പാലക്കാട് : കേരളത്തെ ഞെട്ടിച്ച നെന്മാറ ഇരട്ട കൊലക്കേസ് പ്രതി ചെന്താമരയെ 14 ദിവസത്തേക്ക് ആലത്തൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിറിമാൻഡ് ചെയ്തു.ഫെബ്രുവരി 12 വരെയാണ് റിമാൻഡ്.പരിക്കുകളുണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ തന്നെ നൂറ് വർഷത്തേക്ക് തന്നെ ശിക്ഷിക്കു എന്ന് കോടതിയോട് ചെന്താമര പറഞ്ഞു. എൻ്റെ മകളും മരുമകനും ഉന്നത ജോലിക്കാരണന്നും അവരെ കാണേണ്ടന്നും എല്ലാം താൻ ഒറ്റയ്ക്കാണ് ചെയ്തതെന്നും കോടതി യോട് പറഞ്ഞു. ഇയാളെ ആലത്തൂർ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തിയ ശേഷം ആലത്തൂർ Read More…
പാലക്കാട് ജില്ലയിലെ നെന്മാറയില് ഇരട്ടക്കൊലപാതകം. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിലാണ് സംഭവം.ഇവിടുത്തെ താമസക്കാരായ സുധാകരൻ (58), മാതാവ് ലക്ഷ്മി (76) എന്നിവരാണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ ചെന്താമരയാണ് ഇരുവരെയും കൊലപ്പെടുത്തിയത്. സുധാകരൻ്റെ ജേഷ്ഠൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയവെ പരോളിലിറങ്ങിയ പ്രതി ഇന്ന് രാവിലെ സുധാകരൻറെ വീട്ടിലെത്തി രണ്ട് പേരെയും കൊലപ്പെടുത്തുകയായിരുന്നു. രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. 2019 ലാണ് ചെന്താമര സജിതയെ കൊലപ്പെടുത്തിയത്. ചെന്താമരയും ഭാര്യയും അകന്നുകഴിയുകയാണ്. Read More…
അമ്മയുടെ ആണ് സുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി. പുന്നപ്ര സ്വദേശി ദിനേശൻ(50) ആണ് കൊല്ലപ്പെട്ടത്.കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതി കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, കൊലപാതകം കിരണിൻ്റെ അച്ഛൻ അറിഞ്ഞിട്ടും മൂടിവെച്ചുവെന്ന് പൊലീസ് പറയുന്നു. പുന്നപ്ര വാടയ്ക്കലില്‍ ആണ് സംഭവം. ഇന്നലെയാണ് പുന്നപ്രയിലെ പാടത്ത് ദിനേശനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ മുതല്‍ ഇയാളെ പാടത്ത് കിടക്കുന്ന നിലയില്‍ കണ്ടിരുന്നു. എന്നാല്‍ ഇയാള്‍ സ്ഥിരം മദ്യപാനിയായത് കൊണ്ടുതന്നെ മദ്യപിച്ചു പാടത്ത് കിടക്കുകയാണെന്നായിരുന്നു ആദ്യം Read More…