കൊച്ചി.ബലാത്സംഗ കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ സന്നദ്ധത അറിയിച്ച് നടൻ സിദ്ദീഖ്. ഹാജരാകാൻ തയ്യാറാണെന്ന് അറിയിച്ച് അന്വേഷണ സംഘത്തിന് കത്ത് നൽകുകയായിരുന്നു. അതേസമയം സിദ്ദിഖിൻ്റെ തന്ത്രപരമായ നീക്കമായാണ് കത്ത് നൽകലിനെ അന്വേഷണ സംഘം വിലയിരുത്തുന്നത്.
സുപ്രീംകോടതിയുടെ പരിഗണനയിൽ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുന്നതിനാൽ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകുന്നതിൽ പൊലീസ് തീരുമാനമെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് സ്വയം ഹാജരാകാൻ തയാറാണെന്ന് സിദ്ദിഖ് അറിയിച്ചത്. അഭിഭാഷകന്റെ നിർദ്ദേശപ്രകാരം ആണ് അന്വേഷണസംഘത്തിന് സിദ്ദിഖ് കത്ത് നൽകിയത്. ഇത് സിദ്ദിഖിൻ്റെ തന്ത്രപരമായ നീക്കമായാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. രണ്ടാഴ്ചയ്ക്കുശേഷം സുപ്രീംകോടതിയിൽ കേസ് എത്തുമ്പോൾ അന്വേഷണത്തോട് താൻ സഹകരിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്താൻ ഇതിലൂടെ സിദ്ദിഖിന് സാധിക്കും. ഇത് മുൻകൂ ജാമ്യം ലഭിക്കുന്നതിന് സഹായകരമാകും എന്നാണ് സിദ്ദിഖിന്റെ അഭിഭാഷകരുടെ കണക്കുകൂട്ടൽ. അതേസമയം കത്തിന്റെ അടിസ്ഥാനത്തിൽ സിദ്ദിഖിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. അടുത്ത ആഴ്ച ചോദ്യം ചെയ്യലുണ്ടാകുമെന്നാണ് റിപ്പോർട്ട്. നോട്ടീസ് നൽകി വിളിപ്പിച്ച് സിദ്ദിഖിൻ്റെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. അറസ്റ്റ് രേഖപെടുത്തണമോയെന്ന കാര്യം തീരുമാനിക്കുക.