അങ്കണവാടി കലോൽസവം നടന്നു
കിഴുവിലം ഗ്രാമപഞ്ചായത്ത്
അങ്കണവാടി കലോൽസവം കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കന്ററിസ്കൂളിൽ നടന്നു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം സമ്മാന വിതരണം നിർവ്വഹിച്ചു.
കലോൽസവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. രജിത ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡന്റ്അഡ്വ.ആർ.ശ്രീകണഠൻ നായർ അധ്യക്ഷതായി. ബാലസാഹിത്യകാരൻ ഡി.സുചിത്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ
ടി.സുനിൽ ,സുലഭ , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രഘു , നിജ, സെലീന, ആശ തുടങ്ങിയവർ പങ്കെടുത്തു.