രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കും. കുര്യനെ കൂടാതെ അസമില്‍ നിന്ന് രഞ്ജൻ ദാസും രാമേശ്വർ തേലിയും ബിഹാറില്‍ നിന്ന് മന്നൻ കുമാർ മിശ്രയും ഹരിയാനയില്‍ നിന്ന് കിരണ്‍ ചൗധരിയും മത്സരിക്കും.
മഹാരാഷ്ട്രയില്‍ നിന്നും ധൈര്യശീല്‍ പാട്ടീലും ഒഡീഷയില്‍ നിന്നും മമത മോഹാനതയും രാജസ്ഥാനില്‍ നിന്നും സർദാർ രാവനീത് സിങ് ബിട്ടുവും ത്രിപുരയില്‍ നിന്നും രാജിബ് ബട്ടാചാര്യയും മത്സരിക്കുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു. ഇതോടെ രാജ്യസഭാ സ്ഥാനാർത്ഥി നിർണയം ബിജെപി പൂർത്തിയാക്കിയിരിക്കുകയാണ്.
1980-കളിലായിരുന്നു ജോർജ് കുര്യൻ ബി.ജെ.പിയില്‍ ചേരുന്നത്. വിദ്യാർഥി മോർച്ചയില്‍ കൂടിയായിരുന്നു ബി.ജെ.പി. പ്രവേശം. യുവമോർച്ചയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു. മൂന്ന് വർഷത്തോളം ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാനായി പ്രവർത്തിച്ചിരുന്നു. അപ്രതീക്ഷിതമായിരുന്നു മൂന്നാംമോദി സർക്കാരിലെ ജോർജ് കുര്യന്റെ മന്ത്രിപദം.