തിരുവനന്തപുരം: കളിയിക്കാവിള ക്വാറി ഉടമ ദീപുവിൻ്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ദീപുവിനെ പണത്തിന് വേണ്ടി ചിലര് ഭീഷണിപ്പെടുത്തിയിരുന്നതായി ഭാര്യയും മകനും പറഞ്ഞു. എന്നാൽ ഇവരെ പറ്റി കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും ഇവർ പറഞ്ഞു. 10 ലക്ഷം രൂപയുമായിട്ടാണ് ദീപു വീട്ടിൽ നിന്ന് പോയത്. കോയമ്പത്തൂരിലേക്ക് പോയതാണെന്നാണ് വീട്ടുകാരുടെ മൊഴി. എന്നാൽ ആ പൈസ കാണാനില്ല. അതെ സമയം ദീപുവിൻ്റെ കൊലപാതകത്തെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് ക ന്യാകുമാരി ജില്ലാ പൊലീസ് സൂപ്രണ്ട് സുന്ദര വദനം അറിയിച്ചത്. Read More…
സുനിൽ വെഞ്ഞാറമൂടിന് ഭാരത് സേവക് സമാജ് ദേശീയ പുരസ്ക്കാരം . തിരുവനന്തപുരം: ദേശീയ വികസന ഏജൻസിയായ ഭാരത് സേവക് സമാജിൻ്റെ ദേശീയ പുരസ്ക്കാരത്തിന് സുനിൽ വെഞ്ഞാറമൂട് അർഹനായി. കലാ-സാഹിത്യ-സാംസ്ക്കാരിക രംഗത്തെ പ്രവർത്തന മികവിനാണ് പുരസ്ക്കാരം. മുപ്പതിലേറെ വർഷമായി പത്രദൃശ്യ ശ്രാവ്യ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന സുനിൽ വെഞ്ഞാറമൂട് തിരുവനന്തപുരം വെഞ്ഞാറമൂട് ചെമ്പൂര് സ്വദേശിയാണ്. ഒട്ടേറെ പുതുമകളുള്ള ഓക്സിജൻ കവിതാസമാഹാരത്തിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്, ഗ്രാൻ്റ് മാസ്റ്റർ ബഹുമതി എന്നിവയും നേടിയിട്ടുണ്ട്. Read More…
യാത്രക്കിടെ ഹൃദയാഘാതം വന്ന് കെഎസ്ആർടിസി ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു, മാവേലിക്കരയിൽ നിയന്ത്രണംവിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു. നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി കടയ്ക്ക് കേടുപാടുകൾ സംഭവിച്ചു. മാവേലിക്കര നടക്കാവിൽ രാവിലെ 9 മണിയോടെയാണ് അപകടം. ഡ്രൈവർ പ്രദീപിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പത്തനംതിട്ടയിൽ നിന്ന് മാവേലിക്കരയ്ക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ്. യാത്രക്കിടെ ഡ്രൈവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ട് ബോധം നഷ്ടമാവുകയായിരുന്നു. Read More…