സ്പോർട്സിലും ഗെയിംസിലും തിളങ്ങി GHSS ഇളമ്പ
ആറ്റിങ്ങൽ സബ്ജില്ലയിൽ നടന്ന വിവിധ കായിക മത്സരങ്ങളിൽ GHSS ഇളമ്പയിലെ പ്രതിഭകൾ മികച്ച പ്രകടനം കാഴ്ചവച്ചു.സംസ്ഥാന കബഡി വോളിബാൾ മത്സരങ്ങളിലായി 12 വിദ്യാർത്ഥികൾ GHSS ഇളമ്പയിൽനിന്ന് തിരുവനന്തപുരത്തിനു വേണ്ടി കളത്തിൽ ഇറങ്ങും, ആറ്റിങ്ങൽ സബ്ജില്ലക്ക് വേണ്ടി എഴുപതോളം വിദ്യാർത്ഥികൾ ഇളമ്പയിൽനിന്ന് ജില്ലാ മത്സരങ്ങളിൽ മാറ്റുരയ്ക്കും.
സബ് ജൂനിയർ വിഭാഗം കബഡി,വോളിബാൾ മത്സരങ്ങളിൽ ആറ്റിങ്ങലിൽ സർവാധിപത്യം നിലനിർത്താൻ ഇളമ്പ GHSS ന് കഴിഞ്ഞു. ജൂനിയർ പെൺകുട്ടികളുടെ കബഡി മത്സരത്തിലും വിജയക്കൊടി പാറിച്ചത് ഇളമ്പയിലെ വിദ്യാർത്ഥിനികൾ തന്നെയാണ്, ഈ വർഷം ഇളമ്പയിൽ ആരംഭിച്ച ജൂനിയർ ഹാൻഡ്‌ബാൾ മത്സരത്തിൽ ഒന്നും സബ്ജൂനിയർ രണ്ടും സ്ഥാനത്ത് എത്താൻ സാധിച്ചത് ഇളമ്പയിലെ കായിക പാരമ്പര്യത്തിന്റെ ഒരു പൊൻതൂവൽ മാത്രം ആണ്. വിവിധ ഇനങ്ങളിൽ സബ്ജില്ലയിൽ മികച്ച പ്രകടന കാഴ്ചവച്ച ഇളമ്പ കായികമത്സരങ്ങളിൽ ഓവറോൾ സെക്കൻ്റ് കരസ്ഥമാക്കി. ജൂൺ മാസം മുതൽ സ്കൂളിലെ കായികാധ്യാപകർ നൽകുന്ന പരിശീലനമാണ് മികച്ച വിജയം കരസ്ഥമാക്കാൻ ഇളമ്പയിലെ ചുണക്കുട്ടികൾക്ക് സാധിച്ചത്. കായിക പ്രതിഭകളെ സ്കൂൾ അസംബ്ലിയിൽ PTA പ്രസിഡൻ്റ് ശ്രീ.സുഭാഷ്, വൈസ് പ്രസിഡൻ്റ് ശ്രീ സുബിൻ പ്രധാനാധ്യാപകൻ ശ്രീ. സുനിൽകുമാർ, അധ്യാപകർ, PTA ,SMC അംഗങ്ങൾ ചേർന്ന് ആദരിച്ചു.