പെരുമ്പാവൂര്‍. അതിഥി തൊഴിലാളി ഭാര്യയെ കഴുത്തറുത്തു കൊന്നു. ബംഗാൾ കോളനിയിൽ താമസിക്കുന്ന മാമണി ഛേത്രി 39 ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ഷിബ ബഹാദൂർ ഛേത്രിയെ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ എട്ടുമണിയോടെയാണ് സംഭവം. പെരുമ്പാവൂർ പാലക്കാട്ട് താഴം ബംഗാൾ കോളനിയിൽ ഹോട്ടൽ നടത്തുന്നവരാണ് രണ്ടുപേരും. ഭർത്താവിന്റെ ആക്രമണത്തിൽ കഴുത്തിന് പരിക്കേറ്റ മാമണിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണമടഞ്ഞു. സംഭവത്തിൽ പെരുമ്പാവൂർ പോലീസ് അന്വേഷണം ആരംഭിച്ചു. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്.
Related Articles
സാംസ്കാരിക സമ്മേളനം
മാമം,കുരിശ്ശിയോട്ഭഗവതി ക്ഷേത്രത്തിൽസാംസ്ക്കാരിക സമ്മേളനം നടന്നു. മാമം, കുരിശ്ശിയോട് ഭഗവതി ക്ഷേത്രത്തിലെ രേവതി മഹോൽസവത്തോടനുബന്ധിച്ച്സാംസ്ക്കാരികസമ്മേളനം നടന്നു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എസ്.ഷാജി അധ്യക്ഷനായി.ചടങ്ങിന്റെ ഭാഗമായി അവാർഡ് വിതരണം, ചികിൽസ ധനസഹായ വിതരണം എന്നിവ നടന്നു. വിവിധരംഗങ്ങളിലെ പ്രതിഭകൾക്ക് ഉപഹാരങ്ങൾ നൽകി.ഡോക്ടർ.എം.രവീന്ദ്രൻ നായർ മുഖ്യ അതിഥിയായി. ചടങ്ങിൽ കിഴുവിലം ഗ്രാമപഞ്ചായത്ത്വൈസ് പ്രസിഡന്റ് ആർ.ശ്രീകണ്ഠൻനായർ , കിഴുവിലം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.വിശ്വനാഥൻനായർ, സിനിമ സംവിധായകൻ സാജൻ, സീരിയൽ Read More…
ദേവ കമ്മ്യൂണിക്കേഷൻ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെട്ടു. രണ്ട് പേർ മരിച്ചു. കണ്ണൂർ മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞു. അപകടത്തിൽ രണ്ട് പേർ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. മലയാംപടി എസ് വളവിൽ വെച്ചാണ് മിനി Read More…
ബാലവേദി
ബാലവേദി സർഗ്ഗോൽസവം സംഘടിപ്പിച്ചു. ബാലവേദി ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തോന്നയ്ക്കൽ മഹാകവികുമാരനാശാൻ സ്മാരകത്തിൽ വിനോദ വിഞ്ജാന സർഗ്ഗോത്സവം സംഘടിപ്പിച്ചു. കവിയും നാടക,സിനിമാ ഗാനരചിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. സുനിൽ മുരുക്കുംപുഴ അദ്ധ്യക്ഷനായിരുന്നു.