കരുനാഗപ്പള്ളി: യുവതിയുടെ നഗ്നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഘത്തിന് ഇരയാക്കിയ സംഘത്തിലെ ഒരാള്‍ കൂടി പോലീസിന്റെ പിടിയിലായി. ആദിനാട് നോര്‍ത്ത്, മണിമന്ദിരം വീട്ടില്‍ ചിക്കു(29) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇയാള്‍ ഒളിവില്‍ കഴിഞ്ഞ് വരുകയായിരുന്നു.ഈ കേസിലെ മുഖ്യപ്രതിയായ ആദിനാട് സായികൃപയില്‍ ഷാല്‍ കൃഷ്ണനെ നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു. നിര്‍ധനയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ രഹസ്യമായ് പകര്‍ത്തിയ ഷാല്‍കൃഷ്ണന്‍ ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികപീഡനം നടത്തുകയും ഇയാളുടെ സുഹൃത്തുക്കളായ ചിക്കു, ഗുരുലാല്‍ എന്നിവരോടൊപ്പം രാത്രിയില്‍ വീട്ടില്‍ Read More…
മുള്ളൻ പന്നിയെ അടിച്ചു കൊന്ന കേസിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി കീഴടങ്ങി. പരുത്തിപ്പള്ളി ആർഎഫ്ഒയ്ക്ക് മുൻപിലാണ് കീഴടങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി 28നാണ് പഞ്ചായത്തിലെ ഒരു വീട്ടില്‍ കയറിയ സംരക്ഷിത ജീവി ഇനത്തില്‍പ്പെട്ട മുള്ളന്‍ പന്നിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിച്ചു കൊന്നത്. സംഭവത്തില്‍ വനം വകുപ്പ് കേസെടുത്തിരുന്നു. എന്നാല്‍ വെള്ളനാട് ശശിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.തിരുവനന്തപുരം അഡീഷണല്‍ സെക്ഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി വെള്ളനാട് ശശി സമീപിച്ചിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നാലെയാണ് Read More…
കേരളം ഏറെ ചർച്ച ചെയ്ത നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്കു വധശിക്ഷ. സൈക്കോളജി, സൈക്യാട്രി റിപ്പോർട്ടുകൾ ശരിവച്ചാണ് പാലക്കാട് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ വിധി. 20 ലക്ഷം രൂപ പിഴയും ചെന്താമര ഒടുക്കണം. ഈ തുക കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് നൽകണം. പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ലെന്നു കോടതി നിരീക്ഷിച്ചു. ബാക്കിയുള്ളവരുടെ ജീവനു കൂടി ഭീഷണിയാകുന്ന പ്രതിക്കു പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന് വാദം. സാഹചര്യ തെളിവുകള്‍ മാത്രമുള്ള കേസില്‍ കുറഞ്ഞ ശിക്ഷ മാത്രമേ നല്‍കാവൂ എന്നാണു Read More…