വൻ അഴിമതി ആരോപണങ്ങളുടെ കരിനിഴൽ വീണതാണ് വൈ എസ് ജഗ്മോഹന്‍ റെഡ്ഡി എന്ന ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുടെ പൊതു ജീവിതം. പകല്‍ക്കൊള്ള, കുംഭകോണം എന്നീ വാക്കുകള്‍ക്ക് ഒക്കെ അപ്പുറത്താണ് തന്റെ ഭരണകാലത്ത് ജഗന്‍ കാണിച്ചുകൂട്ടിയ അഴിമതികള്‍. ഇതിന്റെ പേരില്‍ നേരത്തെ ജയിലില്‍ പോയിട്ടും ജഗന് യാതൊരു കൂസലുമില്ല. ജഗന്‍ അധികാരത്തില്‍ ഇരിക്കുമ്ബോള്‍, മുഖ്യ എതിരാളിയായ ചന്ദ്രബാബു നായിഡു ജയിലിലാവും. തിരിച്ച് നായിഡു അധികാരത്തിലേറുമ്ബോള്‍, ജഗന്‍ അഴിയെണ്ണും എന്നതാണ് ആന്ധ്രാ രാഷ്ട്രീയം.
കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ തോറ്റ, ജഗനെതിരെ അതിഗുരുതരമായ ആരോപണമാണ് ഉയരുന്നത്. തൂണിലും തുരുമ്ബിലും അഴിമതിയായിരുന്നു, ജഗന്റെയും കൂട്ടരുടെയും പ്രത്യേകത. ഗ്രാനൈറ്റ് കടപ്പ ഖനികള്‍ തൊട്ട്, അഴുക്കുചാല്‍ ശുചീകരണത്തില്‍വരെ അഴിമതി. ഇപ്പോള്‍ ജഗന്റെ ഭരണകാലത്തെ പുതിയ അഴിമതിയുടെ കഥകള്‍ കേട്ട്, ലോകം ഞെട്ടുകയാണ്. അതാണ് മുട്ടപഫ്സ് അഴിമതി. ബിഹാറില്‍ ലാലു പ്രസാദ് യാദവിന്റെ കാലത്തുനടന്ന കാലിത്തീറ്റ അഴിമതി പോലെ, വൈറലാവുകയാണ് പഫ്സ് അഴിമതിയും.