മടവൂർ : സ്കൂൾ ബസ് ഇടിച്ച് രണ്ടാംക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മടവൂർ ചാലിലാണ്സംഭവം. മടവൂർ എൽപിഎസിലെ രണ്ടാംക്ലാസ് വിദ്യാർത്ഥിനി കൃഷ്ണേന്ദു ആണ് മരിച്ചത്.കുട്ടിയുടെ വീടിനു മുന്നിലായിരുന്നു അപകടം. കൂട്ടിയെ ഇറക്കിയ ബസ് മുന്നോട്ട്എടുത്തപ്പോഴാണ് അപകടമെന്നാണുമുന്നോട്ടു നടന്ന കുട്ടി കാൽ കല്ലിൽ തട്ടി വഴുതി ബസിനു മുന്നിലേക്കു വീഴുകയായിരുന്നു.ബസിന്റെ പിൻചക്രം കുട്ടിയുടെ ശരീരത്തിൽ കയറിയിറങ്ങി, വീടിന് തൊട്ടടുത്തായിരുന്നുഅപകടം. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളേജ്ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ്ആശുപത്രിയിലേക്ക് മാറ്റി.
പ്രേംനസീർ സ്മൃതി…. പ്രേംനസീറിന് പത്മഭൂഷൺ ലഭിച്ചവേളയിൽ 20.4.1983 ൽ ചിറയിൻകീഴ് ശാർക്കര മൈതാനത്ത് നൽകിയ സ്വീകരണത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയിലെയും 1989 ജനുവരി 16 ന് പ്രേംനസീറിന്റെ മരണാനന്തരം പുറത്തിറങ്ങിയ ചിത്രഭൂമി സിനിമാ മാസികയുടെ ‘നസീർ പതിപ്പി’ലെയും അപൂർവചിത്രങ്ങളുടെ സമാഹാരമായ ഈ ആൽബം നിത്യഹരിതനായകന്റെ മുപ്പത്തിയേഴാം ചരമവാർഷികത്തോടനുബന്ധിച്ച് സ്മരണാഞ്ജലിയായി സമർപ്പിക്കുന്നു. കാണുക, ലൈക്ക് ചെയ്യുക, ഷെയർ ചെയ്യുക. സ്നേഹപൂർവ്വം… കെ. രാജേന്ദ്രൻ.
ഒമാൻ : പൂർണമായും ഒമാനിലെ സലാലയിൽ ചിത്രീകരിച്ച ഒരു ഷോർട് ഫിലിം ശ്രദ്ധേയമാകുന്നു. എ ആൻഡ് വി ബാനറിൽ ജിനേഷ് അമ്പാട്ട് സംവിധാനം ചെയ്ത വർണശലഭങ്ങളായ് എന്ന ഷോർട് ഫിലിം ആണ് ഇപ്പോൾ പ്രവാസികൾക്കിടയിൽ ചർച്ചവിഷയം ആയിക്കൊണ്ടിരിക്കുന്നത്. ലളിതമായ ഹാസ്യത്തിനൊപ്പം സമൂഹത്തിന് നല്ലൊരു സന്ദേശം കൂടെ നല്കുന്ന വിധത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.നിരവധി പേർ ഇതിനകം കണ്ടുകഴിഞ്ഞ ഈ ഫിലിം യൂ ട്യൂബിൽ ലഭ്യമാണ്….. എന്ന ലിങ്കിൽ നിങ്ങൾക് ഇത് ആസ്വദിക്കാൻ കഴിയും.