Blog

തിരുവനന്തപുരം പൂന്തുറയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ അന്വേഷണം തുടരുന്നു. പ്രതി ഉണ്ണികൃഷ്ണന് ആൺ സുഹൃത്തുക്കളോട് താത്പര്യക്കൂടുതലെന്ന് പൊലീസ് കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ അംഗമായിട്ടുള്ള വാട്സ് ആപ്പ് ഗ്രൂപ്പുകൾ പരിശോധിക്കുന്നു. ഗ്രീമയുമായുള്ള വിവാഹം കഴിഞ്ഞ് ഉണ്ണികൃഷ്ണൻ വീട്ടിൽ പോയത് ഒരു ദിവസം മാത്രം. ഇരുവരും ഒരുമിച്ച് കഴിഞ്ഞത് 25 ദിവസം മാത്രമെന്നും പൊലീസ്.ഉണ്ണികൃഷ്ണൻ കൂടുതലും ആൺകുട്ടികൾക്ക് ഒപ്പം സമയം പങ്കിടാൻ താൽപര്യം കാണിച്ചിരുന്നു. ഗ്രീമ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരിക്കുന്ന അവഗണന ഭർത്താവിന്റെ ഈ സ്വഭാവ രീതിയുമായി ബന്ധപ്പെട്ടാണ്. ഭർത്താവ് കൂടെക്കൂട്ടുമെന്ന് വിശ്വസിച്ച ഗ്രീമ അഞ്ച് വർഷം കടുത്ത അവഗണന നേരിട്ടിട്ടും ഒരിക്കലും വിവാഹബന്ധം വേർപെടുത്താൻ ആഗ്രഹിച്ചിരുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു. തുടർ‌ന്നാണ് ഉണ്ണികൃഷ്ണൻ അം​ഗമായ സോഷ്യൽ മീഡിയയിലെ ​ഗ്രൂപ്പുകൾ‌ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ഗ്രീമയും മാതാവും ജീവനൊടുക്കിയതിന് കാരണം, ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ പരസ്യമായി അപമാനിച്ചതുകൊണ്ടെന്ന് പൊലീസ്. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപും ഭർത്താവ് ഉണ്ണികൃഷ്ണൻ പരസ്യമായി അപമാനിച്ചു. നിരന്തരമായി ഭാര്യ കാണാൻ ശ്രമിച്ചപ്പോൾ സമ്മതിച്ചില്ലെന്നും അറസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *