Blog

വയനാട്.മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബത്തിലെ എല്ലാവരും മരിച്ച ശ്രുതിക്ക് സർക്കാർ ജോലി. ശ്രുതിയെ റവന്യൂ വകുപ്പിൽ ക്ലർക്കായി നിയമിച്ച് സർക്കാർ ഉത്തരവ് ഇറക്കി. ശ്രുതിക്ക് ക്ലർക്ക് തസ്തികയിൽ ജോലി ചെയ്യാനുള്ള യോഗ്യതയുണ്ടെന്നും, വയനാട് ജില്ലയിൽ റവന്യൂ വകുപ്പിൽ ഒഴിവുണ്ടെന്നും ജില്ലാ കളക്ടർ റിപ്പോർട്ട് നൽകി. ഇതിന് പിന്നാലെയാണ് സർക്കാർ ജോലി നൽകി ഉത്തരവിട്ടത്. ശ്രുതിക്ക് നിയമനം നൽകാൻ വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. ഉരുൾപൊട്ടലിൽ ശ്രുതിക്ക് മാതാപിതാക്കളെയും സഹോദരങ്ങളെയും നഷ്ടപ്പെട്ടിരുന്നു. പിന്നാലെ വാഹനാപകടത്തിൽ ശ്രുതിയുടെ പ്രതിശ്രുത വരനും മരിച്ചു. ഇതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രുതിക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *