പത്തനംതിട്ട: സ്വര്ണ്ണ മോഷണത്തിനായി അയല്ക്കാരി കെട്ടിയിട്ടു തീകൊളുത്തിയ വീട്ടമ്മ മരിച്ചു. ചികിത്സയില് കഴിഞ്ഞിരുന്ന പത്തനംതിട്ട കീഴ്വായ്പൂര് സ്വദേശി ലതാകുമാരി (61) ആണ് മരിച്ചത്. കുറ്റകൃത്യം ചെയ്ത പോലീസുകാരന്റെ ഭാര്യ സുമയ്യ അറസ്റ്റിലായിരുന്നു. കോട്ടയം മെഡിക്കല് കോളേജില് ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം.ഓക്ടോബര് ഒമ്പതിനായിരുന്നു സംഭവം. പൊലീസ് ക്വാട്ടേഴ്സിലെ താമസക്കാരിയായ സുമയ്യ, അയല്ക്കാരി ലതയുടെ വീട്ടില് അതിക്രമിച്ച് കയറി മോഷണം നടത്തിയ ശേഷം തീ കൊളുത്തുകയായിരുന്നു. ഓഹരി ട്രേഡിംഗില് ഉണ്ടായ നഷ്ടം നികത്താന് ആയിരുന്നു മോഷണമെന്ന് സുമയ്യ പോലീസിന് Read More…
സംസ്ഥാനത്ത് എല്ലാ ബസുകളിലും കാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവ്.കെഎസ്ആർടിസി, സ്വകാര്യ ബസുകള്, സ്കൂള് ബസുകള് എന്നിവയ്ക്കാണ് ഉത്തരവ് ബാധകമാകുന്നത്. ബസിൻ്റെ മുൻവശം, പിൻവശം, അകംഭാഗം കാണുന്ന രീതിയില് മൂന്ന് കാമറകളാണ് സ്ഥാപിക്കേണ്ടത്. മാർച്ച് 31ന് മുൻപ് കാമറ സ്ഥാപിക്കണമെന്നാണ് നിർദേശം. ഡ്രൈവർ ഉറങ്ങി പോകുന്നത് പരിശോധിക്കാനുള്ള അലാറം കാമറയും ഘടിപ്പിക്കാൻ നിർദ്ദേശമുണ്ട്. ഓട്ടോ റിക്ഷകളില് മീറ്റർ ഇടാതെയാണ് ഓടുന്നതെങ്കില് യാത്രയ്ക്ക് പണം നല്കേണ്ട എന്ന സ്റ്റിക്കറും പതിപ്പിക്കണമെന്നും ഉത്തരവ്.
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ നിന്ന് ആലപ്പുഴയിലേക്കുള്ള വിഎസ് അച്യുതാനന്ദൻ്റെ വിലാപ യാത്ര രണ്ടരമണിക്കൂർ കൊണ്ട് പിന്നിട്ടത് നാലുകിലോമീറ്റർ മാത്രം. തലസ്ഥാന നഗരത്തിൻ്റെ സ്നേഹാദരം ഏറ്റുവാങ്ങിയാണ് വിലാപയാത്ര നീങ്ങുന്നത്. നിലവിൽ പട്ടം – കേശവദാസപുരം പിന്നിടുകയാണ് വിലാപയാത്ര. ഇവിടെ അര മണിക്കൂറിൽ കൂടുതലാണ് ചെലവഴിച്ചത്. ഉള്ളൂരിൽ വൻജനാവലിയാണ് വിഎസിനെ അവസാന നോക്കു കാണാൻ തടിച്ചുകൂടിയിരിക്കുന്നത്. റോഡരികിൽ അന്ത്യാഭിവാദ്യമർപ്പിക്കാൻ നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഇന്ന് രാത്രിയോടെ വിലാപയാത്ര ആലപ്പുഴയിലെത്തും. നാളെയാണ് സംസ്കാരം.