തെങ്ങുംവിള ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം തുടങ്ങി
മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ പത്തുദിവസക്കാലം നടത്തുന്ന നവരാത്രി മഹോത്സവം കഴിഞ്ഞ ദിവസം ചെമ്പഴന്തി എസ്.എൻ കോളേജ് റിട്ട.പ്രൊഫസർ ആശ ജി. വക്കം ഭദ്രദീപം തെളിച്ച് ഉദ്‌ഘാടനം ചെയ്തു. 13 വരെയാണ് നവരാത്രി മഹോത്സവം.ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.എല്ലാദിവസവും രാവിലെ 6ന് ഗണപതിഹോമം,വൈകിട്ട് 5.30ന് ദേവീഭാഗവത പാരായണം,രാത്രി 7.45ന് ലളിത സഹസ്രനമപൂജയും സരസ്വതി പൂജയും, 8.15ന് പ്രസാദ വിതരണം എന്നീ ചടങ്ങുകൾ നടക്കും.ഇന്നലെ വൈകുന്നേരം കവി രാധാകൃഷ്ണൻ കുന്നുംപുറത്തിന്റെ ആദ്ധ്യാത്മിക പ്രഭാഷണം ഉണ്ടായിരുന്നു.5 ന് വൈകുന്നേരം ശിവകൃഷ്ണപുരം അഭിജിത്ത് ,അഭിനന്ദൻ അവതരിപ്പിക്കുന്ന ഗാനാർച്ചന ,രാത്രി 8 ന് അഴൂർ തപസ്യ കലാസാഹിത്യവേദി അവതരിപ്പിക്കുന്ന ട്രാക്ക് ഗാന മേള.6 ന് വൈകുന്നേരം 6 .30 ന് പെരിങ്ങേറ്റുമുക്ക് ശ്രീ ശാർക്കരേശ്വരി നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന ഡാൻസ് .7 ന് വൈകുന്നേരം 6 .30 ന് മുടപുരം സൗപർണിക സംഗീത അക്കാദമിയുടെ സംഗീതാർച്ചന .രാത്രി 7 .30 ന് മുടപുരം കോ -ഓപ്പറേറ്റീവ് പെർഫോമിംഗ് ആർട്സ് അവതരിപ്പിക്കുന്ന ഭക്തി ഗാനാമൃതം .8 ന് രാത്രി 8 ന് മുടപുരം തെങ്ങുംവിള ശ്രീഭദ്ര യുടെ ഡാൻസ് .9 ന് വൈകുന്നേരം 6 .30 ന് തോന്നയ്ക്കൽ മണികണ്ഠന്റെ ആദ്ധ്യാത്മിക പ്രഭാഷണം.10 ന് വൈകുന്നേരം പൂജവയ്‌പ്പ് (ക്ഷേത്ര മേൽശാന്തി ), 6 .30 ന് കവി വിജയൻ പാലാഴിയുടെ ആദ്ധ്യാത്മിക പ്രഭാഷണം.രാത്രി 8 ന് വിശേഷാൽ പാഠപുസ്തക പൂജ .ദുർഗ്ഗാഷ്ടമി ദിവസമായ 11 ന് കവി കാര്യവട്ടം ശ്രീകണ്ഠൻ നായരുടെ ആദ്ധ്യാത്മിക പ്രഭാഷണം .മഹാനവമി ദിവസമായ 12 ന് വൈകുന്നേരം 5 മുതൽ ആയുധ പൂജ,വാഹന പൂജ വയ്പ്പ്.13 ന് രാവിലെ 7 ന് പൂജയെടുപ്പ്,7 .30 മുതൽ വിദ്യാരംഭം . ചെമ്പഴന്തി എസ്.എൻ കോളേജ് റിട്ട.പ്രിൻസിപ്പൽ സഹൃദയൻ തമ്പി. എം.ആർ കുട്ടികളെ എഴുത്തിനിരുത്തും.