Blog

പതാക പുറത്തിറക്കി.

നടൻ വിജയിയുടെ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റ പതാക പുറത്തിറക്കി. ചെന്നൈ പനയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് രാവിലെ നടന്ന ചടങ്ങില്‍ വിജയ് പതാക ഉയര്‍ത്തി. ചുവപ്പും മഞ്ഞയുമാണ് പതാക നിറം. കൊടിയുടെ മധ്യത്തിലായി രണ്ട് ആനകളുടെ ചിത്രവും ഒരു പീലി വിടര്‍ത്തിയാടുന്ന മയിലിന്റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്

പാര്‍ട്ടി ആസ്ഥാനത്തെ 30 അടി ഉയരത്തിലുള്ള കൊടിമരത്തിലാണ് പതാക ഉയര്‍ത്തിയത്. തെരഞ്ഞെടുക്കപ്പെട്ട മൂന്നൂറ് അംഗങ്ങള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പാര്‍ട്ടി പതാക ഇന്ന് പുറത്തിറക്കുമെന്ന് പാര്‍ട്ടിയുടെ ഔദ്യോഗിക സമൂഹമാധ്യമപേജിലൂടെ അറിയിച്ചിരുന്നു.
പാര്‍ട്ടിയുടെ ഔദ്യോഗിക ഗാനവും ഇന്ന് പുറത്തിറക്കിയേക്കും. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ ലക്ഷ്യമിട്ടാണ് വിജയുടെ പ്രവര്‍ത്തനം.

Leave a Reply

Your email address will not be published. Required fields are marked *