അമ്മയെ കാത്തിരുന്ന മൂന്നുവയസ്സുകാരനും, അച്ഛൻ മരിച്ച് ചിതയടങ്ങും മുൻപ് അമ്മ നഷ്ടമായ മകളെയും ആശ്വസിപ്പിക്കാൻ ആകാതെ പ്രിയപ്പെട്ടവർ,,, ജെസ്സി മോഹനും, അഞ്ജലിയും യാത്രയായി.കണ്ണൂർ മലയാം പടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ്മറിഞ്ഞ് അപകടത്തിൽ മരിച്ച അഞ്ജലിക്കും,ജെസ്സി മോഹനും ആദരാഞ്ജലികൾ അർപ്പിക്കുവാൻ മന്ത്രി സജി ചെറിയാനോടൊപ്പം നിരവധി പേരാണ് കെപിഎസി ആസ്ഥാനത്ത് എത്തിച്ചേർന്നത്.കണ്ണൂരിൽ നിന്നും വയനാട്ടിലേക്കുള്ള യാത്രാമദ്ധ്യേ ആയിരുന്നു അപകടം.
Jaundice രോഗബാധിതനായി ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ച് കിംസ് ഹോസ്പിറ്റലിൽ എംഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഊരുപൊയ്ക സ്വദേശിയായ കൃഷ്ണകുമാറിന് ഒരു ദിവസം 60000 രൂപയ്ക്ക് മുകളിലാണ് ചികിത്സ ചിലവ് വേണ്ടി വരുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ കുടുംബത്തിനെ സഹായിക്കാൻ താല്പര്യമുള്ളവർ താഴെക്കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഇന്ത്യയില് നിന്നും ആളുകളെ വിദേശത്തേക്ക് കടത്തി അവയവക്കച്ചവടം നടത്തിയെന്ന പരാതിയില് സംഘത്തിലെ മുഖ്യകണ്ണി പിടിയില്. തൃശ്ശൂർ വലപ്പാട് സ്വദേശി സബിത്ത് നാസർ ആണ് നെടുമ്ബാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി ഇരകളെ പറഞ്ഞ് വിശ്വസിച്ച് വിദേശത്തു കൊണ്ടുപോയി കിഡ്നി കച്ചവടം നടത്തിയെന്നാണ് ആരോപണം. ഇയാളുടെ ഫോണില് നിന്നും അവയവക്കച്ചവടത്തിന്റെ വിവരങ്ങള് പൊലീസിന് ലഭിച്ചതായാണ് റിപ്പോര്ട്ട്. ഇറാനിലെ ആശുപത്രിയിലാണ് അവയവ ശസ്ത്രക്രിയ നടത്തിയിരുന്നതെന്നാണ് കണ്ടെത്തല്. അവയവ കടത്തിന് ആളെ കൊണ്ടുപോയി തിരികെ വരും വഴി വിമാനത്താവളത്തില് വെച്ച് പൊലീസ് Read More…