന് പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം സമീപത്തെ കുറ്റിക്കാട്ടിനുള്ളിൽ സ്യൂട്ട് കേസിൽ ഉപേക്ഷിച്ച Read More…