കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്ന് പ്രമേയം പാസാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം. ഐകകണ്ഠേനയാണ് പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കിയത്. ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നിരവധി ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തി പ്രചാരണം നയിച്ച രാഹുല്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ ശബ്ദമാകണം എന്നാണ് പാര്‍ട്ടിയുടെ നിലപാടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തൊഴിലില്ലായ്മ, ഭരണഘടനാ സംരക്ഷണം, വിലക്കയറ്റം, അഗ്നിവീര്‍ അടക്കമുള്ള നിരവധി വിഷയങ്ങളാണ് രാഹുല്‍ പ്രചാരണ വേളയില്‍ ചര്‍ച്ചയാക്കിയത്. Read More…
വാഹനാപകടത്തെ തുടർന്ന് തർക്കം,,,, ഇടിച്ചു വീഴ്ത്തിയ ശേഷം ബോണറ്റിൽ വീണ ബൈക്ക് യാത്രികനുമായി മുന്നോട്ടു കുതിച്ച് കാർ.. ഞെട്ടിക്കുന്ന സംഭവം കോഴിക്കോട് വാഹനാപകടത്തെത്തുടർന്നുണ്ടായ സംഘർഷത്തിനിടെ ബൈക്ക് യാത്രികനെ കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു. ബൈക്കും കാറും തട്ടിയതിലുണ്ടായ തർക്കത്തിനിടയില്‍ കാറിനുമുൻപില്‍നിന്ന ബൈക്കുകാരനെ ഇടിച്ച് നൂറുമീറ്ററോളം മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു. മുക്കം അഭിലാഷ് ജങ്ഷനില്‍ ഞായറാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തായതോടെ മുക്കം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വധശ്രമത്തിനാണ് കേസെടുത്തത്. സംഭവത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ കാരശ്ശേരി ചോണാട് സ്വദേശി Read More…
എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായി. തുടര്‍നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കി മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും.70 ക്യാമ്പിലായി ഏപ്രില്‍ മൂന്നിനാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. ക്യാമ്പ് ഓഫീസര്‍മാരടക്കം 10,500 അധ്യാപകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്ക് എന്‍ട്രി നടന്നുവരികയാണ്.ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കും. 77 ക്യാമ്പുണ്ട്. എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഹയര്‍സെക്കന്‍ഡറി ഫലവും പ്രഖ്യാപിക്കും.